HOME
DETAILS
MAL
ലീഗ് പ്രവര്‍ത്തകര്‍ സി.പി.എമ്മില്‍ ചേര്‍ന്നെന്ന വാര്‍ത്ത അടിസ്ഥാനരഹിതം
backup
September 09 2016 | 01:09 AM
മാണിയൂര്‍: കുറ്റിയാട്ടൂര്‍ പഞ്ചായത്തില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ സി.പി.എമ്മില്‍ ചേര്‍ന്നെന്ന് പ്രചരിച്ച വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് കുറ്റിയാട്ടൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി അറിയിച്ചു. ഇന്നലെ പാവന്നൂര്‍മൊട്ടയില്‍ നടന്ന സി.പി.എം പരിപാടിയില്‍ സി.പി.എമ്മില്‍ ചേര്‍ന്നെന്നു പറയപ്പെട്ടവരില്‍ രണ്ടുപേര്‍ ലീഗുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാത്തവരും നിലവില്‍ എസ്.ഡി.പി.ഐ പ്രവത്തകരുമാണ്. മറ്റുള്ളവര്‍ നേരത്തെ തന്നെ സി.പി.എം പ്രവര്‍ത്തകരോ വ്യക്തമായ രാഷ്ട്രീയമില്ലാത്തവരോയാണ്. കുപ്രചാരണം നടത്തി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ ആളെക്കൂട്ടേണ്ടി വരുന്നത് അപഹാസ്യമാണെന്നും പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എ അബ്ദുല്‍ ഖാദര്‍ മൗലവി, ജന. സെക്രട്ടറി സി.കെ മഹ്മൂദ് എന്നിവര്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."