ബദിയടുക്ക സംഘര്‍ഷം; 40 പേര്‍ക്കെതിരേ കേസ്
ബദിയടുക്ക: ബദിയടുക്കയില്‍ കഴിഞ്ഞ ദിവസം ബി.ജെ.പി-സി.പി.എം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് 40 പേര്‍ക്കെതിരേ പൊലിസ് കേസെടുത്തു.
സി.പി.എം ബദിയടുക്ക ലോക്കല്‍ സെക്രട്ടറി ജഗന്നാഥ ഷെട്ടി, ലോക്കല്‍ കമ്മിറ്റി അംഗം നാരായണന്‍ പൊയ്യക്കണ്ടം എന്നിവരെ അക്രമിച്ച് പരിക്കേല്‍പ്പിച്ചതിന് ബി.ജെ.പി പ്രവര്‍ത്തകരായ ബ്ലോക്ക് പഞ്ചായത്തംഗം അവിനാഷ് റൈ, മിഥുന്‍, രാജേഷ്, രാജേഷ് ഷെട്ടി, സുകേഷ്, ഭാസ്‌കരന്‍ തുടങ്ങി 30 പേര്‍ക്കെതിരെ കേസെടുത്തു.യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അവിനാഷ് റൈ, സെക്രട്ടറി സുകേഷ് എന്നിവരെ ഗണേശോത്സവുമായി ബന്ധപ്പെട്ട റാലിക്കിടെ മര്‍ദ്ദിച്ചുവെന്ന ഗണേശോത്സവ ആഘോഷ കമ്മിറ്റി സെക്രട്ടറി ബി.കെ രാജേഷിന്റെ പരാതിയില്‍ സി.പി.എം പ്രവര്‍ത്തകരായ സുബൈര്‍, ജഗന്നാഥ ഷെട്ടി, കൃഷ്ണന്‍, പരമേശ്വരന്‍, നാരായണന്‍ തുടങ്ങി 10 പേര്‍ക്കെതിരെയും കേസെടുത്തു. വധശ്രമത്തിനാണ് രണ്ടു പരാതികളിലും കേസ്.
പൊലിസ് അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരായ പ്രസാദ് പെര്‍ള, ഭാസ്‌കരന്‍, ഗണേഷ്, രാജേഷ്, രാജന്‍, മഹേഷ്, ചന്ദ്രശേഖര, ഗണേഷ്, ഈശ്വര നായക്, അനില്‍ കുമാര്‍, ചിത്രരഞ്ജന്‍, വസന്ത തുടങ്ങി നൂറു പേര്‍ക്കെതിരെ കേസെടുത്തു. അനുമതിയില്ലാതെ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചതിന് എല്‍.ഡി.എഫ് പ്രവര്‍ത്തകരായ ഇബ്രാഹിം, ഗോപാലന്‍, ഭാസ്‌കര, രവികുമാര്‍ റൈ, ചന്ദ്രശേഖര, പരമേശ്വര, സഞ്ജീവ, പ്രകാശ, സുനില്‍, ഹരീഷ്, കൃഷ്ണ തുടങ്ങി നൂറു പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
രണ്ടു ദിവസം മുമ്പ് കൊടി്മരങ്ങള്‍ നശിപ്പിച്ചുവെന്നതിനേ തുടര്‍ന്ന് സി.പി.ഐ-ബി.ജെ.പി സംഘര്‍ഷം ഉണ്ടായതിനു തൊട്ടുപിന്നാലെയാണ് ഗണേശോത്സവവുമായി ബന്ധപ്പെട്ട് സി.പി.എം സംഘര്‍ഷം ഉടലെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."