HOME
DETAILS

സിഡ്നിയിലും കരുത്തുകാട്ടി കങ്കാരുപ്പട; ഇംഗ്ലണ്ടിനെ വീഴ്ത്തി തുടർച്ചയായ അഞ്ചാം ആഷസ്

  
January 08, 2026 | 4:44 AM

Australia won the 2025-26 Ashes series Against England

സിഡ്‌നി: 2025-26 ആഷസ് പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ. അവസാന മത്സരത്തിലും ആധിപത്യം തുടർന്ന കങ്കാരുപ്പട ഇംഗ്ലണ്ടിനെ അഞ്ചു വിക്കറ്റുകൾക്കാണ് വീഴ്ത്തിയത്. സിഡ്‌നിയിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 160 റൺസ് അനായാസമായി ഓസ്ട്രേലിയ മറികടന്നു. അഞ്ചു മത്സരങ്ങളുടെ പരമ്പര 4-1നാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്.  തുടർച്ചയായ അഞ്ചാം തവണയാണ് ഓസീസ് ആഷസ് പരമ്പര നിലനിർത്തുന്നത്. 

രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 342 റൺസിനാണ് പുറത്തായത്. ഇംഗ്ലണ്ട് നിരയിൽ ജേക്കബ് ബേഥൽ സെഞ്ച്വറി നേടി തിളങ്ങി. 265 പന്തിൽ 154 റൺസ് ആണ് താരം നേടിയത്. 15 ഫോറുകൾ അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. 

2026-01-0810:01:25.suprabhaatham-news.png
 

ഓസ്‌ട്രേലിയക്കായി മിച്ചൽ സ്റ്റാർക്ക്, വെബ്സ്റ്റർ എന്നിവർ മൂന്ന് വിക്കറ്റുകൾ നേടി. സ്കോട്ട് ബോളണ്ട് രണ്ട് വിക്കറ്റുകളും നേടി. 

2026-01-0810:01:28.suprabhaatham-news.png
 

ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയ 567 റൺസിനാണ് പുറത്തായത്. ഓസ്‌ട്രേലിയക്കായി സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ് എന്നിവർ സെഞ്ച്വറി നേടി.  ഹെഡ് 166 പന്തിൽ 163 റൺസ് നേടിയാണ് കരുത്തുകാട്ടിയത്. 24 ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതാണ് ഹെഡിന്റെ ഇന്നിങ്‌സ്. 

സ്മിത്ത് 220 പന്തിൽ 138 റൺസുമാണ് നേടിയത്. 16 ഫോറുകളും ഒരു സിക്സുമാണ് താരം നേടിയിട്ടുള്ളത്. ബ്യൂ വെബ്‌സ്റ്റർ 71 റൺസും സ്വന്തമാക്കി. 

2026-01-0810:01:55.suprabhaatham-news.png
 

ഒന്നാം ഇന്നിംഗ്‌സിൽ ഇംഗ്ലണ്ട് 384 റൺസിനാണ് പുറത്തായത്. ഇംഗ്ലണ്ട് നിരയിൽ ജോ റൂട്ട് സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തി. 242 പന്തിൽ 160 റൺസ് നേടിയാണ് റൂട്ട് തിളങ്ങിയത്. 15 ഫോറുകൾ അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. റൂട്ടിന്റെ സെഞ്ച്വറിക്ക് പുറമെ ഹാരി ബ്രൂക്ക് അർദ്ധ സെഞ്ച്വറി നേടി. 97 പന്തിൽ ആറ് ഫോറുകളും ഒരു സിക്സും അടക്കം 84 റൺസാണ് ബ്രൂക്ക് നേടിയത്. 

ഒന്നാം ഇന്നിംഗ്‌സിൽ ഓസ്‌ട്രേലിയൻ ബൗളിങ്ങിൽ മൈക്കൽ നെസർ നാല് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി. മിച്ചൽ സ്റ്റാർക്ക്, സ്കോട്ട് ബോളണ്ട് എന്നിവർ രണ്ട് വീതം വിക്കറ്റുകളും നേടി. 

Australia won the 2025-26 Ashes series. The Kangaroos, who continued their dominance in the final match, defeated England by five wickets. Australia easily surpassed England's 160-run target in the match held in Sydney. Australia won the five-match series 4-1. This is the fifth consecutive time that the Aussies have retained the Ashes series.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഇന്ത്യക്കാരന്‍ മരിച്ചു

International
  •  2 days ago
No Image

നതാന്‍സ് ആണവനിലയം യു.എസ് ആക്രമിച്ചെന്ന് സ്ഥിരീകരിച്ച് ഇറാന്‍; ആണവ ചോര്‍ച്ചയ്ക്ക് സാധ്യത, ആശങ്ക 

International
  •  2 days ago
No Image

വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ആശുപത്രിയിലായ ശ്രീക്കുട്ടി തിരികെ ജീവിതത്തിലേക്ക്; ആശുപത്രി വിട്ടു 

Kerala
  •  2 days ago
No Image

ഈ യുദ്ധം ട്രംപിന്റെ താൽപ്പര്യം, ഞങ്ങൾ ഇതിലില്ലെന്ന് അമേരിക്കൻ ജനത; ഇറാനെതിരായ ആക്രമണത്തെ എതിർത്ത് നാലിൽ മൂന്ന് പേരും

International
  •  2 days ago
No Image

ഇറാനില്‍ മരണം 550 കവിഞ്ഞു; ഇസ്‌റാഈലിന്റെ സ്‌കൂള്‍ ആക്രമണത്തില്‍ പൊലിഞ്ഞത് 180 പെണ്‍കുട്ടികള്‍| Israel, US Attack on Iran Live

International
  •  2 days ago
No Image

ഹിസ്ബുല്ലക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് ഇസ്‌റാഈല്‍; ലബനാനില്‍ കൂട്ടപ്പലായനം, ബോംബാക്രമണത്തില്‍ മരണം 31 ആയി | Israel, US Attack on Iran Live

International
  •  2 days ago
No Image

ശബരിമലയില്‍ യുവതികള്‍ കയറരുത്, ആചാരം സംരക്ഷിക്കണം; നിലപാട് മാറ്റി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Kerala
  •  2 days ago
No Image

സഊദിയിലെ അരാംകോ റിഫൈനറിക്ക് നേരെയും ഡ്രോണ്‍ ആക്രമണം; പ്രവര്‍ത്തനം നിര്‍ത്തിവെച്ചു

Saudi-arabia
  •  2 days ago
No Image

ചരിത്രം! ഉയിർത്തെഴുന്നേൽപ്പിൽ സഞ്ജു ഇന്ത്യക്ക് സമ്മാനിച്ചത് പുതിയ ലോക റെക്കോർഡ്

Cricket
  •  2 days ago
No Image

യു.എസ്, ഇസ്‌റാഈല്‍ ആക്രമണങ്ങള്‍ 'പണ്ടോറയുടെ പെട്ടി' തുറക്കും; അവസാനിപ്പിക്കാന്‍ ശക്തവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിക്കണം- യുഎന്നിനോട് ഇറാന്‍ | Israel, US Attack on Iran Live

International
  •  2 days ago