ആപ്പ് വഴി ടാക്സി ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കുക: ദുബൈയിലെ ടാക്സി നിരക്കുകൾ മാറി; കൂടുതലറിയാം
ദുബൈ: കരീം (ഹാല), എസ്'ഹൈൽ, ബോൾട്ട്, സെഡ്, ഡിടിസി തുടങ്ങിയ ആർടിഎക്ക് പങ്കാളിത്തമുള്ള സ്മാർട്ട് ആപ്പുകൾ വഴി ബുക്ക് ചെയ്യുന്ന ടാക്സികൾക്ക് പുതിയ ഡൈനാമിക് പ്രൈസിംഗ് സംവിധാനം ഏർപ്പെടുത്തി ആർടിഎ.
സ്ട്രീറ്റിൽ നിന്ന് വിളിക്കുന്ന ടാക്സികളെ ഇത് നേരിട്ട് ബാധിക്കില്ല. അതേസമയം, ആപ്പുകൾ ഉപയോഗിച്ച് യാത്ര ബുക്ക് ചെയ്യുന്നവർക്ക് മിനിമം നിരക്കും ബുക്കിംഗ് ഫീസും പരിഷ്കരിച്ചിട്ടുണ്ട്.
പുതിയ ആപ്പ് ബുക്കിംഗ് നിരക്കുകൾ എങ്ങനെ?
പുതിയ സംവിധാനം അനുസരിച്ച്, ആപ്പ് വഴിയുള്ള ബുക്കിംഗിന് ഇനി മുതൽ സമയത്തിനനുസരിച്ച് നിരക്ക് മാറും.
മിനിമം യാത്രാ നിരക്ക്: 12ദിർഹത്തിൽ നിന്ന് Dh13 ആയി വർധിച്ചു.
ബുക്കിംഗ് ഫീസ്: നേരത്തെ ഉണ്ടായിരുന്ന സ്ഥിര നിരക്കുകളായ Dh10, Dh12 എന്നിവ ഒഴിവാക്കി. പകരം, ബുക്കിംഗ് ഫീസ് ഇപ്പോൾ തിരക്കില്ലാത്ത സമയങ്ങളിൽ 4.00 ദിർഹവും, തിരക്കേറിയ സമയങ്ങളിൽ 7.50 ദിർഹം വരെയുമാണ്.
ബേസ് ഫെയർ (ഫ്ലാഗ്-ഫോൾ): പീക്ക് സമയങ്ങളിൽ 5.00 ദിർഹം, രാത്രിയിൽ 5.50 ദിർഹം എന്നിങ്ങനെ RTAയുടെ നിലവിലുള്ള നിരക്കുകളിൽ മാറ്റമില്ല.
ഡൈനാമിക് പ്രൈസിംഗ് എന്നാൽ എന്ത്?
ഡിമാൻഡ് അനുസരിച്ച് നിരക്ക് കൂടുകയോ കുറയുകയോ ചെയ്യുന്നതാണ് ഡൈനാമിക് പ്രൈസിംഗ്.
രാവിലെയും വൈകുന്നേരവും തിരക്കുള്ള സമയങ്ങളിൽ ഡിമാൻഡ് കൂടുതലായതിനാൽ ബുക്കിംഗ് ഫീസ് കൂടും.
തിരക്ക് കുറഞ്ഞ സമയങ്ങളിൽ കുറഞ്ഞ ബുക്കിംഗ് ഫീസ് ഈടാക്കും.
എയർപോർട്ട്, ഇവന്റ് നിരക്കുകൾ
ദുബൈ എയർപോർട്ടിൽ (DXB) നിന്ന് തുടങ്ങുന്ന യാത്രകൾക്ക്:
ഫ്ലാഗ്ഫോൾ (തുടക്ക നിരക്ക്) 25 ദിർഹം ആണ്. കിലോമീറ്റർ നിരക്ക് ഏകദേശം 2.14 ദിർഹം മുതൽ 2.33 ദിർഹം ആയിരിക്കും.
പ്രധാന വേദികൾ: എക്സ്പോ സിറ്റി, ഗ്ലോബൽ വില്ലേജ്, ദുബൈ വേൾഡ് ട്രേഡ് സെന്റർ എന്നിവിടങ്ങളിൽ വലിയ ഇവന്റുകൾ നടക്കുന്ന സമയത്ത് തിരക്ക് പരിഗണിച്ച് സ്റ്റാർട്ടിംഗ് ഫെയർ 20 മുതൽ 25 ദിർഹം വരെയാകാം.
The Roads and Transport Authority (RTA) in Dubai has launched a new dynamic pricing system for taxi rides booked through partner apps like Careem (Hala), S'hail, Bolt, Zed, and DTC Smart App. This change aims to provide a more flexible and responsive pricing model that adjusts to demand at different times of the day.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."