നോൾ കാർഡ് ഉപയോഗിച്ചുള്ള യാത്രയും, ഷോപ്പിംഗും; നിങ്ങളെ കാത്തിരിക്കുന്നത് വലിയ സമ്മാനങ്ങൾ
ദുബൈ: കാലാവസ്ഥ മെച്ചപ്പെട്ടതോടെ, നഗരം ചുറ്റിക്കാണാൻ ഒരുങ്ങുന്നവർക്കായി പുതിയൊരു പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA).
‘nol Weekend Wanderer’ എന്നാണ് കാമ്പയിനിന്റെ പേര്. ഈ കാമ്പയിൻ പ്രയോജനപ്പെടുത്തി നോൾ കാർഡ് കൈവശമുള്ളവർക്ക് കുറഞ്ഞ ചിലവിൽ നഗരം ആസ്വദിക്കാൻ സാധിക്കും. ഡിസംബർ 14 വരെ കാമ്പയിൻ തുടരും.
കാമ്പയിനെക്കുറിച്ച് അറിയാം?
നിങ്ങൾ നോൾ കാർഡ് ഉപയോഗിച്ച് ദുബൈ മെട്രോ, ട്രാം, ബസുകൾ, അല്ലെങ്കിൽ മറൈൻ ബോട്ട് എന്നിവയിൽ യാത്ര ചെയ്യുകയാണെങ്കിൽ, നിങ്ങൾക്ക് ഇരട്ടി 'nol Plus' പോയിന്റുകൾ ലഭിക്കും.
ഇതുകൂടാതെ, നോൾ കാർഡ് ഉപയോഗിച്ച് ഷോപ്പിങ്ങ് ചെയ്യുമ്പോൾ സമ്മാനങ്ങൾ നേടാനുള്ള അവസരവും വർധിക്കും.
നോൾ ആപ്പിലെ പുതിയ സവിശേഷതകൾ
ആർടിഎയുടെ വെബ്സൈറ്റ് പ്രകാരം, അടുത്തിടെ അപ്‌ഗ്രേഡ് ചെയ്ത നോൾ ആപ്പിൽ ഉൾപ്പെടുത്തിയ പുതിയ സേവനങ്ങൾ ഇവയാണ്.
കുടുംബാംഗങ്ങളുടെ കാർഡുകൾ കൈകാര്യം ചെയ്യാം: കുട്ടികൾക്കായുള്ള അപേക്ഷകൾ സമർപ്പിക്കുക, കുടുംബാംഗങ്ങളുടെ കാർഡുകൾ ലിങ്ക് ചെയ്യുക/ഡീ അക്ടിവേറ്റ് ചെയ്യുക, ഓരോ അംഗത്തിന്റെയും കാർഡുകൾ റീചാർജ് ചെയ്യുക എന്നിവ ചെയ്യാം.
ഓട്ടോമാറ്റിക് ടോപ്പ്-അപ്പ്: നിശ്ചിത ഇടവേളകളിൽ, ഉപയോക്താവ് തിരഞ്ഞെടുക്കുന്ന തുകയ്ക്ക് കുടുംബാംഗങ്ങളുടെ കാർഡുകളിൽ ഓട്ടോമാറ്റിക് ടോപ്പ്-അപ്പ് ഷെഡ്യൂൾ ചെയ്യാം.
നോട്ടിഫിക്കേഷനുകൾ: കാർഡിൽ ബാലൻസ് കുറയുമ്പോൾ, നോൾ കാർഡ് കാലഹരണപ്പെടുമ്പോൾ, അല്ലെങ്കിൽ ട്രാവൽ പാസുകളുടെ കാലാവധി തീരുന്നതിന് മുമ്പ് തന്നെ റീചാർജ് ചെയ്യാനോ കാലാവധി നീട്ടാനോ ഉള്ള മുന്നറിയിപ്പുകൾ ലഭിക്കും.
തത്സമയ സേവനങ്ങൾ: നോൾ കാർഡ് തൽക്ഷണം ടോപ്പ്-അപ്പ് ചെയ്യാനും ബാലൻസ് പരിശോധിക്കാനും സാധിക്കും.
യാത്രാ പാസ് വാങ്ങൽ: യാത്രാ പാസുകൾ ആപ്പ് വഴി വാങ്ങാൻ സൗകര്യമുണ്ട്.
മറ്റ് സേവനങ്ങൾ
മൊബൈൽ ഫോൺ ടോപ്പ്-അപ്പ് പോലുള്ള മറ്റ് അധിക സേവനങ്ങളും ആപ്പിൽ ലഭ്യമാണ്. ഉപഭോക്താക്കൾക്ക് ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേ, ഹുവായ് ആപ്പ് ഗാലറി എന്നിവിടങ്ങളിൽ നിന്ന് നോൾ ആപ്പ് ഡൗൺലോഡ് ചെയ്യാം.
The Road and Transport Authority (RTA) has launched the Dubai On and Off Bus, a tourist bus service that takes visitors to eight popular attractions in Dubai.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."