അങ്ങനെ കല്യാണം കളറായി: തൃശൂരിൽ കല്യാണ പാർട്ടി റോഡ് ബ്ലോക്ക് ആക്കി; ചോദ്യം ചെയ്ത് പ്രദേശവാസികൾ; ഒടുവിൽ കല്ലേറും കൂട്ടത്തല്ലും
തൃശൂർ: തൃശൂർ ജില്ലയിലെ ചെറുതുരുത്തിയിൽ കല്യാണത്തിന് എത്തിയവരും നാട്ടുകാരും തമ്മിൽ സംഘർഷം. കല്യാണത്തിന് വന്നവരുടെ വാഹനങ്ങൾ റോഡ് പൂർണ്ണമായി തടസ്സപ്പെടുത്തിയതാണ് പ്രശ്നങ്ങളുടെ കാരണം.
ചെറുതുരുത്തി വെട്ടിക്കാട്ടിരിയിലെ കെ.ജെ.എം ഓഡിറ്റോറിയത്തിലായിരുന്നു കല്യാണം. എന്നാൽ, കല്യാണത്തിനെത്തിയവരുടെ വാഹനങ്ങൾ റോഡ് ബ്ലോക്ക് ചെയ്തത് കാരണം അതുവഴി വന്ന പ്രദേശവാസികൾ ഇത് ചോദ്യം ചെയ്തു. ഈ സമയം, വെട്ടിക്കാട്ടിരി ആലിക്കപറമ്പിൽ ബഷീർ എന്നയാൾ തന്റെ ടിപ്പർ ലോറിയുടെ ഹോൺ മുഴക്കി. ഇതോടെ, കല്യാണത്തിനെത്തിയ ചിലരും ബഷീറും തമ്മിൽ വാക്കേറ്റമുണ്ടായി.
വാക്കേറ്റം രൂക്ഷമായതോടെ കല്യാണത്തിനെത്തിയ ആളുകൾ ബഷീറിനെ മർദ്ദിച്ചു. ഇതുകണ്ട് ബഷീറിനൊപ്പം ചേർന്ന നാട്ടുകാരും മർദ്ദിച്ചവരും തമ്മിൽ കൂട്ടത്തല്ലായി. പിന്നീട്, ഇരകൂട്ടരും തമ്മിൽ കല്ലേറുണ്ടായി. കല്ലേറിൽ പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.
സ്ഥിതിഗതികൾ വഷളായതോടെ ചെറുതുരുത്തി പൊലിസ് സ്ഥലത്തെത്തി. ഒടുവിൽ ലാത്തി വീശിയാണ് പൊലിസ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്.
A clash broke out between wedding guests and locals in Cheruthuruthy, Thrissur district, after the wedding procession blocked the entire road, causing inconvenience to the public.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."