റഷ്യൻ കപ്പലടക്കം രണ്ട് എണ്ണ ടാങ്കറുകൾ യു.എസ് പിടിച്ചെടുത്തു
വാഷിങ്ടൺ: വടക്കൻ അറ്റ്‌ലാന്റിക് സമുദ്രത്തിൽ രണ്ടാമത്തെ എണ്ണ ടാങ്കറും പിടിച്ചെടുത്തതായി യു.എസ് തീരദേശസേന. കപ്പലിൽ ഹെലികോപ്ടറിൽ നിന്ന് സായുധ സൈനികർ ഇറങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. രണ്ടു കപ്പലുകൾ പിടിച്ചെടുത്ത വിവരം യു.എസ് ഹോംലാന്റ് സെക്യൂരിറ്റി മേധാവിയും സ്ഥിരീകരിച്ചു. റഷ്യൻ പതാകയുള്ള മറിനീറ, സോഫിയ കപ്പലുകളാണ് പിടിച്ചെടുത്തത്.
വെനസ്വലയിൽ നിന്ന് എണ്ണയുമായി പോകുന്ന കപ്പലുകൾ പിടിച്ചെടുക്കാൻ യു.എസ് നീക്കം നടത്തുന്നതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ഇതിനു പിന്നാലെ റഷ്യൻ പതാകയുള്ള മറീനീറ എന്ന കപ്പലിനു നേരെ യു.എസ് ഭീഷണിയുണ്ടെന്ന റിപ്പോർട്ടും പുറത്തുവന്നു. നേരത്തെ യു.എസ് ട്രഷറി വകുപ്പ് ഉപരോധം ഏർപ്പെടുത്തിയ കപ്പലാണിത്. ഉപരോധം ഏർപ്പെടുത്തപ്പെട്ട കപ്പലുകൾ അ്റ്റ്‌ലാന്റിക് സമുദ്രത്തിൽ സർവിസ് നടത്തുന്നുണ്ടെന്നും അവയ്‌ക്കെതിരേ യു.എസ് ഏജൻസികൾ നടത്തുന്ന ഓപറേഷനെ സഹായിക്കുമെന്നും യു.എസ് സതേൺ കമാന്റ് അറിയിച്ചിരുന്നു.
കപ്പലുകൾക്ക് യു.എസ് ഭീഷണി വന്നതോടെ അന്തർവാഹിനി അടക്കം റഷ്യൻ കപ്പലുകൾ മേഖലയിലേക്ക് അയച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. സോഫിയ എന്നറിയിപ്പെടുന്ന കപ്പലാണ് യു.എസ് ഭീഷണി നേരിട്ട രണ്ടാമത്തെ കപ്പൽ.
മറീനീറ കപ്പലുമായി വാർത്താവിനിമയ ബന്ധം നഷ്ടമായതായി റഷ്യൻ ട്രാൻസ്‌പോർട് മന്ത്രാലയം അറിയിച്ചു. മറ്റൊരു രാജ്യത്തിന്റെ അധികാരപരിധിയിൽ രജിസ്റ്റർ ചെയ്ത കപ്പലുകൾക്കെതിരേ സൈനിക നടപടി സ്വീകരിക്കാൻ മറ്റൊരു രാജ്യത്തിനും അവകാശമില്ലെന്ന് റഷ്യ പ്രതികരിച്ചു. ഡിസംബർ 24 നാണ് റഷ്യൻ പതാകയുമായി സർവിസ് നടത്താൻ കപ്പൽ അംഗീകാരം നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."