HOME
DETAILS

കേരള മുഖ്യമന്ത്രിയെ ഊഷ്മളമായി സ്വീകരിച്ച്‌ യു.എ.ഇ മന്ത്രി ശൈഖ് നഹ്‌യാൻ

  
November 08, 2025 | 8:14 AM

uae extends warm welcome to kerala cm pinarayi vijayan

അബൂദബി: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി യു.എ.ഇയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് അബൂദബിയിൽ ഊഷ്മള സ്വീകരണം. യു.എ.ഇ സഹിഷ്ണുതാ-സഹവർത്തിത്വ വകുപ്പ് മന്ത്രി ശൈഖ് നഹ്‌യാൻ ബിൻ മുബാറക് അൽ നഹ്‌യാന്റെ നേതൃത്വത്തിൽ കൊട്ടാരത്തിൽ മുഖ്യമന്ത്രിക്ക് സ്വീകരണമാണ് നൽകിയത്. ചീഫ് സെക്രട്ടറി ഡോ. ജയതിലക് ഐ.എ.എസ്, യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ, ലുലു ഗ്രൂപ് ചെയർമാൻ എം.എ യൂസഫലി എന്നിവരും സന്നിഹിതരായിരുന്നു.

ശനിയാഴ്ച പുലര്‍ച്ചയാണ് മുഖ്യമന്ത്രി യു.എ.ഇ തലസ്ഥാനമായ അബൂദബിയില്‍ എത്തിയത്. അല്‍ ബത്തീന്‍ വിമാനത്താവളത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, ലുലു ഗ്രൂപ് മാര്‍ക്കറ്റിങ് ആന്റ് കമ്യൂണിക്കേഷന്‍സ് ഡയരക്ടര്‍ വി.നന്ദകുമാര്‍, പ്രവാസി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്.

സാംസ്‌കാരിക മന്ത്രി സജി ചെറിയാനും മുഖ്യമന്ത്രിയുടെ സംഘത്തിലുണ്ട്. ശനിയാഴ്ച വൈകുന്നേരം നടക്കുന്ന കൈരളി ചാനല്‍ പരിപാടിയില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രി, ഞായറാഴ്ച വൈകുന്നേരം പ്രവാസികളെ അഭിസംബോധന ചെയ്യും. യു.എ.ഇ സന്ദര്‍ശനത്തോടെ മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനം പൂര്‍ത്തിയാകും. സഊദി അറേബ്യ കൂടി സന്ദര്‍ശിക്കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും ഇതു വരെ കേന്ദ്രാനുമതി ലഭിച്ചിട്ടില്ല.

Kerala Chief Minister Pinarayi Vijayan received a warm reception in Abu Dhabi during his three-day visit to the UAE. The reception was led by Sheikh Nahyan Bin Mubarak Al Nahyan, Minister of Tolerance and Coexistence, UAE, who welcomed the Chief Minister to the country.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചു; രണ്ടുപേർ മരിച്ചു; കുട്ടിയുടെ നില ഗുരുതരം

Kerala
  •  8 days ago
No Image

കാട്ടുപന്നി കുറുകെ ചാടി അപകടം; സ്കൂട്ടർ മറിഞ്ഞ് യുവാവിനും ഏഴുവയസ്സുകാരിക്കും പരുക്ക്

Kerala
  •  8 days ago
No Image

മെട്രോ നിർമ്മാണം: കൊച്ചിയിൽ വീണ്ടും പൈപ്പ് പൊട്ടി; കലൂർ സ്റ്റേഡിയം റോഡിൽ വെള്ളക്കെട്ട്, കോൺഗ്രസ് ഉപരോധം

Kerala
  •  8 days ago
No Image

ബോണ്ടി ബീച്ച് ഭീകരാക്രമണം; അക്രമിയെ സാഹസികമായി കീഴ്‌പ്പെടുത്തിയ 'ആസ്‌ട്രേലിയയുടെ ഹീറോ' സുഖം പ്രാപിക്കുന്നു

International
  •  8 days ago
No Image

യുഎഇയിൽ വാഹനാപകടം: മൂന്ന് തൊഴിലാളികൾ മരിച്ചു, നാലുപേർക്ക് പരുക്ക്

uae
  •  8 days ago
No Image

കടുവാ ഭീഷണി: പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിലെ 10 വാർഡുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ജാഗ്രതാ നിർദ്ദേശം 

Kerala
  •  8 days ago
No Image

ഫിഫ അറബ് കപ്പ്: യുഎഇയെ തകർത്ത് മൊറോക്കോ ഫൈനലിൽ; 'അറ്റ്‌ലസ് ലയൺസിന്റെ' വിജയം എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്ക്

uae
  •  8 days ago
No Image

വെള്ളാപ്പള്ളിയുടെ വര്‍ഗീയ പ്രസംഗങ്ങള്‍ സിപിഎമ്മിന് തിരിച്ചടിയായി; വിമര്‍ശിച്ച് പ്രാദേശിക നേതാവ്

Kerala
  •  8 days ago
No Image

ആഡംബര കാർ നിയന്ത്രണം വിട്ട് പാഞ്ഞു; സ്കൂട്ടറിലും ഓട്ടോയിലും ഇടിച്ചു, യുവാവിന് ഗുരുതര പരുക്ക്

Kerala
  •  8 days ago
No Image

പുതിയ ആർട്ട് യൂണിവേഴ്സിറ്റി പ്രഖ്യാപിച്ച് ഷാർജ ഭരണാധികാരി; ഷെയ്ഖ ഹൂർ അൽ ഖാസിമി പ്രസിഡന്റ്

uae
  •  8 days ago