തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; സൂഷ്മ പരിശോധന അവസാനിച്ചു, സംസ്ഥാനത്ത് 98,451 സ്ഥാനാർത്ഥികൾ
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രിക സൂഷ്മ പരിശോധന അവസാനിച്ചിരിക്കുകയാണ്. ആകെ സ്ഥാനാർത്ഥികളുടെ എണ്ണം 98451 ആയി കുറഞ്ഞു. സൂഷ്മ പരിശോധനയിൽ ആകെ 2261 നോമിനേഷനുകളാണ് തള്ളിയത്.
ഏറ്റവും കൂടുതൽ നോമിനേഷൻ തള്ളിയത് തിരുവനന്തപുരം ജില്ലയിലാണ്. 527 നാമനിർദേശ പത്രികകളാണ് തള്ളിയത്. കോട്ടയത്ത് 401 നോമിനേഷനുകളും തള്ളി. 1,64,427 നോമിനേഷനുകളാണ് സംസ്ഥാനത്ത് ആകെ സമർപ്പിക്കപ്പെട്ടത്. ഏറ്റവും കൂടുതൽ പത്രികകൾ(19,959) സമർപ്പിക്കപ്പെട്ടത് മലപ്പുറത്താണ്. ഏറ്റവും കുറവ് (5227) വയനാട്ടിലുമാണ്.
സംസ്ഥാനത്ത് 140995 നാമനിർദേശ പത്രികകളാണ് അംഗീകരിച്ചത്. ഇത് സംബന്ധിച്ച അന്തിമമായ കണക്ക് നാളെ ലഭ്യമാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. തിങ്കളാഴ്ച്ച പകൽ മൂന്ന് വരെയാണ് സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള സമയമുള്ളത്. ഇതിന് ശേഷമാണ് സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."