ദുബൈ റൺ 2025: റോഡ് അടയ്ക്കുന്ന സമയം മുതൽ ബിബ് ശേഖരണം വരെ; നിങ്ങൾ അറിയേണ്ട പ്രധാന വിവരങ്ങൾ
ദുബൈ: ദുബൈ റണ്ണിന്റെ ഏഴാം പതിപ്പ് നാളെ (നവംബർ 23) നടക്കും. ആയിരക്കണക്കിന് ആളുകൾ പരിപാടിയിൽ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി ഷെയ്ഖ് സായിദ് റോഡിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രായഭേദമന്യേ എല്ലാവർക്കും സൗജന്യമായി ദുബൈ റണ്ണിൽ പങ്കെടുക്കാം.
റോഡ് അടയ്ക്കുന്ന സമയം
ദുബൈ റണ്ണിന്റെ സുഗമമായ നടത്തിപ്പിനായി ശനിയാഴ്ച (നവംബർ 22) രാത്രി 8 മണി മുതൽ ദുബൈയിൽ റോഡ് അടച്ചു തുടങ്ങും. ഞായറാഴ്ച (നവംബർ 23) രാവിലെ 9.30-ഓടെ ഗതാഗതം പൂർണ്ണമായും പുനഃസ്ഥാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അടച്ചിടുന്ന പ്രധാന റോഡുകൾ
- ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) വ്യക്തമാക്കുന്നത് പ്രകാരം ഈ റോഡുകൾ അടച്ചിടും.
- ട്രേഡ് സെന്റർ റൗണ്ട്എബൗട്ടിനും അൽ ഹദീഖ റോഡ് പാലത്തിനും ഇടയിലുള്ള ഷെയ്ഖ് സായിദ് റോഡിന്റെ ഒരു ഭാഗം.
- ഷെയ്ഖ് സായിദ് റോഡിനും അൽ ഖൈൽ റോഡിനും ഇടയിലുള്ള ലോവർ ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റ്.
- ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡിന്റെ ഒരു വശത്തേക്കുള്ള പാത.
- അൽ സുക്കൂക്ക് സ്ട്രീറ്റിന്റെ ഒരു പാത.
അതേസമയം, ഷെയ്ഖ് സായിദ് റോഡിന് സമാന്തരമായുള്ള പാർക്കിംഗ് ഏരിയകളും ഈ സമയത്ത് അടച്ചിടും.
ബദൽ മാർഗങ്ങൾ
ദുബൈ റൺ സമയത്ത് റോഡ് ഉപയോക്താക്കൾക്ക് അപ്പർ ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റ്, സബീൽ പാലസ് റോഡ്, അൽ വാസൽ റോഡ്, അൽ ഖൈൽ റോഡ് തുടങ്ങിയ ബദൽ മാർഗങ്ങൾ ഉപയോഗിക്കാം.
ദുബൈ റൺ വിവരങ്ങൾ
5 കി.മീ റൂട്ട്: ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ആരംഭിച്ച് ഡൗൺടൗൺ ദുബൈ ഏരിയയിലൂടെ പോയി ദുബൈ മാളിനടുത്ത് അവസാനിക്കും.
10 കി.മീ റൂട്ട്: ഷെയ്ഖ് സായിദ് റോഡിലൂടെ കനാൽ പാലം കടന്ന് തിരികെ വന്ന് DIFC ഗേറ്റിനടുത്ത് അവസാനിക്കും.
ബിബ്ബ്, ടി-ഷർട്ട് ശേഖരണം:
രജിസ്ട്രേഷന് ശേഷം, സബീൽ പാർക്കിൽ നിന്ന് നിങ്ങളുടെ ബിബ്ബും (Bib - നെഞ്ചിൽ ധരിക്കാനുള്ള നമ്പർ) ടി-ഷർട്ടും ശേഖരിക്കണം. ബിബ്ബ് ഇല്ലാതെ ദുബൈ റണ്ണിൽ പങ്കെടുക്കാൻ കഴിയില്ല. ശനിയാഴ്ച (നവംബർ 22) രാത്രി 11 മണി വരെ ബിബ് ശേഖരണം തുടരും.
എങ്ങനെ എത്തിച്ചേരാം?
- 5 കി.മീ. റൂട്ടിൽ പങ്കെടുക്കുന്നവർ വേൾഡ് ട്രേഡ് സെന്റർ മെട്രോ സ്റ്റേഷനിലെത്തണം
- 10 കി.മീ. റൂട്ടിൽ പങ്കെടുക്കുന്നവർ എമിറേറ്റ്‌സ് ടവേഴ്‌സ് മെട്രോ സ്റ്റേഷനിലെത്തണം.
- ദുബൈ റൺ കാണാൻ എത്തുന്നവർക്ക് മാക്സ് മെട്രോ സ്റ്റേഷനിൽ ഇറങ്ങാം. സബീൽ പാർക്കിൽ പൊതു പാർക്കിംഗും ലഭ്യമാണ്.
- മെട്രോ ഉപയോഗിക്കുന്നുണ്ടെങ്കിൽ, തിരക്ക് ഒഴിവാക്കാൻ 15 ദിർഹം കുറഞ്ഞത് ബാലൻസുള്ള നോൾ കാർഡ് കൈവശം വെച്ചെന്ന് ഉറപ്പാക്കുക.
സ്വന്തം വാഹനത്തിൽ വരുന്നവർക്ക്:
- 10 കി.മീ. റൂട്ടിനായി ദുബൈ വേൾഡ് ട്രേഡ് സെന്റർ കാർ പാർക്കുകളിൽ പാർക്ക് ചെയ്യുക, എന്നിട്ട് മെട്രോ വഴി സ്റ്റാർട്ട് ലൈനിലേക്ക് എത്തുക.
- 5 കി.മീ. റൂട്ടിനായി ദുബൈ മാളിൽ പാർക്ക് ചെയ്ത ശേഷം മെട്രോ വഴി സ്റ്റാർട്ട് ലൈനിലേക്ക് പോകുക.
The 7th edition of the Dubai Run is happening tomorrow, November 23, and is expected to attract thousands of participants. As part of the event, traffic restrictions have been imposed on Sheikh Zayed Road. The event is free and open to people of all ages.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."