സമസ്ത 100-ാം വാർഷിക പദ്ധതി; നാളെ പള്ളികളിൽ 'തഹിയ്യ' ഫണ്ട് സമാഹരണം
ചേളാരി: സമസ്ത 100-ാം വാർഷിക പദ്ധതികൾക്ക് വേണ്ടി നാളെ പള്ളികളിൽ 'തഹിയ്യ' ഫണ്ട് സമാഹരണവും ഉദ്ബോധനവും നടക്കും. സമസ്ത നൂറാം വാർഷികം, ദേശീയ വിദ്യാഭ്യാസ പദ്ധതി, തമിഴ്നാട്ടിൽ നടപ്പിലാക്കുന്ന പ്രത്യേക പദ്ധതികൾ, ഇ-ലേണിംഗ് വില്ലേജ്, റിഹാബിലിറ്റേഷൻ സെന്റർ, മെഡിക്കൽ കെയർ & പാലിയേറ്റീവ് സെൻ്റർ, പ്രധാന നഗരങ്ങളിൽ ആസ്ഥാനവും ഹോസ്റ്റൽ സംവിധാനവും, കൈത്താങ്ങ് 2025, ഇന്റർനാഷണൽ ഹെറിറ്റേജ് മ്യൂസിയം, 10,313 പ്രബോധകരുടെ സേവന പ്രവർത്തനങ്ങൾ എന്നിവക്കും മറ്റുമാണ് ഫണ്ട് സമാഹരണം നടക്കുന്നത്. മഹല്ല് ഭാരവാഹികളും ഖാസി, ഖത്തീബുമാരും സംഘടനാ നേതാക്കളും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ആഹ്വാനം ചെയ്ത ഫണ്ട് സമാഹരണം വിജയിപ്പിക്കാൻ സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ പ്രസിഡന്റ് കൊയ്യോട് പി.പി ഉമർ മുസ് ലിയാരും, ജനറൽ സെക്രട്ടറി സുലൈമാൻ ദാരിമി ഏലംകുളവും അഭ്യർത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."