പ്രതിഭയുള്ള താരം, അവന് അവസരം നൽകാത്തത് നാണക്കേടാണ്: മുൻ ഇന്ത്യൻ ക്യാപ്റ്റൻ
ആഭ്യന്തര ക്രിക്കറ്റിൽ സമീപകാലങ്ങളിൽ മികച്ച പ്രകടനം നടത്തുന്ന താരമാണ് സർഫറാസ് ഖാൻ. മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടും ഇന്ത്യൻ ടീമിൽ വേണ്ടത്ര അവസരം താരത്തിന് അവസരം ലഭിച്ചിട്ടില്ല. താരത്തെ ഇന്ത്യൻ ടീമിലെടുക്കാത്തതിനെതിരെ ധാരാളം വിമർശങ്ങളും നിലനിന്നിരുന്നു.
ഇപ്പോൾ സർഫറാസ് ഖാന് ഇന്ത്യൻ ടീമിൽ അവസരമില്ലാത്തതിന്റെ നിരാശ പങ്കുവെച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ ദിലീപ് വെങ്‌സർക്കാർ. ഇന്ത്യക്കായി ഒരു ഫോർമാറ്റിലും സർഫറാസ് തെരഞ്ഞെടുക്കപ്പെടാത്തത് അമ്പരിപ്പിച്ചുവെന്നാണ് മുൻ ഇന്ത്യൻ താരം പറഞ്ഞത്.
''കാര്യം എന്തെന്നാൽ ഇന്ത്യക്കായി ഒരു ഫോർമാറ്റിലും അദ്ദേഹം തെരഞ്ഞെടുക്കാത്തത് എന്നെ ശരിക്കും അമ്പരിപ്പിക്കുന്നു. അദ്ദേഹം സ്ഥിരതയാർന്ന മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഇന്ത്യക്കായി കളിക്കാൻ അവസരം ലഭിച്ചപ്പോഴും അദ്ദേഹം അത് കാണിച്ചു. അങ്ങനെയുള്ളൊരു താരത്തെ അഗണിക്കുകയാണ് ചെയ്തത്. ഇത് ശരിക്കും നാണക്കേടാണ്'' ദിലീപ് വെങ്‌സർക്കാർ പറഞ്ഞു.
വിജയ് ഹസാരെ ട്രോഫിയിൽ മുംബൈക്കായി മിന്നും പ്രകടനമാണ് സർഫറാസ് ഖാൻ പുറത്തെടുത്തത്. ഗോവക്കെതിരെയുള്ള മത്സരത്തിൽ 157 റൺസ് നേടിയാണ് സർഫറാസ് ഖാൻ തിളങ്ങിയത്. വെറും 75 പന്തുകളിൽ നിന്നുമാണ് താരം ഇത്രയധികം റൺസ് അടിച്ചുകൂട്ടിയത്. ഒമ്പത് ഫോറുകളും 14 കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് സർഫറാസ് ഖാന്റെ പ്രകടനം.
കഴിഞ്ഞ വർഷം ന്യൂസിലാലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ 150 റൺസ് നേടിയ സർഫ്രാസിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ അതിന് ശേഷം ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഓസ്‌ട്രേലിയക്കെതിരെ ഒരു മത്സരത്തിൽ പോലും താരം കളിച്ചിരുന്നില്ല. കഴിഞ്ഞ രണ്ട് മാസങ്ങൾക്കുള്ളിൽ 17 കിലോഗ്രാം ഭാരം കുറച്ചുകൊണ്ട് സർഫറാസ് ഖാൻ ശ്രദ്ധ നേടിയിരുന്നു. താരത്തിന്റെ ഭാരം കുറച്ചുകൊണ്ടുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തിരുന്നു.
Sarfaraz Khan has been a player who has been performing well in domestic cricket in recent times. Despite his good performances, the player has not been given enough opportunities in the Indian team. There was a lot of criticism against the player not being included in the Indian team. Now, former Indian captain Dilip Vengsarkar has shared his disappointment over Sarfaraz Khan not being selected in the Indian team. The former Indian player said that he was surprised that Sarfaraz was not selected for India in any format.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."