HOME
DETAILS

ഒമാനിൽ താമസരേഖകളുടെ കാലാവധി കഴിഞ്ഞവർക്ക് ആശ്വാസം: പിഴയിളവ് സംബന്ധിച്ച് അറിയിപ്പുമായി റോയൽ ഒമാൻ പൊലിസ്

  
November 08, 2025 | 7:21 AM

royal oman police announces fine waiver for overstaying expats

മസ്കത്ത്: റെസിഡൻസി കാലാവധി അവസാനിച്ച ശേഷവും ഒമാനിൽ തുടരുന്ന പ്രവാസികളുടെ പിഴത്തുകകളിൽ ഇളവ് നൽകുന്നത് സംബന്ധിച്ച് അറിയിപ്പ് നൽകി റോയൽ ഒമാൻ പൊലിസ് (ROP). വ്യാഴാഴ്ചയാണ് (2025 നവംബർ 6) ROP അധികൃതർ ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.

ഈ അറിയിപ്പ് പ്രകാരം, ഒമാനിലെ റെസിഡൻസി രേഖകളുടെ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് അവ പുതുക്കുന്നതിനും, രേഖകൾ സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും 2025 ഡിസംബർ 31 വരെ അധിക സമയം അനുവദിച്ചിട്ടുണ്ട്. മാത്രമല്ല, ചില വിഭാഗങ്ങളിൽപ്പെട്ട വ്യക്തികളുടെയും തൊഴിലുടമകളുടെയും പിഴത്തുകകൾ ഈ അറിയിപ്പ് പ്രകാരം ഒഴിവാക്കി നൽകുമെന്നും ROP വ്യക്തമാക്കി.

വിസ, റെസിഡൻസി എന്നിവയുടെ കാലാവധി പുതുക്കുന്നത് എളുപ്പമാക്കാൻ ഒമാൻ തൊഴിൽ മന്ത്രാലയം സ്വീകരിക്കുന്ന നടപടികളുടെ ഭാഗമാണിത്. 

പിഴയിൽ ഇളവ് ലഭിക്കുന്ന രീതി

റെസിഡൻസി പുതുക്കുന്നവർക്കും സ്പോൺസർഷിപ്പ് മാറുന്നവർക്കും:

റെസിഡൻസി പുതുക്കാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക്, അല്ലെങ്കിൽ നിലവിലെ തൊഴിലുടമയുടെ കീഴിൽ നിന്ന് മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് ജോലി മാറാൻ ആഗ്രഹിക്കുന്നവർക്ക്, കാലാവധി കഴിഞ്ഞ വർക്ക് വിസ, റെസിഡൻസി കാർഡ് എന്നിവയുമായി ബന്ധപ്പെട്ട് ചുമത്തിയ മുഴുവൻ പിഴയും ഒഴിവാക്കി നൽകും.

വിസ സ്റ്റാറ്റസ് മാറ്റുന്നതിനും പുതുക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ തൊഴിൽ മന്ത്രാലയം പൂർത്തിയാക്കുന്നതിന് അനുസരിച്ചാണ് ഈ ഇളവ് ലഭിക്കുക.

സ്വദേശത്തേക്ക് മടങ്ങുന്നവർക്ക്

ഒമാനിൽ നിന്ന് എന്നെന്നേക്കുമായി സ്വദേശത്തേക്ക് മടങ്ങുന്നവർക്ക് കാലാവധി കഴിഞ്ഞ വിസകളുമായി ബന്ധപ്പെട്ട് ചുമത്തിയ മുഴുവൻ പിഴയും ഒഴിവാക്കി നൽകും. അതേസമയം, 2025 ഡിസംബർ 31 വരെ മാത്രമേ ഈ ഇളവുകൾ ലഭ്യമാകൂ എന്ന് ROP അധികൃതർ ഓർമ്മിപ്പിച്ചു.

The Royal Oman Police (ROP) has announced an exemption from fines for expatriates who have overstayed their residency permits. The waiver applies to two categories: those renewing their residency or transferring employment, and those leaving Oman permanently without criminal involvement. Eligible individuals can take advantage of this amnesty until July 31, 2025.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'2026 ഫുട്ബോൾ ലോകകപ്പ് ഫൈനലിൽ ഞാൻ ഗോൾ നേടും, കപ്പ് ബ്രസീലിലെത്തിക്കും'; ആരാധകർക്ക് വാക്കുനൽകി സുൽത്താൻ

Football
  •  2 days ago
No Image

'ഇരട്ട എഞ്ചിൻ സർക്കാർ പരാജയപ്പെടുമ്പോൾ ഉത്തരവാദിത്തം പ്രതിപക്ഷത്തിനല്ല'; മോദിക്ക് മറുപടിയുമായി മല്ലികാർജുൻ ഖർഗെ

National
  •  2 days ago
No Image

ജെമീമയുടെ ചിറകിലേറി ഇന്ത്യ; ആദ്യ ടി-20യിൽ ശ്രീലങ്കയെ തകർത്ത് ലോക ചാമ്പ്യന്മാർ

Cricket
  •  2 days ago
No Image

ഒമാനിൽ സാഹസിക ടൂറിസം നിയമങ്ങൾ കർശനമാക്കുന്നു; ലംഘിച്ചാൽ കടുത്ത നിയമനടപടി

oman
  •  2 days ago
No Image

കുവൈത്തിൽ വീടിന് തീപിടിച്ച് യുവതിയും രണ്ട് കുട്ടികളും വെന്തുമരിച്ചു; അഞ്ച് പേർക്ക് ​ഗുരുതരമായി പൊള്ളലേറ്റു

Kuwait
  •  2 days ago
No Image

ഭാര്യയെ വീഡിയോ കോൾ ചെയ്ത് കഴുത്തിൽ കുരുക്കിട്ടു; നരിക്കുനിയിൽ ബിഹാർ സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  2 days ago
No Image

സമസ്തയുടെ വിദ്യാഭ്യാസ വിപ്ലവം മാതൃകാപരം: തിരുവഞ്ചൂർ രാധാകൃഷ്ണൻ

Kerala
  •  2 days ago
No Image

മതം മനുഷ്യനെ മയക്കുന്ന കറുപ്പല്ല, മത വിദ്യാഭ്യാസം അനിവാര്യം: രമേശ് ചെന്നിത്തല

Kerala
  •  2 days ago
No Image

സമസ്ത ഒരു സമുദായത്തെ കൈപിടിച്ചുയർത്തി: മന്ത്രി സജി ചെറിയാൻ

Kerala
  •  2 days ago
No Image

ഭരണഘടനയെ വെല്ലുവിളിക്കുന്നവർക്ക് മുമ്പിൽ സമസ്ത പറഞ്ഞു ഒരു ഇന്ത്യ, ഒരൊറ്റ ജനത: മന്ത്രി വി.എൻ വാസവൻ

Kerala
  •  2 days ago