HOME
DETAILS

വേണ്ടത് 25 റൺസ്; സച്ചിന്റെ ലോക റെക്കോർഡ് തകർക്കാൻ ഒരുങ്ങി കോഹ്‌ലി

  
January 08, 2026 | 6:34 AM

Virat Kohli needs 25 runs to achieve a new milestone

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലൂടെ വീണ്ടും ഇന്ത്യൻ ജേഴ്സിയിൽ തിളങ്ങാൻ ഒരുങ്ങിയിരിക്കുകയാണ് വിരാട് കോഹ്‌ലി. കിവീസിനെതിരായ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരക്ക് ജനുവരി 11നാണ് തുടക്കമാവുന്നത്. 

ഈ പരമ്പരയിൽ വിരാട് കോഹ്‌ലിക്ക് ഒരു ചരിത്ര റെക്കോർഡ് സ്വന്തമാക്കാനുള്ള സുവർണാവസരമുണ്ട്‌. ഇന്റർനാഷണൽ ക്രിക്കറ്റിൽ 28,000 റൺസ് പൂർത്തിയാക്കാനുള്ളത് അവസരമാണ് കോഹ്‌ലിയുടെ മുന്നിലുള്ളത്. ഈ നേട്ടത്തിലെത്താൻ കോഹ്‌ലിക്ക് 25 റൺസ് കൂടിയാണ് വേണ്ടത്.

25 റൺസ് കൂടി നേടിയാൽ ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ താരമായും കോഹ്‌ലി മാറി. കുമാർ സംഗക്കാര, സച്ചിൻ ടെണ്ടുൽക്കർ എന്നിവർ മാത്രമാണ് ഇതിനു മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റിൽ 28,000 റൺസ് പൂർത്തിയാക്കിയത്. സംഗക്കാര 28,016 റൺസും സച്ചിൻ 34,357 റൺസുമാണ് നേടിയിട്ടുള്ളത്. 

ഏറ്റവും വേഗത്തിൽ ഈ നാഴികക്കല്ല് സ്വന്തമാക്കുന്ന താരമായും കോഹ്‌ലി മാറും. 644 ഇന്നിംഗ്‌സുകളിൽ നിന്നും 28000 റൺസ് സ്വന്തമാക്കിയത്. സംഗക്കാര 666 ഇന്നിംഗ്‌സുകളിൽ നിന്നാണ് ഈ നേട്ടം കൈവരിച്ചത്. കോഹ്‌ലി ഇതുവരെ 623 ഇന്നിംഗ്‌സുകളിൽ നിന്നുമാണ് 27975 റൺസ് നേടിയിട്ടുള്ളത്. അതുകൊണ്ട് തന്നെ സച്ചിനേക്കാളും സംഗക്കാരായേക്കാളും കുറവ് ഇന്നിംഗ്‌സുകളിൽ നിന്നും കോഹ്‌ലിക്ക് ഈ നേട്ടത്തിലെത്താനാവും. 

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യ സ്‌ക്വാഡ് 

ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, പ്രസീദ് കൃഷ്ണ, കുൽദീപ് യാദവ്, റിഷബ് പന്ത് (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഢി, അർഷ്ദീപ് സിങ്, യശസ്വി ജെയ്‌സ്വാൾ.

ഇന്ത്യ-ന്യൂസിലാൻഡ് ഏകദിന പരമ്പര ഷെഡൂൾ

ഒന്നാം ഏകദിനം: ജനുവരി 11-വഡോദര

രണ്ടാം ഏകദിനം: ജനുവരി 14-രാജ്‌കോട്ട്

മൂന്നാം ഏകദിനം: ജനുവരി 18-ഇൻഡോർ

Virat Kohli is all set to shine in the Indian jersey again with the ODI series against New Zealand. The three-match ODI series against the Kiwis begins on January 11. Virat Kohli has a golden opportunity to create a historical record in this series. Kohli has the opportunity to complete 28,000 runs in international cricket. Kohli needs 25 runs to achieve this feat.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെടിക്കെട്ട് തുടരും; കോഹ്‌ലി നേടിയ അത്ഭുത റെക്കോർഡിലേക്ക് ലങ്കൻ താരം

Cricket
  •  15 days ago
No Image

'കളളത്തരം കാണിച്ചവരെ അയ്യപ്പന്‍ വെറുതെവിടുമോ?... പറയാനുള്ളത് എല്ലാം പറയും'; നടന്‍ ജയറാം ഇഡി ഓഫിസില്‍ 

Kerala
  •  15 days ago
No Image

സര്‍ക്കാറിന് തിരിച്ചടി; നവകേരള സര്‍വേ ഹൈക്കോടതി റദ്ദാക്കി; നിയമവിരുദ്ധമെന്ന് കോടതി

Kerala
  •  15 days ago
No Image

കളിക്കളത്തിൽ അദ്ദേഹം ഒരിക്കലും തോൽക്കാൻ ആഗ്രഹിച്ചിരുന്നില്ല: ഡിബാല

Football
  •  15 days ago
No Image

വിഴിഞ്ഞത്ത് ഭക്ഷ്യവിഷബാധയേറ്റ് രണ്ട് പേര്‍ മരിച്ച സംഭവം: ഹോട്ടല്‍ അടപ്പിച്ചു

Kerala
  •  15 days ago
No Image

ഡോളർ കരുത്താർജ്ജിക്കുന്നു; രൂപ സമ്മർദ്ദത്തിൽ, ഓഹരി വിപണിയിൽ ഇടിവ്; റമദാനിൽ നാട്ടിലേക്ക് കൂടുതൽ പണം അയക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ പ്രവാസികൾ | Indian Rupee Value

Economy
  •  15 days ago
No Image

ലങ്കൻ കൊടുങ്കാറ്റ് ചരിത്രത്തിലേക്ക്; ഇങ്ങനെയൊരു സെഞ്ച്വറി ലോകകപ്പിൽ ആദ്യം

Cricket
  •  15 days ago
No Image

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു:15 കുട്ടികള്‍ക്ക് പരുക്ക്

Kerala
  •  15 days ago
No Image

റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

Kerala
  •  15 days ago
No Image

വലിയ താരം, അവൻ രോഹിത് ശർമയെ പോലെയാണ്: കൈഫ് 

Cricket
  •  15 days ago