HOME
DETAILS

വന്ദേഭാരതിൽ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവം; വിമർശനത്തിന് പിന്നാലെ പിൻവലിച്ച പോസ്റ്റ് ഇംഗ്ലീഷ് പരിഭാഷയോടെ വീണ്ടും പങ്കുവെച്ച് ദക്ഷിണ റെയിൽവേ

  
Web Desk
November 08, 2025 | 4:21 PM

southern railway re-shares post about rss ganageetham in vande bharat with english translation after initial withdrawal due to criticism

കൊച്ചി: എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന ചടങ്ങിനിടെ ആർഎസ്എസ് ഗണഗീതം ആലപിക്കുന്ന വീഡിയോ ദക്ഷിണ റെയിൽവേ വീണ്ടും പങ്കുവെച്ചത് വിവാദമായി. നേരത്തെ ഈ പോസ്റ്റ് വലിയ വിമർശനങ്ങളെ തുടർന്ന് ദക്ഷിണ റെയിൽവേയുടെ സമൂഹമാധ്യമ പേജുകളിൽ നിന്ന് നീക്കം ചെയ്തിരുന്നു.

എക്‌സ് അക്കൗണ്ടിലാണ് ദക്ഷിണ റെയിൽവേ വീഡിയോ വീണ്ടും പോസ്റ്റ് ചെയ്തിരിക്കുന്നത്. "എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടന വേളയിൽ സരസ്വതി വിദ്യാലയത്തിലെ വിദ്യാർഥികൾ അവരുടെ സ്‌കൂൾ ഗാനം മനോഹരമായി അവതരിപ്പിച്ചു," എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഗണഗീതത്തിന്റെ ഇംഗ്ലീഷ് പരിഭാഷയും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഉദ്ഘാടന ഓട്ടം നടത്തിയ വന്ദേഭാരത് എക്സ്പ്രസിൽ വിദ്യാർഥികളെകൊണ്ട് ആർഎസ്എസ് ഗണഗീതം ആലപിപ്പിച്ചത്.

ദക്ഷിണ റെയിൽവേയുടെ നടപടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷവിമർശനമുയർത്തിയിരുന്നു. അപരമത വിദ്വേഷവും വർഗ്ഗീയ വിഭജന രാഷ്ട്രീയവും പ്രചരിപ്പിക്കുന്ന ആർഎസ്എസിന്റെ ഗാനം ഔദ്യോഗിക പരിപാടിയിൽ ഉൾപ്പെടുത്തിയത് ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയിൽവേയെ വർഗ്ഗീയ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഗണഗീതം ആലപിച്ച സംഭവത്തിൽ പ്രതിഷേധം അറിയിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. കേന്ദ്ര റെയിൽവേമന്ത്രിക്ക് കത്തയച്ചു. കുട്ടികളെക്കൊണ്ട് ഗണഗീതം ആലപിച്ചത് ഞെട്ടിക്കുന്ന സംഭവമാണെന്നും ആർഎസ്എസ് നിയന്ത്രിത സ്വേച്ഛാധിപത്യത്തിലേക്കുള്ള നീക്കമാണിതെന്നും അദ്ദേഹം ആരോപിച്ചു.

ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി വി.കെ. സനോജും വിഷയത്തിൽ പ്രതികരിച്ചു. "നാഗ്പൂരിലെ അപ്പൂപ്പൻമാർ കൊടുത്തുവിട്ട പണം കൊണ്ടല്ല വന്ദേഭാരത് നിർമിച്ചത്. ട്രെയിൻ നിർമിച്ചത് ജനങ്ങളുടെ നികുതി പണം കൊണ്ടാണ്. ഗണഗീതം ആർഎസ്എസ് ശാഖയിൽ പാടിയാൽ മതി," സനോജ് വിമർശിച്ചു.

ആദ്യമായി വീഡിയോ പങ്കുവെച്ചപ്പോൾ 'ദേശഭക്തി ഗാനം' എന്ന ക്യാപ്ഷനോടെയായിരുന്നു ദക്ഷിണ റെയിൽവേ പോസ്റ്റ് ചെയ്തത്. പിന്നാലെ വ്യാപക വിമർശനം ഉയർന്നതോടെയാണ് ഈ പോസ്റ്റ് റെയിൽവേ നീക്കം ചെയ്തത്. ഇപ്പോൾ അതേ വീഡിയോ തന്നെ പുതിയ കുറിപ്പോടെയാണ് റെയിൽവേ പങ്കുവെച്ചിരിക്കുന്നത്.

 

 

 

The Southern Railway faced renewed controversy after re-posting a video on its X (formerly Twitter) account showing students singing an RSS Ganageetham (organizational song) aboard the inaugural run of the Ernakulam-Bengaluru Vande Bharat Express. The railway had initially deleted the video following widespread criticism. The re-shared post was accompanied by a caption identifying it as the students' "school song" and included an English translation of the lyrics.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'2026 ഫുട്ബോൾ ലോകകപ്പ് ഫൈനലിൽ ഞാൻ ഗോൾ നേടും, കപ്പ് ബ്രസീലിലെത്തിക്കും'; ആരാധകർക്ക് വാക്കുനൽകി സുൽത്താൻ

Football
  •  2 days ago
No Image

'ഇരട്ട എഞ്ചിൻ സർക്കാർ പരാജയപ്പെടുമ്പോൾ ഉത്തരവാദിത്തം പ്രതിപക്ഷത്തിനല്ല'; മോദിക്ക് മറുപടിയുമായി മല്ലികാർജുൻ ഖർഗെ

National
  •  2 days ago
No Image

ജെമീമയുടെ ചിറകിലേറി ഇന്ത്യ; ആദ്യ ടി-20യിൽ ശ്രീലങ്കയെ തകർത്ത് ലോക ചാമ്പ്യന്മാർ

Cricket
  •  2 days ago
No Image

ഒമാനിൽ സാഹസിക ടൂറിസം നിയമങ്ങൾ കർശനമാക്കുന്നു; ലംഘിച്ചാൽ കടുത്ത നിയമനടപടി

oman
  •  2 days ago
No Image

കുവൈത്തിൽ വീടിന് തീപിടിച്ച് യുവതിയും രണ്ട് കുട്ടികളും വെന്തുമരിച്ചു; അഞ്ച് പേർക്ക് ​ഗുരുതരമായി പൊള്ളലേറ്റു

Kuwait
  •  2 days ago
No Image

ഭാര്യയെ വീഡിയോ കോൾ ചെയ്ത് കഴുത്തിൽ കുരുക്കിട്ടു; നരിക്കുനിയിൽ ബിഹാർ സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  2 days ago
No Image

സമസ്തയുടെ വിദ്യാഭ്യാസ വിപ്ലവം മാതൃകാപരം: തിരുവഞ്ചൂർ രാധാകൃഷ്ണൻ

Kerala
  •  2 days ago
No Image

മതം മനുഷ്യനെ മയക്കുന്ന കറുപ്പല്ല, മത വിദ്യാഭ്യാസം അനിവാര്യം: രമേശ് ചെന്നിത്തല

Kerala
  •  2 days ago
No Image

സമസ്ത ഒരു സമുദായത്തെ കൈപിടിച്ചുയർത്തി: മന്ത്രി സജി ചെറിയാൻ

Kerala
  •  2 days ago
No Image

ഭരണഘടനയെ വെല്ലുവിളിക്കുന്നവർക്ക് മുമ്പിൽ സമസ്ത പറഞ്ഞു ഒരു ഇന്ത്യ, ഒരൊറ്റ ജനത: മന്ത്രി വി.എൻ വാസവൻ

Kerala
  •  2 days ago