HOME
DETAILS

അട്ടപ്പാടിയിൽ വീട് ഇടിഞ്ഞു വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം; ഒരു കുട്ടിക്ക് ഗുരുതര പരുക്ക്

  
Web Desk
November 08, 2025 | 2:08 PM

siblings tragically die in attappadi house collapse one child critically injured

പാലക്കാട്: അട്ടപ്പാടിയിൽ കരുവാര ഊരിൽ വീട് ഇടിഞ്ഞുവീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. അജയ് - ദേവി ദമ്പതികളുടെ മക്കളായ ആദി (7) അജ്നേഷ് (4) എന്നിവരാണ് മരണപ്പെട്ടത്. ബന്ധുവായ അഭിനയ (6) എന്ന കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. അഭിനയ നിലവിൽ ചികിത്സയിലാണ്.

മുക്കാലിയിൽ നിന്ന് നാല് കിലോമീറ്റർ അകലെ വനത്തിനുള്ളിലെ ഊരിലാണ് അപകടം നടന്നത്. പ്രദേശത്ത് മൊബൈൽ ടവർ ഇല്ലാത്തതിനാൽ അപകടം സംഭവിച്ചയുടനെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ലെന്നാണ് വിവരം. കുട്ടികളെ ആദ്യം സ്കൂട്ടറിലാണ് വനം വകുപ്പിന്റെ ഓഫീസിലെത്തിച്ചത്. പിന്നീട് അവിടുന്നാണ് വനം വകുപ്പിന്റെ ജീപ്പിൽ ആശുപത്രിയിലേക്ക് എത്തിച്ചത്

ആൾത്താമസമില്ലാതെ ഏകദേശം എട്ട് വർഷമായി ഉപയോഗശൂന്യമായി കിടന്നിരുന്ന വീടാണ് ഇടിഞ്ഞ് വീണത്. മേൽക്കൂരയില്ലാത്ത ഈ വീട് മഴയും വെയിലുമേറ്റ് ദുർബലമായ അവസ്ഥയിലായിരുന്നു. അപകടം നടന്ന വീടിന്റെ തൊട്ടടുത്താണ് കുട്ടികളുടെ വീട്. സ്കൂൾ അവധിയായതിനാൽ കുട്ടികൾ ഇവിടെ കളിക്കാനായി എത്തിയതായിരുന്നു. വീടിന്റെ സൺഷേഡിൽ കയറി കളിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. സ്ഥിരമായി കുട്ടികൾ ഈ ഭാഗത്ത് കളിക്കാനും വീട്ടുകാർ തുണി ഉണക്കാനിടാനും എത്താറുണ്ടായിരുന്നു. മരിച്ച കുട്ടികളുടെ മൃതദേഹങ്ങൾ കോട്ടത്തറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

 

 

in the tragic incident in Karuvara Ooru, Palakkad's Attappadi, two siblings, Adi (7) and Ajnesh (4), died when a partially constructed, dilapidated house collapsed while they were playing on the sunshade. a relative, Abhinaya (6), was seriously injured and is undergoing treatment.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാർ ആശുപത്രിയിൽ ഡോക്ടറുടെ ഗുണ്ടായിസം: രോഗിയെ ക്രൂരമായി തല്ലിച്ചതച്ച സംഭവത്തിൽ വൻ പ്രതിഷേധം; പൊലിസ് നടപടി

National
  •  a day ago
No Image

വാളയാർ ആൾക്കൂട്ടക്കൊല; നാല് പ്രതികൾ ബിജെപി അനുഭാവികൾ, ഒരാൾ സിഐടിയു പ്രവർത്തകൻ; സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

Kerala
  •  a day ago
No Image

മരുഭൂമിയിൽ പ്ലാസ്റ്റിക് കൂമ്പാരങ്ങൾ; ദുബൈയിൽ അനധികൃത ഭക്ഷണ വിൽപനക്കാർക്കെതിരെ കർശന നടപടി

uae
  •  a day ago
No Image

2025-ൽ ഗൂഗിളിനെ ഭരിച്ചവർ: ട്രംപും മസ്കും ഒന്നാമത്; ഫുട്ബോളിൽ യമാൽ തരംഗം

Tech
  •  a day ago
No Image

മാമല കയറി, ശതാബ്ദി സന്ദേശം വിതറി; ഇടുക്കിയെ ഇളക്കി മറിച്ച് ശതാബ്ദി സന്ദേശയാത്ര

Kerala
  •  2 days ago
No Image

സപ്ലൈകോ ക്രിസ്മസ് - പുതുവത്സര മേളകൾക്ക് തുടക്കം; 500 രൂപയ്ക്ക് പ്രത്യേക കിറ്റ്, അരിക്ക് വൻ വിലക്കുറവ്

Kerala
  •  2 days ago
No Image

ഇതെന്ത് ജീവി? ദുബൈയിലെ മരുഭൂമിയിൽ മുയലിനെയും മാനിനെയും പോലുള്ള വിചിത്ര മൃഗം; വീഡിയോ വൈറൽ

uae
  •  2 days ago
No Image

ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതിലെ പക: യുവതിയുടെ നഗ്നചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു; യുവാവ് പിടിയിൽ

Kerala
  •  2 days ago
No Image

ചാമക്കാല ബീച്ചിൽ ജിപ്സിയുമായി അഭ്യാസപ്രകടനം; നിയന്ത്രണം വിട്ട വാഹനം മറിഞ്ഞ് 14 കാരന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

പീഡനശ്രമം എതിർത്ത യുവതിക്ക് നേരെ അതിക്രമം; ദേഹത്ത് തിളച്ച എണ്ണ കോരിയൊഴിച്ചു; പ്രതി അറസ്റ്റിൽ

National
  •  2 days ago