HOME
DETAILS
MAL
കണ്ണൂരിൽ ബിഎൽഒ കുഴഞ്ഞു വീണു; ജോലി സമ്മർദ്ദമാണെന്ന ആരോപണവുമായി കുടുംബം
November 22, 2025 | 2:22 PM
കണ്ണൂർ: കണ്ണൂരിൽ ബിഎൽഒ കുഴഞ്ഞു വീണു. അഞ്ചരക്കണ്ടി കുറ്റിക്കര സ്വദേശിയായ വലിയ വീട്ടിൽ രാമചന്ദ്രൻ എസ്ഐആർ ക്യാമ്പിന് ശേഷം വീട്ടിലേക്ക് മടങ്ങി പോവുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ജോലി സമ്മർദ്ദം കൊണ്ടാണ് രാമചന്ദ്രൻ കുഴഞ്ഞു വീണതെന്നാണ് കുടുംബം ആരോപിക്കുന്നത്. കണ്ണൂർ ഡിഡിഇ ഓഫീസിലെ ക്ലർക്കാണ് രാമചന്ദ്രൻ.
ബിൽഒമാർ കടുത്ത ജോലി സമ്മർദ്ദമാണ് അനുഭവിക്കുന്നതെന്ന ആരോപണങ്ങളാണ് ഇപ്പോൾ ശക്തമായി ഉയർന്നു നിൽക്കുന്നത്. അതേസമയം എസ്ഐആർ സമയ ക്രമത്തിൽ മാറ്റമില്ലെന്നും ഡിസംബർ ഒമ്പതിന് തന്നെ കരട് പ്രസിദ്ധീകരിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഇന്ന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."