HOME
DETAILS

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം: സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

  
November 22, 2025 | 10:57 AM

heavyrainalertonkerala-todayinfo-5days rain

തിരുവനന്തപുരം: മലാക്ക കടലിടുക്കിനും തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലായി പുതിയ ന്യുനമര്‍ദ്ദം (ഘീം ജൃലൗൈൃല )  രൂപപ്പെട്ടു. പടിഞ്ഞാറ്‌വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് നവംബര്‍  24ഓടെ തെക്കു കിഴക്കന്‍  ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍  തീവ്ര ന്യുനമര്‍ദ്ദമായി (ഉലുൃലശൈീി) ശക്തിപ്പെടാന്‍  സാധ്യത. തുടര്‍ന്നുള്ള  48 മണിക്കൂറിനിടെ, പടിഞ്ഞാറ്‌വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ശക്തി പ്രാപിക്കാനും സാധ്യത. തെക്ക് കിഴക്കന്‍ അറബിക്കടലിന്   മുകളില്‍  ചക്രവാതചുഴിസ്ഥിതി ചെയ്യുന്നു. ഇതിന്റെ ഫലമായി 

കേരളത്തില്‍ അടുത്ത 5 ദിവസം  നേരിയ /ഇടത്തരം മഴയ്ക്ക് സാധ്യത .  നവംബര്‍  22  26  തീയതികളില്‍   ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്  സാധ്യത . നവംബര്‍ 22  മുതല്‍ 26 വരെ  ഇടിമിന്നലിനും സാധ്യത .

ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
– അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
– ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
– മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
– കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.
– ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
– ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.
– പട്ടം പറത്തുന്നത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത്‌ ടെറസിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.
– വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.
– അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല, കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.
– ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.
– മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാൽ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഐ സഹായത്തോടെ പുതിയ ബഹിരാകാശദൗത്യത്തിന് തയാറെടുത്ത് യുഎഇ

uae
  •  an hour ago
No Image

ഒപ്പ് വ്യാജം:  കണ്ണൂരില്‍ രണ്ട് യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പത്രിക തള്ളി

Kerala
  •  an hour ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 hours ago
No Image

പത്തനംതിട്ടയില്‍ ദമ്പതിമാര്‍ക്ക് ഡിജിറ്റല്‍ തട്ടിപ്പിലൂടെ നഷ്ടമായത് 1.40 കോടി രൂപ 

Kerala
  •  3 hours ago
No Image

ആധാര്‍ കാര്‍ഡിന്റെ രൂപത്തില്‍ മാറ്റം വരുന്നു; കാര്‍ഡില്‍  ഇനി ഫോട്ടോയും ക്യൂആര്‍ കോഡും മാത്രം

Kerala
  •  4 hours ago
No Image

ശ്രീജ തൂണേരിക്കും ശ്രീലതക്കും  തെരഞ്ഞെടുപ്പ് വീട്ടുകാര്യം; ജനവിധി തേടി സഹോദരിമാര്‍ 

Kerala
  •  4 hours ago
No Image

സ്പായില്‍ പോയ കാര്യം വീട്ടില്‍ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി 4 ലക്ഷം തട്ടി; പാലാരിവട്ടം എസ്.ഐയ്‌ക്കെതിരെ കേസ്

Kerala
  •  4 hours ago
No Image

കൊച്ചിയില്‍ കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി; പണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചുവെന്ന് ജോര്‍ജിന്റെ മൊഴി

Kerala
  •  5 hours ago
No Image

പങ്കാളിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; യുവമോര്‍ച്ച നേതാവ് ഗോപു പരമശിവത്തെ ബി.ജെ.പി പുറത്താക്കി

Kerala
  •  5 hours ago
No Image

മതപരിവര്‍ത്തനം ആരോപിച്ച് രാജസ്ഥാനില്‍ മലയാളി പാസ്റ്റര്‍ ചാണ്ടി വര്‍ഗീസ് അടക്കമുള്ളവര്‍ക്കെതിരേ കേസ്; പുതിയ വിവാദ നിയമത്തിന് കീഴിലുള്ള ആദ്യ നടപടി

National
  •  6 hours ago