HOME
DETAILS

എക്കാലത്തും എണ്ണയെ മാത്രം ആശ്രയിക്കാൻ കഴിയില്ലെന്ന് സൗദിക്ക് അറിയാം; വിഷൻ 2030 ലക്ഷ്യം കൈവരിക്കുന്നതോടെ ലോക തലസ്ഥാനമാകാൻ റിയാദ്

  
കെ. ഷബാസ് ഹാരിസ്
November 15, 2025 | 6:30 PM

saudi knows it cannot rely on oil forever riyadh aims to become a global capital with vision 2030 goals

പവിത്രമായ മക്കയും മദീനയും സ്ഥിതി ചെയ്യുന്ന രാജ്യം. കടലും, മരുഭൂമിയും, മലനിരകളുമടങ്ങുന്ന ഈ വലിയ രാജ്യത്തെ സാമ്പത്തികമായി മുന്നേറാൻ സഹായിച്ചത് മറ്റു ഗൾഫ് രാജ്യങ്ങളിലേത് പോലെ തന്നെ എണ്ണയായിരുന്നു. എന്നാൽ  എണ്ണയെ എല്ലാ കാലത്തേക്കും ആശ്രയിക്കുവാൻ സൗദി അറേബ്യ തയ്യാറല്ല. രാജ്യം ഭാവിയിലേക്ക് പുതിയ പുതിയ സാധ്യതകൾ തേടി കൊണ്ടിരിക്കുന്നതിന്റെ വാർത്തകളാണ് വന്ന് കൊണ്ടിരിക്കുന്നത്. സാമ്പത്തിക മേഖലകളിലേത് പോലെ തന്നെ മറ്റു മേഖലകളിലും പുതിയ സാധ്യതകൾ കണ്ടെത്തുകയും, പരീക്ഷണങ്ങൾ നടത്തി കൊണ്ടിരിക്കുകയുമാണ് സൗദി.

2016ലാണ് സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ 'വിഷൻ - 2030' പദ്ധതി മുന്നോട്ട് വെക്കുന്നത്. 2030 ആകുമ്പോഴേക്ക് സൗദിയുടെ സാമൂഹിക സാമ്പത്തിക സാംസ്കാരിക മേഖലകളെ പുതിയ വഴിയിലേക്ക് നടത്തിക്കാൻ ആവശ്യമായ എല്ലാ സംഗതികളും ഈ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടായിരുന്നു. 'Vibrant society, Thriving Economy, Ambitious Nation' (ജീവസുറ്റ സമൂഹം, സുഭിക്ഷമായ സാമ്പത്തിക മേഖല, വേഗതയിൽ മുന്നേറുന്ന രാഷ്ട്രം) എന്നിവയാണ് വിഷൻ - 2030ന്റെ അടിസ്ഥാന ആശയങ്ങൾ.
ജീവസുറ്റ സമൂഹം എന്നത് കൊണ്ട് അർത്ഥമാക്കുന്നത് തൊഴിലിടങ്ങൾക്കപ്പുറം മറ്റു മേഖലകളിലും കൃത്യമായി കൊടുക്കൽ വാങ്ങലുകൾ നടത്തുന്ന ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കുക എന്നതാകുന്നു. ആരോഗ്യം, കല, കായികം, വിനോദം എന്നിവയൊക്കെ ഇതിൽ ഉൾപ്പെടുന്നു. ഇതിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ് നിലവിലെ 74 വയസ്സിൽ നിന്ന് 80ലേക്ക് ശരാശരി ആയുസ്സ് എത്തിക്കുക എന്നത്. ഒപ്പം വ്യായാമം ചെയ്യുന്ന ആളുകളുടെ എണ്ണം നിലവിലെ 13%ൽ നിന്നും 40%ൽ എത്തിക്കുക എന്നത് മറ്റൊരു ലക്ഷ്യമാണ്. കൂടാതെ പൈതൃക നഗരങ്ങളുടെ എണ്ണം കൂട്ടുക, ഒരു വർഷം മൂന്ന് കോടിയോളം തീർത്താടകരെ ഉംറക്കായി എത്തിക്കുക എന്നിവയൊക്കെ ഇതിന്റെ മറ്റു ലക്ഷ്യങ്ങളാണ്.

എണ്ണയോടൊപ്പം തന്നെ മറ്റു പല മേഖലകളിലും സാമ്പത്തികമായി നിക്ഷേപിക്കുകയും ലാഭം കണ്ടെത്തുകയും ചെയ്യുക എന്നതാണ് സുഭിക്ഷമായ സാമ്പത്തിക മേഖലയുടെ അടിസ്ഥാനം. എണ്ണക്ക്‌ പുറത്തുള്ള സംഗതികൾ കയറ്റുമതി ചെയ്യുവാനും സ്വകാര്യ മേഖലയിൽ നിന്നുള്ള ജി. ഡി. പി ഷയർ 65%ലേക്ക് വർദ്ധിപ്പിക്കാനും ഇതിലൂടെ ലക്ഷ്യം വെക്കുന്നുണ്ട്. തൊഴിലിടങ്ങളിലെ സ്ത്രീ സാന്നിധ്യം 30%ലേക്ക് എത്തിക്കുക എന്നതും ഇതിന്റെ മറ്റൊരു ലക്ഷ്യമായി കണക്കാക്കുന്നു. 2024ൽ സൗദി ഗവൺമെന്റ് പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം തൊഴിലിടങ്ങളിലെ സ്ത്രീ സാന്നിധ്യം ഏതാണ്ട് 36% ലേക്ക് എത്തുകയുണ്ടായി.  വിദേശത്ത് നിന്ന് നേരിട്ടുള്ള നിക്ഷേപം (Foreign Direct Investment) വർദ്ധിപ്പിക്കുക എന്നതും, തൊഴിലില്ലായിമയുടെ നിരയ്ക്ക് 7%ൽ എത്തിക്കുക എന്നതും ഇതിന്റെ പല ലക്ഷ്യങ്ങളിൽ ചിലതാണ്.

വേഗതയിൽ മുന്നേറുന്ന രാഷ്ട്രം കോണ്ട് അർത്ഥമാക്കുന്നത് സൗദിയുടെ പ്രൗഡി മറ്റു രാജ്യങ്ങളേക്കാൾ ഉയർത്തുക എന്നതാണ്. 'ഗവൺമെന്റ് എഫകറ്റീവ്നെസ്സ് ഇന്റക്സിൽ' എമ്പതാമത്തെ സ്ഥാനത്തിൽ നിന്നും രാജ്യത്തെ ഇരുപതാമത്തെ സ്ഥാനത്തേക്ക് എത്തിക്കുക എന്നത് ഇതിലെ പ്രധാന ലക്ഷ്യമാണ്. വിഷൻ - 2030ന്റെ ഭാഗമായി ആലോചിച്ചിരുന്ന ഏതാണ്ട് 1,504 പദ്ധതികളിൽ 674 എണ്ണം ഇതിനോടകം തന്നെ പൂർത്തീകരിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇതിനോടൊപ്പം തന്നെ നിയോം (NEOM), ഖിദ്ധിയ, ദ റെഡ് സീ എന്ന വമ്പൻ പദ്ധതികളും നടപ്പിലാക്കപ്പെടുന്നുണ്ട്.
ഏതാണ്ട് 500 ബില്ലിയൻ യു. എസ്. ഡോളർ ചിലവാക്കി താബൂക്കിൽ നിർമ്മിക്കുന്ന വലിയ നഗരമാണ് NEOM. വിനോദത്തിനും, കായിക പരിശീലനങ്ങൾക്കും വേണ്ടി യു. എസ്സിലെ ഓർലാണ്ടോയിനോട് സമാനമായി ഉണ്ടാക്കപ്പെടുന്ന സാംസ്കാരിക കേന്ദ്രമാണ് ഖിദ്ധിയ. ഉംലുജിനിനെയും അൽ വജ്ഹിനെയും കേന്ദ്രീകരിച്ച് നടപ്പിലാക്കപ്പെടുന്ന വലിയ ടൂറിസം പദ്ധതിയാണ് 'ദ റെഡ് സീ' എന്നത്. ഈ മുന്നേറ്റം സൗദി തുടർന്നാൽ വിഷൻ - 2030 പൂർത്തിയാവുമ്പോഴേക്കും വികസനം, ടൂറിസം, തൊഴിൽ സാധ്യതകൾ, സുസ്ഥിര വികസനം എന്നീ മേഖലകളിൽ പാരിസ്, ലണ്ടൻ പോലെയുള്ള രാജ്യങ്ങളെ സൗദി മറികടന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

2034ൽ ഫിഫ ലോക കപ്പ് കൂടി സൗദിയിൽ അരങ്ങേറുന്നതോട് കൂടി സൗദി ലോകത്തിന്റെ ശ്രദ്ധ ഏറെ പിടിച്ചു പറ്റുമെന്നതിൽ തർക്കമില്ല. റിയാദ്, ജിദ്ദ, അൽ ഖോബാർ, അബ നിയോം എന്നീ സ്ഥലങ്ങളിലായി ഏതാണ്ട് 15 സ്റ്റേഡിയം ഫിഫക്കായി സൗദി ഒരുക്കി കൊണ്ടിരിക്കുകയാണ്. ഈ മാറ്റങ്ങളൊക്കെ സംഭവിക്കുന്നതോട് കൂടി സൗദി അറേബ്യ മിഡിൽ ഈസ്റ്റിലെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന രാജ്യമായി തീരുമെന്നതിൽ സംശയമില്ല. ഏഷ്യയിക്ക് പുറത്തേക്കും സൗദിയുടെ പെരുമ ചർച്ച ചെയ്യപ്പെടാനും പുതിയ പുതിയ വ്യവസായിക പരീക്ഷണങ്ങൾ കണ്ടെത്താനും സൗദിയെ ഈ മാറ്റങ്ങൾ സഹായിക്കുകയും ചെയ്യും.

saudi arabia recognizes that long-term dependence on oil is unsustainable, prompting major reforms under vision 2030. as the kingdom diversifies its economy through technology, tourism, infrastructure, and global investment projects, riyadh is positioning itself to emerge as a leading global capital. the transformation plan focuses on innovation, private sector growth, and creating a dynamic business environment that enhances the nation’s global competitiveness and future resilience.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലിക്കറ്റ് സർവകലാശാല വിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി; സെർച്ച് കമ്മിറ്റി കൺവീനർ പിന്മാറി

Kerala
  •  an hour ago
No Image

വിഘ്നേഷ് പുത്തൂരിനെ കൈവിട്ടാലും ചേർത്തു പിടിക്കും; കയ്യടി നേടി മുംബൈ ഇന്ത്യൻസ്

Cricket
  •  2 hours ago
No Image

കുവൈത്തിൽ അനധികൃത ക്ലിനിക്ക് അടപ്പിച്ചു; മോഷണം പോയ സർക്കാർ മരുന്നുകൾ വിതരണം ചെയ്ത ഇന്ത്യക്കാരും ബംഗ്ലാദേശികളും പിടിയിൽ

Kuwait
  •  2 hours ago
No Image

ശിശുദിനത്തിൽ സ്കൂളിൽ എത്താൻ അല്പം വൈകി; ആറാം ക്ലാസുകാരിയോട് അധ്യാപികയുടെ ക്രൂരത; പിന്നാലെ മരണം

National
  •  2 hours ago
No Image

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  3 hours ago
No Image

പി.എം ശ്രീ; ഇടതുപക്ഷം ഹിന്ദുത്വ വഴിയിൽ നീങ്ങരുത്; രൂക്ഷ വിമർശനവുമായി കവി സച്ചിദാനന്ദൻ

Kerala
  •  3 hours ago
No Image

രാജാ റാം മോഹൻ റോയ് ബ്രിട്ടീഷ് ഏജന്റ് ആയിരുന്നെന്ന് മധ്യപ്രദേശ് മന്ത്രി; ചരിത്രം ഓർമിപ്പിച്ച് കോൺ​ഗ്രസ്

National
  •  3 hours ago
No Image

സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; വാഴച്ചാൽ-മലക്കപ്പാറ റോഡിൽ തിങ്കളാഴ്ച മുതൽ സമ്പൂർണ്ണ ഗതാഗത നിരോധനം

Kerala
  •  4 hours ago
No Image

'ആര്‍എസ്എസുകാരനായി ജീവിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്'; ആത്മഹത്യ ചെയ്ത ആനന്ദ് തമ്പി

Kerala
  •  4 hours ago
No Image

വേണ്ടത് വെറും നാല് ഗോളുകൾ; ലോക ഫുട്ബോൾ കീഴടക്കാനൊരുങ്ങി മെസി

Football
  •  4 hours ago