HOME
DETAILS

മാധ്യമങ്ങളുടെ ജോലി ചെയ്യാനുള്ള അവകാശം തടയാനാകില്ല: കെ ശങ്കരനാരായണന്‍

  
backup
September 09 2016 | 01:09 AM

%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9c%e0%b5%8b%e0%b4%b2%e0%b4%bf-%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d%e0%b4%af


പാലക്കാട്: മാധ്യമപ്രവര്‍ത്തകരുടെ സത്യസന്ധമായും നിര്‍ഭയമായും ജോലി നിര്‍വഹിക്കാനുള്ള അവകാശം ആര്‍ക്കും തടയാനാകില്ലെന്ന് മുന്‍ മഹാരാഷ്ട്രാ ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍ പറഞ്ഞു. അറിയാനുള്ള സ്വാതന്ത്ര്യത്തിന് വിലക്ക് വിഷയത്തില്‍ പാലക്കാട് സൂര്യരശ്മി കണ്‍വന്‍ഷന്‍ സെന്ററില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ മറ്റു സംസ്ഥാനങ്ങളിലുള്ളവരില്‍ നിന്ന് വ്യത്യസ്തരാണ്.
രാജ്യത്തെ മാധ്യമപ്രവര്‍ത്തകരെ നയിക്കാനും മുന്നോട്ടുകൊണ്ടുപോകാനും ശേഷിയും കാര്യപ്രാപ്തിയുമുള്ളവരാണ് കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷമുണ്ടായത് ദൗര്‍ഭാഗ്യകരമാണ്. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് കോടതികളെ കൂടുതല്‍ സേച്ഛാധിപത്യത്തിലേക്ക് നയിക്കുമെന്ന് എം.ബി രാജേഷ് എം.പി പറഞ്ഞു. അതേസമയം കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ജഡ്ജിമാര്‍ വാക്കാല്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്ന മാധ്യമ രീതി തിരുത്തേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ അറിയാനുള്ള അവകാശം സംരക്ഷിക്കണമെന്നും അതേസമയം ആ അവകാശം ദുരുപയോഗം ചെയ്യാതെ ശ്രദ്ധിക്കണമെന്നും ഷാഫി പറമ്പില്‍ എം.എല്‍.എ പറഞ്ഞു.
പാലക്കാട് പ്രസ് ക്ലബ് പ്രസിഡന്റ് അരുണ്‍ ശ്രീധര്‍ അധ്യക്ഷനായി. കൈരളി ടിവി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ടി.ആര്‍ അജയന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബി വി ചുങ്കത്ത്, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ഭാസി, പാലക്കാട് പ്രസ് ക്ലബ് സെക്രട്ടറി സി.ആര്‍ ദിനേശ്, കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ എക്‌സിക്യുട്ടീവ് അംഗം ജലീല്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  13 minutes ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  19 minutes ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  38 minutes ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  an hour ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  2 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  2 hours ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  3 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  3 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  4 hours ago