HOME
DETAILS

പ്ലസ് ടു വിദ്യാര്‍ഥികളെ അധ്യാപകനും സുഹൃത്തുക്കളും ക്രൂരമായി മര്‍ദിച്ചു; വിനോദയാത്രയിലെ തര്‍ക്കം തീര്‍ക്കാനെന്ന പേരില്‍ കുട്ടികളെ വിളിച്ചുവരുത്തി

  
December 15, 2025 | 10:36 AM

teacher booked for assaulting plus two students in payyannur

 


പയ്യന്നൂര്‍: അധ്യാപകന്‍ പ്ലസ് ടു വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിച്ചെന്ന പരാതിയില്‍ കേസ്. വിനോദയാത്രയ്ക്കിടെ തര്‍ക്കമുണ്ടായതിലെ വൈരാഗ്യമാണ് മര്‍ദനത്തിനു കാരണമെന്നാണ് പൊലിസ് പറയുന്നത്. കണ്ണൂര്‍ പയ്യന്നൂര്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ താല്‍ക്കാലിക അധ്യാപകന്‍ പുതിയങ്ങാടി സ്വദേശി ലിജോ ജോണിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്തത്.

വിനോദയാത്രയ്ക്കിടെ പ്രശ്‌നം പറഞ്ഞുതീര്‍ക്കാന്‍ എന്ന പേരില്‍ ലിജോ ജോണ്‍ വിദ്യാര്‍ഥികളെ പഴയങ്ങാടിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് ലിജോ ജോണും സുഹൃത്തുക്കളും ചേര്‍ന്ന് വളഞ്ഞിട്ട് അടിച്ചെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. നാലു പേര്‍ ചേര്‍ന്ന് ഇരുട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് തങ്ങളെ മര്‍ദിച്ചത്. 

വടി ഉപയോഗിച്ചും അടിച്ചു. തിരിച്ച് വീട്ടിലെത്തിയപ്പോള്‍ മര്‍ദനമേറ്റ പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് വീട്ടുകാരാണ് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരുക്കേറ്റ മൂന്ന് വിദ്യാര്‍ഥികള്‍ തൃക്കരിപ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.

 

A case has been registered against a temporary teacher for allegedly brutally assaulting Plus Two students in Payyannur, Kannur district. Police said the attack was motivated by personal enmity following an argument during a school excursion. The accused, Lijo John of Puthiyangadi, a temporary teacher at Payyannur Government Boys Higher Secondary School, has been booked under non-bailable sections. According to the students, Lijo John called them to Pazhayangadi under the pretext of resolving the issue and then, along with his friends, surrounded and attacked them, including beating them with sticks. The injured students were admitted to hospital after their families noticed the injuries, and three of them are currently undergoing treatment at a hospital in Trikaripur. Police have launched an investigation into the incident.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൈബര്‍ അധിക്ഷേപ കേസ്; രാഹുല്‍ ഈശ്വറിനു ജാമ്യം

Kerala
  •  5 hours ago
No Image

'ക്ഷേത്രനടയില്‍ ബാങ്കുവിളി പാടില്ല, പച്ചപ്പള്ളിയും നിസ്‌ക്കാരവും വേണ്ട, കാര്യങ്ങള്‍ കൈവിട്ട് പോവും മുമ്പ് പ്രതികരിക്കുക'  അയ്യപ്പന്‍ വിളക്കുകളിലെ വാവര്‍ പള്ളി മോഡലുകള്‍ക്കെതിരെ കെ.പി ശശികല

Kerala
  •  6 hours ago
No Image

നാക്കൊന്നു പിഴച്ചു, രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കി മെസ്സിയുടെ മാനേജര്‍; നാക്കുപിഴ പൊന്നാവട്ടെ എന്ന് സോഷ്യല്‍ മീഡിയയും

Kerala
  •  6 hours ago
No Image

ഡല്‍ഹിയിലെ റോഡില്‍ പുകമഞ്ഞ് രൂക്ഷം;  60 ട്രെയിനുകള്‍ വൈകി ഓടുകയും 66 വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു 

National
  •  6 hours ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരും; ആദ്യ പരാതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ച വീണ്ടും പരിഗണിക്കും

Kerala
  •  7 hours ago
No Image

റൊണാൾഡോയല്ല, ഫുട്ബോളിലെ മികച്ച താരം മറ്റൊരാൾ: തെരഞ്ഞെടുപ്പുമായി മുള്ളർ

Football
  •  8 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: പോറ്റിയേയും മുരാരി ബാബുവിനേയും കസ്റ്റഡിയില്‍ വിട്ടു

Kerala
  •  8 hours ago
No Image

ജാമ്യത്തിനെതിരായ സര്‍ക്കാര്‍ അപ്പീലില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടിസ്; അപ്പീല്‍ ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കും

Kerala
  •  9 hours ago
No Image

ഐപിഎൽ ലേലത്തിലെ ഏറ്റവും വിലയേറിയ താരം അവനായിരിക്കും: പ്രവചനവുമായി മുൻ താരം

Cricket
  •  9 hours ago
No Image

നടിയെ അക്രമിച്ച കേസ്: പള്‍സര്‍ സുനിയുമായി ഫോണില്‍ നിരന്തരം ബന്ധപ്പെട്ട സ്ത്രീയെ സാക്ഷിയാക്കിയില്ല, 'മാഡം' ആര് എന്നതും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയില്ലെന്നും കോടതി

Kerala
  •  9 hours ago