ടി-20 ലോകകപ്പിന് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരം പരുക്കേറ്റ് പുറത്ത്
ന്യൂസിലാൻഡിനെതിരായ ടി-20 പരമ്പരക്ക് മുന്നോടിയായി ഇന്ത്യക്ക് കനത്ത തിരിച്ചടി. തിലക് വർമയുടെ പരിക്കാണ് ഇന്ത്യക്ക് തിരിച്ചടിയായിരിക്കുന്നത്. വിജയ് ഹസാരെ ട്രോഫിയിൽ ഹൈദെരാബാദിനായി കളിക്കുമ്പോൾ ആണ് തിലകിന് പരുക്ക് പറ്റിയത്.
അടിവയറ്റിൽ വേദന ഉണ്ടായതിന് പിന്നാലെ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സ്കാനിങ്ങിന് വിധേയനാക്കുകയും ആയിരുന്നു. തിലക് വീണ്ടും കളത്തിലേക്ക് തിരിച്ചെത്താൻ മൂന്നോ നാലോ ആഴ്ച സമയമെടുക്കുമെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ തിലകിന് കിവീസിനെതിരായ പരമ്പര പൂർണമായും നഷ്ടമാവും. ന്യൂസിലാൻഡിനെതിരെയുള്ള ടി-20 പരമ്പരയിൽ തിലകിന്റെ പകരക്കാരനെ വൈകാതെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫെബ്രുവരിയിൽ ആരംഭിക്കുന്ന ടി-20 ലോകകപ്പിലും താരം കളിക്കുമോയെന്നതും ഇപ്പോൾ സംശയത്തിന്റെ നിഴലിലാണ്. ഫെബ്രുവരി എട്ടിന് അമേരിക്കക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
2026 ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം
സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, ഇഷാൻ കിഷൻ, റിങ്കു സിംഗ്.
India has suffered a major setback ahead of the T20 series against New Zealand. India has been dealt a major setback with the injury of Tilak Verma. Tilak was injured while playing for Hyderabad in the Vijay Hazare Trophy. The player was admitted to the hospital and underwent a scan after feeling pain in his lower abdomen. It is reported that it will take three to four weeks for Tilak to return to the field.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."