നിയന്ത്രണം വിട്ട കാർ മതിൽ തകർത്ത് 20 അടി താഴ്ചയിലേക്ക് മറിഞ്ഞു: ഡ്രൈവർക്ക് ഗുരുതര പരുക്ക്
വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിലിടിച്ച് 20 അടി താഴ്ചയിലേയ്ക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ കാർ ഡ്രൈവർക്ക് ഗുരുതരമായി പരുക്കേറ്റു. കല്ലറ കുറ്റിമൂട് സ്വദേശി നിസാമുദ്ദീനാണ് (30) തലയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. ഇദ്ദേഹത്തെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഗോകുലം മെഡിക്കൽ കോളേജിലേക്ക് ഡോക്ടറെ എത്തിച്ച ശേഷം മടങ്ങുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് സമീപത്തെ വീടിന്റെ മതിൽ തകർത്ത് തലകീഴായി കുഴിയിലേയ്ക്ക് മറിയുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്നാണ് കാർ വെട്ടിപ്പൊളിച്ച് നിസാമുദ്ദീനെ പുറത്തെടുത്തത്. അപകടത്തെ തുടർന്ന് കാർ പൂർണ്ണമായി തകർന്നു. അപകട കാരണം സംബന്ധിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
A car in Venganoor lost control, broke through a house wall, and plunged 20 feet into a ditch. The driver, Nizamuddin from Kallara Kuttimoodu, sustained serious head injuries and was hospitalized at Gokulam Medical College. The accident occurred while the car was returning after dropping off a doctor at the medical college.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."