നെസ്‌ലെ ബേബി ഫുഡ് ഗള്‍ഫ് രാജ്യങ്ങള്‍ തിരിച്ചുവിളിച്ചു; ഇതുവരെ തിരിച്ചുവിളിച്ചത് 40 ഓളം രാജ്യങ്ങള്‍
ദുബായ്/റിയാദ്: പ്രമുഖ ഭക്ഷ്യോത്പന്ന കമ്പനിയായ നെസ്‌ലെയുടെ (Nestle) ചില ബാച്ച് ബേബു ഫുഡ് ഐറ്റങ്ങള്‍ (Infant Formula) യുഎഇ ഉള്‍പ്പെടെ അഞ്ച് ജിസിസി രാജ്യങ്ങള്‍ വിപണിയില്‍ നിന്ന് അടിയന്തിരമായി തിരിച്ചുവിളിക്കുന്നു. ഈ രാജ്യങ്ങള്‍ ഇതിനകം തന്നെ ഈ ഉത്പന്നങ്ങള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ നടപടി തുടങ്ങുകയും ചെയ്തു.
ബാസിലസ് സെറിയസ് (Bacillus cereus) എന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മുന്‍കരുതല്‍ നടപടിയായി ഉത്പന്നങ്ങള്‍ പിന്‍വലിക്കുന്നത്. ഇത് 'സെറിയുലൈഡ്' എന്ന വിഷാംശം ഉത്പാദിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ഇത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ജിസിസി രാജ്യങ്ങളിലെ നടപടികള്‍:
യുഎഇ: എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് (EDE) ജനുവരി 7ന് രാത്രിയാണ് ഉത്പന്നങ്ങള്‍ തിരിച്ചുവിളിക്കുന്നതായി പ്രഖ്യാപിച്ചത്. നെസ്‌ലെയുമായി സഹകരിച്ച് സ്വമേധയാ നടത്തുന്ന മുന്‍കരുതല്‍ നടപടിയാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി.
സൗദി അറേബ്യ: സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി (SFDA) വിപണിയില്‍ നിന്ന് ഉത്പന്നങ്ങള്‍ പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കി. കമ്പനി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഖത്തര്‍ & കുവൈത്ത്: ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയവും കുവൈത്ത് അതോറിറ്റിയും സമാനമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംശയാസ്പദമായ ബാച്ചുകള്‍ ഉപയോഗിക്കരുതെന്നും കൈവശമുള്ളവര്‍ അവ തിരിച്ചേല്‍പ്പിക്കണമെന്നും നിര്‍ദ്ദേശിച്ചു.
ആകെ 40 ഓളം രാജ്യങ്ങള്‍
മിക്ക യൂറോപ്യന്‍ രാജ്യങ്ങളും, ഓസ്‌ട്രേലിയ, ബ്രസീല്‍, ചൈന, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക എന്നിവയുള്‍പ്പെടെ കുറഞ്ഞത് 40 ഓളം രാജ്യങ്ങളെങ്കിലും ശിശു ഫോര്‍മുലകളില്‍ മായം കലര്‍ന്നിരിക്കാമെന്ന് ആരോഗ്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉത്പന്നത്തിന്റെ ടിന്നിന് താഴെയുള്ള ബാച്ച് നമ്പറുകള്‍ പരിശോധിച്ച് ഇവ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.
തിരിച്ചുവിളിച്ച പ്രധാന ഉത്പന്നങ്ങള്‍:
താഴെ പറയുന്ന ബ്രാന്‍ഡുകളുടെ നിശ്ചിത ബാച്ചുകളാണ് പിന്‍വലിക്കുന്നത്:
NAN Comfort 1
NAN Optipro 1
NAN Supreme Pro 1, 2, 3
Isomil Ultima 1, 2, 3
Alfamino
S26 Gold / S26 Ultima
രോഗലക്ഷണങ്ങള്‍:
ഈ വിഷാംശം ഉള്ളില്‍ ചെന്നാല്‍ ഓക്കാനം, നിര്‍ത്താതെയുള്ള ഛര്‍ദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാം. എന്നാല്‍ ഇതുവരെ ഈ ഉത്പന്നങ്ങള്‍ ഉപയോഗിച്ചത് മൂലം ആര്‍ക്കെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അതോറിറ്റികള്‍ അറിയിച്ചു.
നെസ്‌ലെയുടെ വിശദീകരണം:
ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ഒരു അസംസ്‌കൃത വസ്തുവില്‍ ഗുണനിലവാര പ്രശ്‌നം കണ്ടെത്തിയതായി നെസ്‌ലെ അറിയിച്ചു. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് ഉത്പന്നങ്ങള്‍ തിരിച്ചുവിളിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ഉത്പന്നങ്ങള്‍ തിരികെ നല്‍കി പണം കൈപ്പറ്റാവുന്നതാണെന്നും കമ്പനി വ്യക്തമാക്കി.
Nestle, a Swiss food giant, has been issuing recalls for its infant food formulas across continents since Monday. What started as a recall in just Europe, slowly widened to include Africa, the Americas and Asia too. At least 37 countries, including most European states, as well as Australia, Brazil, China, Mexico and South Africa, have issued health warnings over the infant formulas possibly being contaminated.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."