HOME
DETAILS

ബഹ്‌റൈനില്‍ പ്രവാസികള്‍ക്ക് തിരിച്ചടിയായി പുതിയ നിയമം; സര്‍ക്കാര്‍ ആശുപത്രികളില്‍ വിദേശികള്‍ കൂടുതല്‍ ഫീസ് നല്‍കണം

  
November 06, 2025 | 4:22 AM

Expatriates to pay higher fees in government hospitals Parliament approves proposal

മനാമ: ബഹ്‌റൈനില്‍ പ്രവാസികള്‍ക്ക് തിരിച്ചടിയായി, സര്‍ക്കാര്‍ ആശുപത്രികളികള്‍ വിദേശികള്‍ക്ക് ഫീസ് വര്‍ധിപ്പിക്കാനുള്ള നിര്‍ദേശത്തിന് പാര്‍ലമെന്റിന്റെ അംഗീകാരം. സ്വകാര്യ മേഖലയിലെ നിരക്കുകള്‍ക്ക് സാമ്യമുള്ള നിരക്കുകള്‍ ഏര്‍പ്പെടുത്താനുള്ള നിര്‍ദേശത്തിന് എം.പിമാര്‍ ഏകകണ്ഠമായി അംഗീകാരം നല്‍കി. പൊതു/സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭിക്കുന്ന സേവനങ്ങള്‍ക്കനുസൃതമായി പ്രവാസികള്‍ ഫീസ് നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നതാണ് നിര്‍ദേശത്തിന്റെ കാതല്‍.

നിലവിലെ ഫീസ് സേവനങ്ങളുടെ യഥാര്‍ത്ഥ വിലയെ പ്രതിഫലിപ്പിക്കുന്നില്ലെന്നും ഇത് രാജ്യത്തിന്റെ ബജറ്റില്‍ ഗണ്യമായ സാമ്പത്തിക ഭാരം സൃഷ്ടിക്കുന്നുവെന്നും എംപിമാര്‍ പറഞ്ഞു. 'പ്രതീകാത്മക' നിരക്കില്‍ ബഹ്‌റൈന്‍ ഇതരര്‍ക്ക് ആരോഗ്യ സംരക്ഷണം നല്‍കുമ്പോള്‍ ആരോഗ്യ മന്ത്രാലയം ഉയര്‍ന്ന ചെലവുകള്‍ വഹിക്കേണ്ടി വരികയാണ്.
ആരോഗ്യ പരിരക്ഷാ ഫീസ് പരിഷ്‌കരിക്കുന്നത് പൊതു ചെലവ് യുക്തിസഹമാക്കാനും പരോക്ഷ സബ്‌സിഡികള്‍ കുറയ്ക്കാനും സാമ്പത്തിക സന്തുലിതാവസ്ഥ കൈവരിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കാനും സഹായിക്കുമെന്ന് എംപിമാര്‍ പറഞ്ഞു.

വര്‍ദ്ധിച്ച ഫീസ് പ്രവാസികളെയും സന്ദര്‍ശകരെയും സ്വകാര്യ ആരോഗ്യ പരിരക്ഷാ ദാതാക്കളിലേക്ക് തിരിയാന്‍ പ്രോത്സാഹിപ്പിക്കുമെന്നും പൊതു സൗകര്യങ്ങളിലെ തിരക്ക് ലഘൂകരിക്കാനും മൊത്തത്തിലുള്ള സേവന വിതരണം മെച്ചപ്പെടുത്താനും സഹായിക്കുമെന്നും എംപിമാര്‍ പറഞ്ഞു. 

സ്ട്രാറ്റജിക് തിങ്കിംഗ് ബ്ലോക്ക് വക്താവ് ഖാലിദ് സാലിഹ് ബുവാംഗ്, മുഹമ്മദ് യൂസഫ് അല്‍ മാരിഫി, സൈനബ് അബ്ദുല്‍മിര്‍ ഖലീല്‍, അഹമ്മദ് സബാഹ് അല്‍ സലൂം, ഹെഷാം അബ്ദുല്‍ അസീസ് അല്‍ അവാദി എന്നിവരാണ് പ്രമേയം സമര്‍പ്പിച്ചത്.അഞ്ച് എംപിമാരാണ് ഈ നിര്‍ദേശം മുന്നോട്ടു വെച്ചത്. നിര്‍ദേശം മന്ത്രി സഭയുടെ അവലോകനത്തിനായി അയച്ചു. 

A group of Bahraini Members of Parliament have submitted an urgent proposal calling for an increase in the fees for all health services provided to non-Bahraini workers and visitors across the Kingdom. The proposal aims to enhance the operational efficiency and financial sustainability of the Kingdom’s public healthcare institutions.

 



 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമേഷ്യയിൽ നടക്കുന്ന സംഘർഷങ്ങളുടെ ഒരേയൊരു വിജയി റഷ്യ: യൂറോപ്യൻ മേധാവി അന്റോണിയോ കോസ്റ്റ

International
  •  2 hours ago
No Image

എസ്.ഐ.ആർ; പശ്ചിമ ബംഗാളിൽ അപലേറ്റ് ട്രെബ്യുണലുകൾ രൂപവൽക്കരിക്കണം; നിർദേശവുമായി സുപ്രീം കോടതി 

National
  •  3 hours ago
No Image

ഇന്ത്യയുടെ അടുത്ത ടി-20 ക്യാപ്റ്റൻ അവനായിരിക്കും: കൈഫ്

Cricket
  •  4 hours ago
No Image

പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

Kerala
  •  5 hours ago
No Image

കെട്ടിട നിർമാണത്തിന് മണ്ണ് നീക്കം ചെയ്യാൻ 5000 രൂപ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

crime
  •  5 hours ago
No Image

ഇന്ത്യൻ ടി-20 ടീമിന്റെ ഭാഗമാവാൻ സാധിക്കാത്തതിൽ അവന്‌ നിരാശയുണ്ടാവും: ഇർഫാൻ പത്താൻ

Cricket
  •  5 hours ago
No Image

കെ.ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

Kerala
  •  5 hours ago
No Image

എണ്ണ വിതരണം തടഞ്ഞാൽ ഇറാൻ കടുത്ത ആക്രമണം നേരിടേണ്ടിവരുമെന്ന് യുഎസ്; റഷ്യ ഇടപെടില്ല, യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ട്രംപ് തീരുമാനിക്കും

International
  •  6 hours ago
No Image

ഈ ലോകകപ്പ് വിജയം ഞാൻ അവർക്ക് സമർപ്പിക്കുന്നു: സഞ്ജു സാംസൺ

Cricket
  •  6 hours ago
No Image

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു; രാഹുൽ ഭാട്ടിയക്ക് താൽക്കാലിക ചുമതല

National
  •  6 hours ago