ഡോ എം ആർ രാഘവവാര്യർക്ക് കേരള ജ്യോതി; രണ്ടുപേർക്ക് കേരള പ്രഭയും, അഞ്ച് പേർക്ക് കേരള ശ്രീയും; കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: 2025ലെ കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഡോ എം. ആർ. രാഘവവാര്യർക്കാണ് കേരള ജ്യോതി പുരസ്‌കാരം. വിദ്യാഭ്യാസ മേഖലയിലെ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരം.
പിബി അനീഷ്, രാജശ്രീ വാര്യർ എന്നിവർക്കാണ് കേരള പ്രഭ പുരസ്കാരം ലഭിച്ചത്. കാർഷിക മേഖലയിലെ സംഭാവനകൾക്ക് പി. ബി. അനീഷ്, കലാരംഗത്തെ സംഭാവനകൾക്ക് രാജശ്രീ വാര്യർ എന്നിവർ പുരസ്കാരത്തിന് അർഹരായി.
അഞ്ച് പേർക്കാണ് കേരള ശ്രീ പുരസ്കാരം മാധ്യമ പ്രവർത്തനത്തിന് ശശികുമാറിനും, വിദ്യാഭ്യാസ രംഗത്ത് ടി കെ എം ട്രസ്റ്റ് ചെയർമാൻ ഷഹൽ ഹസൻ മുസലിയാർക്കും കേരളശ്രീ പുരസ്കാരം നൽകും. സ്റ്റാർട്ടപ്പ് രംഗത്തെ സംഭാവനകൾക്ക് എം. കെ. വിമൽ ഗോവിന്ദിനും വിവിധ മേഖകളിലെ പ്രവർത്തനങ്ങൾ പരിഗണിച്ച് ജിലുമോൾ മാരിയറ്റ് തോമസിനും കേരള ശ്രീ സമ്മാനിക്കും. കായിക രംഗത്ത് നിന്ന് അഭിലാഷ് ടോമിക്കാണ് കേരള ശ്രീ പുരസ്കാരം.
the kerala awards 2025 have been announced. dr. m. r. raghavavaryar has received the kerala jyothi award. the award was given in recognition of his contributions to the field of education. p. b. aneesh and rajasree wariyar have received the kerala prabha award. p. b. aneesh was recognized for his contributions to agriculture, while rajasree wariyar was honored for her contributions to the field of arts.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."