അല്‍ഫലാഹ് ചാന്‍സിലറുടെ തറവാട് പൊളിക്കാനുള്ള നീക്കത്തിന് സ്റ്റേ
ഭോപ്പാല്‍: ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ അറസ്റ്റിലായ ഫരീദാബാദ് സര്‍വകലാശാലാ ചാന്‍സലര്‍ ജവാദ് അഹമ്മദ് സിദ്ദീഖിയുടെ തറവാട് വീടിനെതിരായ നടപടി മധ്യപ്രദേശ് ഹൈക്കോടതി സ്റ്റേചെയ്തു. തറവാട് അനധികൃതമായി നിര്‍മിച്ചതെന്നാരോപിച്ച് മഹൂ കന്റോണ്‍മെന്റ് ബോര്‍ഡ് അയച്ച നോട്ടീസ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ച് താല്‍ക്കാലികമായി സ്റ്റേ ചെയ്തു. ബോര്‍ഡിന്റെ നോട്ടീസ് ചോദ്യംചെയ്ത വീട്ടിലെ താമസക്കാരനും സിദ്ദീഖിയുടെ ബന്ധുവുമായ അബ്ദുല്‍ മജീദ് (59) സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നടപടി.
സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ഇതിനകം സര്‍വകലാശാലയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായിട്ടുണ്ട്. പിന്നാലെ അന്വേഷണ സംഘം സിദ്ദീഖിയെയും അറസ്റ്റ്‌ചെയ്യുകയുണ്ടായി. ഇതിനിടെയാണ് അദ്ദേഹത്തിന്റെ തറവാട് വീടും പൊളിക്കാനുള്ള നീക്കം സര്‍ക്കാര്‍ തുടങ്ങിയത്. 'അനധികൃത നിര്‍മ്മാണം' മൂന്ന് ദിവസത്തിനുള്ളില്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബോര്‍ഡ് നവംബര്‍ 19 നാണ് മജീദിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ നോട്ടീസ് ലഭിച്ച് മണിക്കൂറുകള്‍ക്കകം തന്നെ അദ്ദേഹം കോടതിയെ സമീപിക്കുകയും അനുകൂലവിധി നേടിയെടുക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."