ഡല്‍ഹി സ്‌ഫോടനം: കാറോടിച്ചിരുന്നത് ഉമര്‍ തന്നെയെന്ന് സ്ഥിരീകരിച്ച് ഡി.എന്‍.എ പരിശോധനാ ഫലം
ഡല്‍ഹി: ഡല്‍ഹി ബോംബ് സ്‌ഫോടനത്തിലെ കാറോടിച്ചത് ഡോക്ടര്‍ ഉമര്‍ മുഹമ്മദാണെന്ന് സ്ഥിരീകരിച്ചു. ഉമര്‍ മുഹമ്മദിന്റെ ഡി.എന്‍.എപരിശോധനയിലാണ് സ്ഥിരീകരണം. ആക്രമണത്തിന്റെ സൂത്രധാരന്‍ ഇയാളൊണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എത്തിയിരിക്കുന്നത്. ാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. അനന്ത്‌നാഗ് സ്വദേശി ആരിഫിനെ കസ്റ്റഡിയില്‍ എടുത്തു.
'ആ വാഹനം ഓടിച്ചത് ഉമര്‍ തന്നെയാണെന്ന് ഡി.എന്‍.എ ഫലങ്ങള്‍ സ്ഥിരീകരിക്കുന്നു,' ഒരു സ്രോതസ്സിനെ ഉദ്ധരിച്ച് പി.ടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉമറിന്റെ മാതാവിന്റെ ഡി.എന്‍.എ സാമ്പിളുകള്‍ ചൊവ്വാഴ്ച ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു, സ്‌ഫോടന സ്ഥലത്തുണ്ടായിരുന്ന ഉമറിന്റെ അസ്ഥികള്‍, പല്ലുകള്‍, വസ്ത്രങ്ങളുടെ കഷണങ്ങള്‍ എന്നിവയുമായി സാമ്പിളുകള്‍ പൊരുത്തപ്പെടുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഡല്‍ഹിയിലെ അതീവ സുരക്ഷാ മേഖലയില്‍പ്പെട്ട ചെങ്കോട്ടയ്ക്കു സമീപം തിങ്കളാഴ്ച വൈകീട്ടുണ്ടായ സ്‌ഫോടനം ഭീകരാക്രമണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നു. ഇന്നലെ വൈകീട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗമാണ് കാര്‍ പൊട്ടിത്തെറിച്ച് 12 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം ഭീകരാക്രമണമെന്ന് പ്രഖ്യാപിച്ചത്.
രാജ്യം ഹീനമായ ഭീകരാക്രമണത്തിന് സാക്ഷ്യം വഹിച്ചെന്ന് മന്ത്രിസഭ പാസാക്കിയ പ്രമേയത്തില്‍ പറഞ്ഞു. ദേശവിരുദ്ധ ശക്തികളാണ് സ്‌ഫോടനം നടത്തിയത്. എല്ലാ തരത്തിലുള്ള ഭീകരവാദത്തെയും അപലപിക്കുന്നുവെന്നും ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം തുടരുമെന്നും മന്ത്രിസഭ വ്യക്തമാക്കി. സംഭവത്തില്‍ ആഴത്തിലുള്ളതും സമഗ്രവുമായ അന്വേഷണം നടക്കുമെന്നും അതിന് അന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രിസഭ അറിയിച്ചു.
കുറ്റക്കാര്‍, അവരുടെ കൂട്ടാളികള്‍, പിന്തുണയ്ക്കുന്നവര്‍ എന്നിവരെ നിയമത്തിനു മുന്നിലെത്തിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് മന്ത്രിസഭാ യോഗത്തില്‍ വായിച്ച പ്രമേയത്തില്‍ പറയുന്നു. ആക്രമണത്തെ തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ലഭിച്ച ഐക്യദാര്‍ഢ്യത്തിനും പിന്തുണയ്ക്കും മന്ത്രിസഭ നന്ദി രേഖപ്പെടുത്തി. സുരക്ഷാ ഏജന്‍സികളും പൗരന്മാരും പ്രകടിപ്പിച്ച ധൈര്യത്തെയും ഒന്നിച്ചുള്ള രക്ഷാപ്രവര്‍ത്തനത്തെയും മന്ത്രിസഭ പ്രശംസിച്ചു. ആക്രമണത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്കുള്ള അനുശോചനമായി മന്ത്രിസഭ രണ്ട് മിനുട്ട് മൗനമാചരിച്ചു. എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണെന്നും സ്‌ഫോടനത്തിനു പിന്നിലെ കാരണവും ലക്ഷ്യവും കണ്ടെത്താന്‍ ഒന്നിലധികം ഏജന്‍സികള്‍ അന്വേഷണത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
ഭീകരാക്രമണമാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് എന്‍.ഐ.എ. ഫരീദാബാദ് ഭീകര സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. അറസ്റ്റിലായ ഡോ. മുസമ്മില്‍ ഷക്കീലിനെയും കൂട്ടാളികളെയും ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ എന്‍.ഐ.എക്ക് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതിനിടെ സ്‌ഫോടന സമയത്തെ കൂടുതല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്‌ഫോടനം ഉണ്ടാകുന്നതും പിന്നാലെ ജനങ്ങള്‍ പരിഭ്രാന്തരായ ഓടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
തിങ്കളാഴ്ച വൈകിട്ട് 6.52നായിരുന്നു രാജ്യത്തെ നടുക്കിയ സ്ഫോടനം. ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകള്‍ക്കിടയിലെ റോഡിലാണ് ഹരിയാന റജിസ്ട്രേഷനുള്ള കാര്‍ പൊട്ടിത്തെറിച്ചത്.
dna test results confirm that umar was the one driving the car involved in the delhi explosion case. investigation continues as officials trace the full network behind the blast.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."