പാലക്കാട് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ സി.പി.എം പ്രവര്‍ത്തന്‍ ജീവനൊടുക്കിയ നിലയില്‍
പടലിക്കാട്: പാലക്കാട് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ സി.പി.എം പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ച നിലയില്‍. പടലിക്കാട് സ്വദേശി ശിവന്‍(40) ആണ് തൂങ്ങിമരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
മരുതറോഡ് പഞ്ചായത്തിലെ നാലാം വാര്‍ഡായ പടലിക്കാട് റോഡരികില്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സി.പി.എം കെട്ടിയ ഓഫിസിലാണ് മൃതദേഹം കണ്ടെത്തിയത്.
ഞായാറാഴ്ച രാവിലെ ചായകുടിച്ചതിന് ശേഷം വീട്ടില്‍ നിന്ന് ഇറങ്ങിയതാണ് ശിവന്‍. പിന്നീട് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ശിവനും സഹോദരങ്ങളുംഅമ്മയുമാണ് വീട്ടിലുളളത്. ഇയാള്‍ അവിവാഹിതനാണ്.
മലമ്പുഴ പൊലിസ് സ്ഥലത്തെത്തി. മരണം സംബന്ധിച്ച് അന്വേഷിച്ചു വരികയാണെന്ന് പൊലിസ് അറിയിച്ചു.
English Summary: A CPM worker was found hanging inside the party’s election committee office in Patalikkad, Palakkad. The deceased has been identified as Shivan (40), a resident of Patalikkad. He had left home on Sunday morning after having tea, and was later discovered dead inside the office located near Patalikkad road in Marutharoad Panchayat.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."