HOME
DETAILS

പുറംലോകം കാണാതെ രാവും പകലുമറിയാതെ...അതിഭീകരമാണ് ഇസ്‌റാഈല്‍ ഫലസ്തീന്‍ തടവുകാരെ പാര്‍പ്പിച്ച ഭൂഗര്‍ഭ ജയിലറ

  
Web Desk
November 09, 2025 | 7:40 AM

inside israels secret underground prisons where palestinian detainees are held without sunlight or time

രാവോ പകലോ എന്നറിയാതെ...പുറംലോകത്ത് നിന്ന് തീര്‍ത്തും ഒറ്റപ്പെട്ട് കുറ മനുഷ്യര്‍. ആവശ്യത്തിന് ഭക്ഷണമില്ല വെള്ളമില്ല പുറത്ത് എന്ത് നടക്കുന്ന എന്ന് അറിയില്ല...തീര്‍ത്തും ഒറ്റപ്പെട്ട കുറേയേറെ ദിനങ്ങള്‍. വെയിലുദിക്കുന്നതും രാവിരുന്നതും അവരറിയുന്നില്ല. രാപ്പകലുകള്‍ മാറിമാറി വരുന്നതും അവര്‍ അറിയുന്നില്ല. ഫലസ്തീനില്‍ നിന്ന് പിടിച്ചു കൊണ്ടു പോവുന്നവരെ ഇസ്‌റാഈല്‍ പാര്‍പ്പിക്കുന്ന ഭൂഗര്‍ഭ ജയിലറകളാണിത്. ഗസ്സയില്‍ നിന്നുള്ള ഡസന്‍ കണക്കിന് ഫലസ്തീനികളെയാണ് ഇവിടെ തടവിലാക്കിയിരിക്കുന്നത്. 

കുറ്റം ചുമത്താതെയോ വിചാരണ കൂടാതെയോ മാസങ്ങളായി തടവിലാക്കപ്പെട്ടവരില്‍ നിരവധി സാധാരണക്കാരുണ്ട്. കൂട്ടത്തില്‍ ഒരു നഴ്സും ഒരു ഭക്ഷണ വില്‍പ്പനക്കാരനായ ചെറുപ്പക്കാരനും ഉണ്ടെന്നും ഇരുവരെയും പ്രതിനിധീകരിക്കുന്ന പബ്ലിക് കമ്മിറ്റി എഗൈന്‍സ്റ്റ് ടോര്‍ച്ചര്‍ ഇന്‍ ഇസ്‌റാഈലിലെ (പിസിഎടിഐ) അഭിഭാഷകര്‍ പറഞ്ഞു. ജനുവരിയിലാണ് ഇവരെ രണ്ടുപേരെയും ഭൂഗര്‍ഭ ജയിലിലേക്ക് മാറ്റുന്നത്. ഇവിടെ എത്തിയതിന് ശേഷം സ്ഥിരമായ തങ്ങള്‍ കൊടിയ പീഡനങ്ങളാണ് നേരിടുന്നതെന്ന് ഇവര്‍ വിവരിക്കുന്നു.

ഇസ്‌റാഈലിലെ ഏറ്റവും അപകടകാരികളായ  പ്രതികളെ പാര്‍പ്പിക്കുന്നതിനായി 1980 കളുടെ തുടക്കത്തില്‍ തുറന്നതാണ് റാക്കെഫെറ്റ് ജയില്‍.  എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം അത് മനുഷ്യത്വരഹിതമാണെന്ന് പറഞ്ഞ് അത് അടച്ചുപൂട്ടി. 2023 ഒക്ടോബര്‍ ഏഴിന് ശേഷം ഇത് വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാന്‍ തീവ്ര വലതുപക്ഷ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ ഉത്തരവിട്ടു.

സെല്ലുകള്‍, ഒരു ചെറിയ വ്യായാമ 'മുറ്റം', അഭിഭാഷകരുടെ മീറ്റിംഗ് റൂം എന്നിവയെല്ലാം ഭൂമിക്കടിയിലാണ്, അതിനാല്‍ തടവുകാര്‍ സൂര്യപ്രകാശം കാണാതെയാണ് ജീവിക്കുന്നത്. ഉയര്‍ന്ന സുരക്ഷ ആവശ്യമുള്ള വളരെ കുറച്ച് തടവുകാരെ മാത്രം ഉള്‍ക്കൊള്ളുന്ന രീതിയില്‍ രൂപകല്‍പന ചെയത ജയിലാണിത്. 1985-ല്‍ ഇത് അടച്ചുപൂട്ടുന്ന സമയത്ത്  15 പുരുഷന്മാരെ മാത്രമേ ഇവിടെ പാര്‍പ്പിച്ചിരുന്നുള്ളൂ. സമീപ മാസങ്ങളില്‍ ഏകദേശം 100 തടവുകാരെ അവിടെ തടവിലാക്കിയിട്ടുണ്ടെന്ന് പിസിഎടിഐക്ക് ലഭിച്ച ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

ഒക്ടോബര്‍ മധ്യത്തില്‍ അംഗീകരിച്ച വെടിനിര്‍ത്തല്‍ പ്രകാരം, ഇസ്‌റാഈല്‍ കോടതികളില്‍ ശിക്ഷിക്കപ്പെട്ട 250 ഫലസ്തീന്‍ തടവുകാരെയും, കുറ്റം ചുമത്താതെയോ വിചാരണ കൂടാതെയോ അനിശ്ചിതകാലത്തേക്ക് തടവില്‍ കഴിഞ്ഞിരുന്ന ഗാസയില്‍ നിന്നുള്ള 1,700 ഫലസ്തീന്‍ തടവുകാരെയും വിട്ടയച്ചിരുന്നു.  റാക്കെഫെറ്റില്‍ തടവിലാക്കപ്പെട്ട യുവ വ്യാപാരിയും അവരില്‍ ഒരാളായിരുന്നു. അതേസമയം, നേരത്തെ പറഞ്ഞ നഴ്‌സ് ഉള്‍പെടെ ആയിരത്തോളം തടവുകാര്‍ പരിമിത സൗകര്യങ്ങളുള്ള ഈ തടവറയില്‍ കഴിയുന്നെണ്ടന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം,  റാക്കെഫെറ്റില്‍ തടവിലാക്കപ്പെട്ട തടവുകാരുടെ നിലയെയും ഐഡന്റിറ്റിയെയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇസ്‌റാഈലി ജയില്‍ സര്‍വീസ് (ഐപിഎസ്) മറുപടി നല്‍ുന്നില്ല.

യുദ്ധകാലത്ത് ഗസ്സയില്‍ തടവുകാരായി പിടിക്കപ്പെട്ട ഫലസ്തീനികളില്‍ ഭൂരിഭാഗവും സാധാരണക്കാരാണെന്ന് ഇസ്‌റാഈലിന്റെ ക്ലാസിഫൈഡ് ഡാറ്റ സൂചിപ്പിക്കുന്നു . ഭാവിയിലെ ചര്‍ച്ചകള്‍ക്കായി വിലപേശല്‍ ചിപ്പുകളായി ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നത് നിയമാനുസൃതമാണെന്നാണ് 2019 ല്‍ ഇസ്‌റാഈലിന്റെ സുപ്രീം കോടതി വിധിച്ചിട്ടുള്ളത്. ഗസ്സയില്‍ നിന്നുള്ള ജീവിച്ചിരിക്കുന്ന തടവുകാരുടെ കാര്യത്തിലും ഇത് തന്നെയാണ് ഇസ്‌റാഈല്‍ ചെയ്യുന്നതെന്ന് അവകാശ സംഘടനകള്‍ ആരോപിക്കുന്നു. 

 

reports reveal the horrifying conditions inside israel’s underground prisons where palestinian detainees are kept without access to sunlight or a sense of day and night. the secret detention centers are described as inhumane, with prisoners subjected to isolation, torture, and harsh interrogation. human rights groups have condemned these facilities as a violation of international law.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസ് നിരീക്ഷണം ഫലം കണ്ടു; അജ്മാനിൽ ആറു മാസത്തിനിടെ ഡെലിവറി ബൈക്ക് അപകടങ്ങൾ പൂജ്യം

uae
  •  2 hours ago
No Image

മന്ത്രി കെ.എന്‍ ബാലഗോപാലിന്റെ വാഹനം അപകടത്തില്‍പെട്ട സംഭവം; ഇടിച്ച കാറിന്റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തല്‍

Kerala
  •  2 hours ago
No Image

സഞ്ജുവിന് പകരം ഇന്ത്യൻ ഇതിഹാസം രാജസ്ഥാനിലേക്ക്; വലവിരിച്ച് റോയൽസ്

Cricket
  •  2 hours ago
No Image

ഒറ്റ ഗോളിൽ സഊദി കീഴടക്കി; പുതിയ ചരിത്രം സൃഷ്ടിച്ച് റൊണാൾഡോയുടെ കുതിപ്പ്

Football
  •  2 hours ago
No Image

മടിയില്‍ വെച്ചപ്പോള്‍ മകന് ജീവനുണ്ടായിരുന്നു, വാഹനം കിട്ടിയിരുന്നെങ്കില്‍ ഒരാളയെങ്കിലും രക്ഷിക്കാമായിരുന്നു: അമ്മ ദേവി

Kerala
  •  3 hours ago
No Image

മെസിയും യമാലും നേർക്കുനേർ; ഖത്തറിന്റെ മണ്ണിൽ ചാമ്പ്യന്മാരുടെ പോരാട്ടം ഒരുങ്ങുന്നു

Football
  •  3 hours ago
No Image

വെടിനിര്‍ത്തല്‍ ലംഘനം തുടര്‍ന്ന് ഇസ്‌റാഈല്‍ ഗസ്സയില്‍ മരണസംഖ്യ 69,000 കവിഞ്ഞു; ഒരു സൈനികന്റെ മൃതദേഹം കണ്ടെടുത്തു

International
  •  3 hours ago
No Image

കുവൈത്തിൽ പരിശോധനകൾ ശക്തം; ഫഹാഹീലും, മഹ്ബൂലയിലുമായി 30 താൽക്കാലിക കച്ചവടകേന്ദ്രങ്ങൾ പൊളിച്ചുമാറ്റി

Kuwait
  •  3 hours ago
No Image

ഒറ്റ റൺസിൽ വീണത് വമ്പന്മാർ; ഓസ്ട്രേലിയ കീഴടക്കി ഗില്ലും അഭിഷേകും

Cricket
  •  3 hours ago
No Image

മുത്തശ്ശിക്കരികില്‍ ഉറങ്ങുകയായിരുന്ന നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ആരോഗ്യനില ഗുരുതരം

National
  •  4 hours ago