സന്തോഷം അതിരുകടന്നു: ഡ്യൂട്ടി റൂമിൽ പ്രതിശ്രുത വധുവിനൊപ്പം നൃത്തം; ഡോക്ടർക്കെതിരെ നടപടി
അധികമായാൽ അമൃതും വിഷം എന്നാണ് പറയുക, എന്നാൽ അത്തരമൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സന്തോഷം അതിരുകടന്നപ്പോൾ ഉത്തർപ്രദേശിലെ ഒരു ഡോക്ടർക്ക് പണികിട്ടി. യുപിയിലെ ഷാംലി ജില്ലയിലെ സർക്കാർ ആശുപത്രിയിലെ ഡോക്ടറായ ഡോ. അഫ്കർ സിദ്ദിഖി, തന്റെ പ്രതിശ്രുത വധുവിനൊപ്പം ആശുപത്രിയിലെ ഡ്യൂട്ടി റൂമിൽ പാട്ടുപാടി നൃത്തം ചെയ്തതാണ് വിവാദമായത്.
ഈ സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെയാണ് ഡോക്ടർക്കെതിരെ നടപടിയുണ്ടായത്. വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ ഡോക്ടറോട് സർക്കാർ വിശദീകരണ കുറിപ്പ് ആവശ്യപ്പെട്ടിരിക്കുകയാണ്.
Doctor's Dance Video in UP Hospital Duty Room Sparks Probe, CMO Seeks Explanation
— Atulkrishan (@iAtulKrishan1) November 21, 2025
A doctor posted in a government hospital in Shamli, Uttar Pradesh, has landed in trouble after a video of him dancing with his fiancée inside the hospital's duty room went viral.
The doctor has… pic.twitter.com/jPrhU8Uj4K
നീല നിറം പൂശിയ ചെറിയ ഡ്യൂട്ടി റൂമിലാണ് ഡോ. അഫ്കർ സിദ്ദിഖിയും പ്രതിശ്രുത വധുവും നൃത്തം ചെയ്തത്. ബനിയനും പാന്റും ധരിച്ചാണ് ഡോക്ടർ നൃത്തം ചെയ്തത്. ഇരുവരും വളരെ സന്തോഷത്തിലായിരുന്നുവെന്ന് വീഡിയോയിൽ വ്യക്തമാണ്. 'ബാൻഡ് ബാജാ ബരാത്ത്' എന്ന ബോളിവുഡ് സിനിമയിലെ 'ദം ദം' എന്ന പാട്ടിനൊപ്പമാണ് ഇരുവരും ചുവടുവെച്ചത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ സംഭവം വൈറലാവുകയായിരുന്നു.
എന്നാൽ, ഡോക്ടർ തന്റെ വിവാഹ നിശ്ചയത്തിന്റെ സന്തോഷത്തിലായിരുന്നുവെന്നും ഇത് അപ്രതീക്ഷിതമായി സംഭവിച്ചത് ആയിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, ഈ സന്തോഷ പ്രകടനം സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഡോക്ടർക്കെതിരെ നടപടിക്ക് കാരണമായി. ഡ്യൂട്ടി റൂമിനുള്ളിൽ നൃത്തം ചെയ്തതിന് വിശദീകരണം ആവശ്യപ്പെട്ട് ഷാംലിയിലെ ചീഫ് മെഡിക്കൽ ഓഫിസർ (CMO) ഡോ. സിദ്ദിഖിക്ക് നോട്ടിസ് നൽകി.
അതേസമയം, സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഡോക്ടറെ പിന്തുണച്ചും, കുറ്റപ്പെടുത്തിയും നിരവധി പേർ രംഗത്തെത്തി.
A doctor in Uttar Pradesh is facing the consequences of his excessive celebration, which has gone viral on social media. The incident highlights the saying "excess of anything is bad".
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."