ഉള്ളി ജ്യൂസിന്റെ ആരോഗ്യഗുണങ്ങള്‍ അറിയാതെ പോവരുത്
ഉള്ളിയുടെ ഗുണങ്ങള്‍ അറിയാത്തവരുണ്ടാവില്ല. ആരോഗ്യത്തിനും നമ്മുടെ മുടിക്കും ചര്‍മത്തിനുമെല്ലാം ബെസ്റ്റാണിത്. ആന്റിഓക്‌സിഡന്റുകള്‍ വിറ്റാമിനുകള്‍ (വിറ്റാമിന്‍ സി, ബി 6 പോലുള്ളവ) സള്‍ഫര്‍ സംയുക്തങ്ങള്‍ ആന്റി ബാക്ടീരിയില്‍ ഗുണങ്ങള്‍ എന്നിവയാല്‍ സമ്പന്നമായ ഉള്ളി നീര് നിരവധി ആരോഗ്യഗുണങ്ങളാണ് നമുക്ക് നല്‍കുന്നത്.
മുടി വളര്‍ച്ചയെ പ്രോല്‍സാഹിപ്പിക്കുകയും തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഉള്ളി നീര് മുടിയുടെ വളര്‍ച്ചയ്ക്കുണ്ടാക്കുന്ന പ്രാധാന്യം വളരെ വലുതാണ്.

മുടി കൊഴിച്ചിലും താരനും കുറയ്ക്കുന്നു. ഇതിന്റെ ആന്റി ബാക്ടീരിയില്‍ ആന്റി ഫംഗല്‍ ഗുണങ്ങള്‍ തലയോട്ടിയിലെ അണുബാധയെയും താരനെയും ചെറുക്കാനും സഹായിക്കുന്നതാണ്.
ചര്‍മാരോഗ്യം മെച്ചപ്പെടുത്താനും ഇത് വളരെ നല്ലതാണ്. ഉള്ളി ജ്യൂസിലെ സള്‍ഫറും ആന്റി ഓക്‌സിഡന്റുകളും മുഖക്കുരുവിനെ ചെറുക്കാനും കറുത്ത പാടുകള്‍ കുറയ്ക്കാനും ചര്‍മം കൂടുതല്‍ തിളക്കമുള്ളതാക്കാനും സഹായിക്കുന്നുണ്ട്.
ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്ന ഉള്ളിനീര് കൊളസ്‌ട്രോള്‍ കുറയ്ക്കാനും അതില്‍ സള്‍ഫര്‍ സംയുക്തങ്ങളും ആന്റിഓക്‌സിഡന്റും കാരണം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നുണ്ട്.
രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ കഴിവുള്ള ഉള്ളി വിറ്റാമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. ഇത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും അണുബാധകളെ ചെറുക്കുകയും ചെയ്യുന്നു.

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്ന ഉള്ളി ജ്യൂസിലെ സംയുക്തങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇത് പ്രമേഹരോഗികള്‍ക്കും ഗുണം ചെയ്യുന്നതാണ്.
വായയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഉള്ളി നീരിലെ ആന്റി ബാക്ടീരിയില്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് വായിലെ ബാക്ടീരിയകളെ ചെറുക്കാനും അണുബാധ തടയാനും സഹായിക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."