ശബരിമല സപോട്ട് ബുക്കിങ്: എണ്ണം തീരുമാനിക്കാന്‍ പ്രത്യേക കമ്മിറ്റി
പത്തനംതിട്ട: ശബരിമല തീര്‍ഥാടകരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ സ്‌പോട്ട് ബുക്കിങിന്റെ എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. പൊലീസ് കോഡിനേറ്റര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍, സ്‌പെഷ്യല്‍ കമ്മീഷണര്‍ എന്നിവരാണ് കമ്മറ്റി അംഗങ്ങള്‍. ഒരു മിനിറ്റില്‍ 18 ാം പടി കയറുന്ന തീര്‍ത്ഥാടകരുടെ എണ്ണം 85 ആക്കി ഉയര്‍ത്തും.
ഇതിനായി പരിചയ സമ്പന്നരായ കൂടുതല്‍ പൊലീസുകാരെ നിയോഗിക്കും. നിലയ്ക്കലിലെ പാര്‍ക്കിംഗ് സംവിധാനം വര്‍ദ്ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. എല്ലാദിവസവും എഡിഎമ്മിന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേരാനും ഇന്ന് പമ്പയില്‍ നടന്ന മന്ത്രി തലയോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് പമ്പയില്‍ അവലോകനയോഗം ചേര്‍ന്നത്. ന്യൂനതകൾ പരിഹരിച്ച് ശബരിമല തീർത്ഥാടനം സുഖമാക്കാനാണ് പമ്പയിൽ മന്ത്രി വി എൻ വാസവൻ അടിയന്തര യോഗം വിളിച്ചത്.
ശബരിമലയിലെ സ്പോട്ട് ബുക്കിങിൽ ഹൈക്കോടതി ഇളവുവരുത്തിയിരുന്നു. സ്പോട്ട് ബുക്കിങ് എത്രപേര്‍ക്ക് നൽകണെന്നത് സാഹചര്യം പരിഗണിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ശബരിമലയിലെ പൊലീസ് ചീഫ് കോര്‍ഡിനേറ്റര്‍ക്കും തീരുമാനിക്കാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സ്പോട്ട് ബുക്കിങ് എത്രവേണെന്നത് ഒരോ സമയത്തെയും തിരക്ക് നോക്കി തീരുമാനമെടുക്കാനാണ് നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."