HOME
DETAILS
MAL
സ്കൂളിനു ലയണ്‍സ് ക്ലബ് ബസ് നല്കി
backup
September 09 2016 | 01:09 AM
കണ്ണൂര്‍: മുഴപ്പിലങ്ങാട് യു.പി സ്കൂളിന് ലയണ്‍സ് ക്ലബ് ഓഫ് കേനന്നൂര്‍ സൗത്ത് നല്കുന്ന സ്കൂള്‍ ബസിന്റെ താക്കോല്‍ദാനം പി.കെ ശ്രീമതി എം.പി നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.പി ഹാബിസ് അധ്യക്ഷനായി. ബസിന്റെ താക്കോല്‍ സ്കൂള്‍ മാനേജര്‍ വി.പി വാസന്തി ഏറ്റുവാങ്ങി. ലയണ്‍സ് ക്ലബ് പ്രസിഡന്റ് എം വിനോദ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കെ സുജിത്ത്, ഡെന്നീസ് തോമസ്, കണ്ണൂര്‍ സൗത്ത് എ.ഇ.ഒ എം.കെ ഉഷ, ജില്ലാ പഞ്ചായത്ത് അംഗം കെ.കെ ശോഭ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.പി ഹമീദ്, എടക്കാട് പഞ്ചായത്ത് അംഗം കെ അജിത്ത് കുമാര്‍, ടി.ഒ.വി ശങ്കരന് നമ്പ്യാര്‍, ഹൈമ പവിത്രന്, ഡോ. രാജീവ് ശ്രീധരന്, സത്യന് വണ്ടിച്ചാല്‍, വി പ്രഭാകരന്, എ ദിനേശന്, സി.കെ രമേശന്, നജീബ്, പി.വി മണികണ്ഠന്, ടി.കെ റീത്ത, എ മോഹന്‍രാജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."