പത്തനംതിട്ടയില്‍ ദമ്പതിമാര്‍ക്ക് ഡിജിറ്റല്‍ തട്ടിപ്പിലൂടെ നഷ്ടമായത് 1.40 കോടി രൂപ
പത്തനംതിട്ട: പത്തനംതിട്ടയില്‍ ദമ്പതികള്‍ക്ക് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്. സംസ്ഥാനത്ത് വീണ്ടും ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് നടന്നിരിക്കുകയാണ്. മല്ലപ്പള്ളി സ്വദേശികളായ വൃദ്ധ ദമ്പതിമാര്‍ക്ക് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ 1.4 കോടി രൂപയാണ് നഷ്ടമായിരിക്കുന്നത്. മുംബൈ ക്രൈംബ്രാഞ്ചില്‍ നിന്നാണെന്ന് പരിചയപ്പെടുത്തിയാണ് ഒരു ഫോണ്‍കോള്‍ വന്നത് .ഇതായിരുന്നു തട്ടിപ്പിന്റെ തുടക്കം.
ദമ്പതിമാരില്‍ ഭാര്യയുടെ ഫോണ്‍ നമ്പറിലേക്കാണ് കോള്‍ വന്നിരുന്നത്. കുട്ടികളുമായി ബന്ധപ്പെട്ട ഒരു കുറ്റകൃത്യത്തില്‍ ഇവരുടെ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തിയ തട്ടിപ്പുകാരന്‍ പറഞ്ഞതത്രേ.
ഇതിന്റെ ഭാഗമായി അക്കൗണ്ടിലെ പണം പരിശോധിക്കണമെന്നും നിര്‍ദേശിക്കുന്ന അക്കൗണ്ടിലേക്ക് ഇത് കൈമാറണമെന്നും ആവശ്യപ്പെടുകയായിരുന്നു. റിസര്‍വ് ബാങ്കിന്റെ പരിശോധനയ്ക്കായാണ് ഇത് കൈമാറുന്നതെന്നും പരിശോധന പൂര്‍ത്തിയായാല്‍ പണം തിരികെ നല്‍കുമെന്നും പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു.
ഇതോടെ വയോധിക തന്റെ ബാങ്ക് അക്കൗണ്ടില്‍ ഉണ്ടായിരുന്ന 90 ലക്ഷം രൂപ കൈമാറുകയും ചെയ്തു. ഭര്‍ത്താവിന്റെ അക്കൗണ്ടിലെ പണവും സമാന രീതിയില്‍ തന്നെ നല്‍കുകുയും ചെയ്തു. ആകെ 1.40 കോടി രൂപയാണ് ഇരുവരും കൈമാറിയത്.
എന്നാല്‍ പണം തിരികെ ലഭിച്ചില്ല. ഇതോടെയാണ് സംഭവം തട്ടിപ്പാണെന്ന് ഇവര്‍ക്ക് ബോധ്യപ്പെട്ടത്. തുടര്‍ന്ന് ബന്ധു മുഖേന ഇവര്‍ പൊലിസിനെ സമീപിക്കുകയായിരുന്നു. പൊലിസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
In Pathanamthitta, an elderly couple from Mallappally fell victim to a digital arrest scam, losing a total of ₹1.4 crore. The fraud began when the wife received a phone call from someone claiming to be an officer from the Mumbai Crime Branch. The caller falsely informed them that their mobile number was linked to a crime involving children. The scammer then instructed them to transfer the money to a specified account, claiming it was required for a Reserve Bank–related verification process and assuring them the money would be returned afterwards. Believing the caller, the woman transferred ₹90 lakh from her bank account, and her husband also transferred money from his account. Together, they lost ₹1.4 crore.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."