HOME
DETAILS
MAL
പാലക്കാട് സ്വദേശിയായ യുവാവ് ബഹ്‌റൈനില്‍ കുഴഞ്ഞുവീണ് മരിച്ചു
November 23, 2025 | 2:39 AM
മനാമ: പാലക്കാട് സ്വദേശിയായ യുവാവ് ബഹ്‌റൈനില്‍ കുഴഞ്ഞുവീണ് മരിച്ചു. വല്ലപ്പുഴ സ്വദേശി സൈതലവി ഷഫീഖ് (23) ആണ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചത്. ഹമദ് ടൗണിലെ കഫ്റ്റീരിയയില്‍ ജോലി ചെയ്തുവരികയായിരുന്നു. ജോലിക്കിടെ കുഴഞ്ഞുവീണ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൂന്ന് മാസം മുമ്പാണ് ജോലിക്കായി ബഹ്‌റൈനിലെത്തിയത്. മാതാവ്: ഷഹര്‍ബാന്‍. സഹോദരിമാര്‍: ഷെറന്‍ ഭാനു, ആബിദ. മൃതദേഹം നാട്ടില്‍ എത്തിച്ച് മറവ് ചെയ്യും. ഇതിനുള്ള നടപടികള്‍ കെഎംസിസിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.
Summary: A young man from Palakkad died after collapsing in Bahrain.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."