ഒപ്പ് വ്യാജം: കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പത്രിക തള്ളി
കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശ പത്രിക സൂക്ഷ്മപരിശോധനയ്ക്കിടെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പത്രിക തള്ളി. കണ്ണൂര്‍ മലപ്പട്ടത്തും കണ്ണപുരത്തും സ്ഥാനാര്‍ഥികളുടെ ഒപ്പ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പത്രിക തള്ളിയത്. ഇതോടെ രണ്ടിടത്തും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ ജയിച്ചു.
പ്രതിപക്ഷമില്ലാത്ത ആന്തൂര്‍ നഗരസഭയില്‍ മോറാഴ വാര്‍ഡില്‍ കെ. രജിതയും പൊടിക്കുണ്ട് വാര്‍ഡില്‍ കെ. പ്രേമരാജനുമാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. മലപ്പട്ടം പഞ്ചായത്തിലെ അടുവാപ്പുറം നോര്‍ത്തില്‍ ഐ. വി. ഒതേനനും അടുവാപ്പുറം സൗത്തില്‍ സി. കെ. ശ്രേയയും എതിരില്ലാതെ വിജയിച്ചു. കണ്ണപുരം പഞ്ചായത്തിലെ 13ാം വാര്‍ഡില്‍ രീതി പി.യും 14ാം വാര്‍ഡില്‍ രേഷ്മ പി. വി.യും ആണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട മറ്റ് സ്ഥാനാര്‍ഥികള്‍.
അതേസമയം കണ്ണൂരിലെ വിജയത്തില്‍ പ്രതികരിച്ച് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് രംഗത്തെത്തി. യു.ഡി.എഫിനും ബി.ജെ.പി.ക്കും സ്ഥാനാര്‍ഥികളെ പോലും കണ്ടെത്താന്‍ കഴിയാത്തവിധം തകര്‍ച്ചയിലാണ്. എല്‍.ഡി.എഫ്. മുന്നോട്ട് വെച്ച നവകേരള സൃഷ്ടിക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരണം എന്ന ജനങ്ങളുടെ ഉറച്ച ശബ്ദത്തിന്റെ കാഹളമാണ് ഈ വിജയമെന്ന് കെ കെ രാഗേഷ് ഫേസ്ബുക്കില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."