HOME
DETAILS

വിറ്റാമിന്‍ ഡി സപ്ലിമെന്റ് സ്ഥിരമായി കഴിക്കുന്നുണ്ടോ..? ഈ അപകടങ്ങള്‍ മനസിലാക്കി വയ്ക്കുക

  
November 11, 2025 | 9:31 AM

too much vitamin d can harm your health

 

എന്തു സാധനമായാലും അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. വിറ്റാമിന്‍ പോലുള്ള അവശ്യ പോഷകങ്ങള്‍ക്കും ഇത് ബാധകമാണ്. നിങ്ങളുടെ ശരീരത്തില്‍ വിറ്റാമിന്റെ അളവ് കുറഞ്ഞാല്‍ മാത്രമല്ല, കൂടിയാലും നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളെ തേടിയെത്തും. മുറിവുകള്‍ സുഖപ്പെടുത്താനും കോശങ്ങളുടെ തകരാറുകള്‍ പരിഹരിക്കാനും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും വിറ്റാമിനുകള്‍ വഹിക്കുന്ന പങ്ക് വളരെ വലുത് തന്നെയാണ്.

ചില വിറ്റാമിനുകള്‍ കുറഞ്ഞു പോയാല്‍ സ്‌കര്‍വി, അനീമിയ, റിക്കറ്റ്‌സ് പോലുള്ള രോഗങ്ങള്‍ക്കും കാരണമാകുന്നു. എന്നാല്‍ ഈ പോഷകങ്ങള്‍ അധികമായി നിങ്ങളുടെ ശരീരത്തിലേക്കെത്തുന്നതും ദോഷമാണ്. 

ലോകമെമ്പാടും വിറ്റാമിന്‍ ഡിയുടെ കുറവ് വ്യാപകമാണെങ്കിലും ഇന്ത്യക്കാര്‍ക്കിടയില്‍ ഇത് വളരെ സാധാരണമാണ്. ഏകദേശം 76 ശതമാനം ഇന്ത്യക്കാര്‍ക്കും വിറ്റാമിന്‍ ഡിയുടെ അളവ് കുറവു തുന്നെയാണ്. പഠനങ്ങളും സൂചിപ്പിക്കുന്നത് ഇവയുടെ അളവ് വളരെ കുറവാണെന്നാണ്.

 

vit3.jpg 

ഇങ്ങനെ വിറ്റാമിന്‍ ഡിയുടെ അളവ് കുറയുന്നവരോട് സൂര്യപ്രകാശം ഏല്‍ക്കാനും പറയാറുണ്ട്. എന്നാല്‍ ഇതിനുള്ള അസൗകര്യം കാരണം ആളുകള്‍ പലപ്പോഴും വൈറ്റമിന്‍ ഡി സപ്ലിമെന്റുകള്‍ കഴിക്കുകയാണ് പതിവ്. 

ഡോക്ടറുടെ നിര്‍ദേശ പ്രകാരം വിറ്റാമിന്‍ ഡി സപ്ലിമെന്റുകള്‍ കഴിക്കുന്നത് ആരോഗ്യത്തിനു ഗുണം ചെയ്യും. എന്നാല്‍ ഈ സപ്ലിമെന്റുകള്‍ കഴിക്കുന്നതില്‍ നിങ്ങള്‍ അശ്രദ്ധരാണെങ്കില്‍ അത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിക്കും. 

 


അമിതമായി വിറ്റാമിന്‍ ഡി കഴിച്ചാല്‍ വൃക്കകള്‍ക്ക് തകരാറ് സംഭവിക്കാം


അമിത അളവില്‍ വൈറ്റമിന്‍ ഡി കഴിക്കുമ്പോള്‍ രക്തത്തിലെ കാല്‍സ്യത്തിന്റെ അളവ് ഉയരുന്നതുമായി ബന്ധപ്പെട്ടുള്ളതാണ്. രക്തത്തില്‍ കാല്‍സ്യത്തിന്റെ അളവ് കൂടിയാല്‍ ഇത് അവയവങ്ങളെയും ബാധിക്കും. വൃക്കകള്‍ കൂടുതല്‍ ദുര്‍ബലമാവുകയും ചെയ്യും. ഇത് സ്ഥിരമായി തുടരുകയാണെങ്കില്‍ വൃക്കകള്‍ പൂര്‍ണമായും തകരാറിലാവുന്നതാണ്. 

പെട്ടെന്ന് പൊട്ടുന്ന അസ്ഥികള്‍

രക്തത്തിലെ ഉയര്‍ന്ന കാല്‍സ്യത്തിന്റെ അളവ് ധാതുക്കളും അസ്ഥികളുമായി ബന്ധിപ്പിക്കാന്‍ ഹോര്‍മോണിനെ അനുവദിക്കുകയില്ല. ഇത് ഗുരു തരമായ അസ്ഥി പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. പുറം വേദന, സന്ധി വേദന, അസ്ഥികള്‍ക്കുണ്ടാവുന്ന വേദന, കൂന് എന്നിവയ്ക്കും കാരണമാകുന്നു. 

 

vita2.jpg

ശ്വാസകോശ തകരാറുകള്‍

നിങ്ങളുടെ ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ അളവ് ഉയരുമ്പോള്‍ രക്തത്തില്‍ കാല്‍സ്യം ഫോസ്‌ഫേറ്റ് പരലുകള്‍ എന്നിവ രൂപപ്പെടുന്നതിലേക്കാണ് നയിക്കുന്നത്. ഈ പരലുകള്‍ ശ്വാസകോശം പോലുള്ള അവയവങ്ങളില്‍ അടിഞ്ഞു കൂടുകയും അതിനെ നശിപ്പിക്കുകയും ചെയ്യുന്നു.

നെഞ്ചു വേദന, ചുമ, ശ്വാസ തടസ്സം എന്നിവയൊക്കെയാണ് ഇവയുടെ ലക്ഷണങ്ങള്‍. കുടല്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍
വിറ്റാമിന്‍ ഡിയുടെ അളവ് അമിതമായാല്‍ അത് കഴിക്കുന്നത് നിങ്ങളുടെ കുടലിനെ പ്രശ്‌നത്തിലാക്കും. കാല്‍സ്യത്തിന്റെ അളവ് കൂടുമ്പോള്‍ വിശപ്പില്ലായ്മ, വയറിളക്കം, മലബന്ധം എന്നിവയുമുണ്ടാവാം. ചിലപ്പോള്‍ ഛര്‍ദ്ദിയും മനം പുരട്ടലും ഉണ്ടാവാം.

മാനസിക പ്രശ്‌നങ്ങള്‍

വിറ്റാമിന്‍ ഡിയുടെഅളവ് അമിതമാകുന്നത് നിങ്ങളുടെ അവയവങ്ങളെ മാത്രമല്ല കേടുവരുത്തുന്നത്, നിങ്ങളുടെ മാനസികാരോഗ്യത്തെയും അത് പ്രതികൂലമായി തന്നെ ബാധിക്കുന്നതാണ്. ശരീരത്തില്‍ വിറ്റാമിന്‍ ഡി അധികമാവുന്നത് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു. ഇത് കൂടിപ്പോയാല്‍ വിഷാദം, മതിഭ്രമം, ആശയക്കുഴപ്പം തുടങ്ങിയ ലക്ഷണങ്ങളുമുണ്ടാവാം. 

 

Anything consumed in excess — even essential nutrients like vitamins — can harm the body. While vitamins are crucial for healing wounds, repairing tissues, and boosting immunity, both deficiency and excess can cause serious health problems. Vitamin D deficiency is common in India, affecting about 76% of the population. Since many people avoid sunlight, they rely on vitamin D supplements. When taken as prescribed by a doctor, these supplements are beneficial — but overconsumption can be dangerous.

Vitamin D is essential — but balance is everything. Always take supplements under medical supervision to protect your health.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂർ പാൽചുരത്ത് അറ്റകുറ്റപ്പണി; നവംബർ 13 വരെ ഗതാഗത നിയന്ത്രണം

Kerala
  •  19 hours ago
No Image

അബദ്ധത്തിൽ കിണറ്റിൽ വീണ വയോധികനെ രക്ഷിക്കാനിറങ്ങിയ യുപി സ്വദേശിയും കുടുങ്ങി; രക്ഷിച്ച് ഫയർഫോഴ്സ്

Kerala
  •  20 hours ago
No Image

ശബരിമല സ്വർണക്കൊള്ള: സിപിഎം നേതൃത്വത്തിന്റെ പങ്ക് വ്യക്തം; മന്ത്രിമാരെയും പ്രതിചേർക്കണം - വി.ഡി. സതീശൻ

Kerala
  •  20 hours ago
No Image

മുൻ എംപി ടി.എൻ പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരിയുടെയും ലക്ഷദ്വീപിന്റെയും ചുമതല

Kerala
  •  20 hours ago
No Image

ദുബൈയിൽ ജോലി തേടിയെത്തിയ ഇന്ത്യൻ പ്രവാസിയെ കാണാതായിട്ട് രണ്ടര വർഷം; പിതാവിനായി കണ്ണീരണിഞ്ഞ് മക്കൾ

uae
  •  20 hours ago
No Image

'ചരിത്രത്തിലെ എറ്റവും മികച്ചവൻ, പക്ഷേ വിവാദങ്ങൾ സൃഷ്ടിക്കുന്നു!'; മെസ്സിയുടെ ക്യാമ്പ് നൗ സന്ദർശനത്തിനെതിരെ രൂക്ഷവിമർശനം

Football
  •  20 hours ago
No Image

ദളിത് ഗവേഷക വിദ്യാർഥിക്കെതിരായ ജാതീയ അധിക്ഷേപം: കേസെടുത്ത പൊലിസിനെതിരെ കേരള സർവകലാശാല സംസ്കൃത മേധാവി ഹൈക്കോടതിയിൽ

Kerala
  •  21 hours ago
No Image

​ഗതാ​ഗത മേഖലയിൽ വിപ്ലവം തീർത്ത് ദുബൈ; 320 കി.മീ വേഗതയിൽ സഞ്ചരിക്കുന്ന എയർ ടാക്സിയുടെ പരീക്ഷണപ്പറക്കൽ വിജയം

uae
  •  21 hours ago
No Image

നീ കാരണം അവർ തരംതാഴ്ത്തപ്പെടും; 'നീ ഒരു അപമാനമാണ്, ലജ്ജാകരം!'; നെയ്മറിനെതിരെ രൂക്ഷവിമർശനവുമായി മുൻ ബ്രസീലിയൻ താരം

Football
  •  21 hours ago
No Image

ന്യൂഡൽഹി സ്ഫോടനം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  21 hours ago