യുഎഇയുടെ ഹബീബ് അല്‍ മുല്ലക്ക് ഇന്ത്യയില്‍ കണ്ണ്; മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി ആരംഭിച്ചു
ദുബൈ: ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് മാസങ്ങള്‍ക്കുള്ളില്‍ യുഎഇയിലെ ഹബീബ് അല്‍ മുല്ല ആന്‍ഡ് പാര്‍ട്‌ണേഴ്‌സ് ഡല്‍ഹിയില്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ തുടങ്ങി. യുഎഇ നിയമവും അന്താരാഷ്ട്ര നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി ദുബൈ ആസ്ഥാനമായ ടീമുമായി ഇന്ത്യന്‍ ബിസിനസുകളെയും പ്രൊഫഷണലുകളെയും ബന്ധിപ്പിക്കുന്ന പാലമായി പ്രവര്‍ത്തിക്കുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. പുതിയ ഉടമ്പടികളും കാര്യക്ഷമമായ തര്‍ക്ക പരിഹാര ചട്ടക്കൂടുകളും അടയാളപ്പെടുത്തിയ, ഇന്ത്യയും യുഎഇയും തമ്മിലുള്ള അതിര്‍ത്തി കടന്നുള്ള ബിസിനസുകളില്‍ വന്ന ഗണ്യമായ മാറ്റത്തത്തെ തുടര്‍ന്നാണ് ഈ വിപുലീകരണം.
ശക്തമായ ഉഭയകക്ഷി നിക്ഷേപവും വളര്‍ച്ചയും അനുഭവിക്കുന്ന പുനരുപയോഗ ഊര്‍ജ്ജം, ഫിന്‍ടെക്, ലോജിസ്റ്റിക്‌സ്, ഇന്‍ഫ്രാസ്ട്രക്ചര്‍, അഡ്വാന്‍സ്ഡ് മാനുഫാക്ചറിംഗ് തുടങ്ങിയ മേഖലകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ക്ലയന്റുകള്‍ക്കായി യുഎഇയിലെ നിയമങ്ങള്‍, അന്താരാഷ്ട്ര നിയമങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ വ്യവഹാരവും നിയമ ഉപദേശവും നല്‍കുകയാണ് കമ്പനിയുടെ ലക്ഷ്യം. കാര്യക്ഷമത, ക്ലയന്റ് സര്‍വിസില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തല്‍ തുടങ്ങിയവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സങ്കീര്‍ണ്ണമായ അന്താരാഷ്ട്ര ഇടപാടുകള്‍ നാവിഗേറ്റ് ചെയ്യാന്‍ ഇന്ത്യന്‍ കമ്പനികളെ പ്രാപ്തമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കമ്പനി അറിയിച്ചു.
ഇന്ത്യയും യുഎഇയും തമ്മിലുള്ള സഹകരണവും നിക്ഷേപവും സുഗമമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ബിസിനസ് കണ്‍സള്‍ട്ടന്‍സി എന്ന നിലയിലാണ് ഇന്ത്യയിലെ ഞങ്ങളുടെ സാന്നിധ്യമെന്ന് കമ്പനി സ്ഥാപകന്‍ ഡോ. ഹബീബ് അല്‍ മുല്ല പറഞ്ഞു. ഇന്ത്യന്‍ ടീമുമായി മത്സരിക്കാന്‍ ഞങ്ങളില്ല. അതിര്‍ത്തി കടന്നുള്ള വളര്‍ച്ചയും പങ്കാളിത്തവും തേടുന്ന ബിസിനസുകള്‍, നിക്ഷേപകര്‍, പ്രൊഫഷണലുകള്‍ എന്നിവരെ പിന്തുണയ്ക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഇന്ത്യയുടെ നിയമപരവും വാണിജ്യപരവുമായ സമൂഹം ലോകോത്തരമാണ്, ഞങ്ങള്‍ അതിനെ ഏറ്റവും ഉയര്‍ന്ന ബഹുമാനത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
UAE-based Habib Al Mulla and Partners has formalised its India-focused consultancy presence in New Delhi, targeting corporate clients seeking guidance on cross-border transactions and dispute resolution between India and the UAE. The move coincides with evolving legal and commercial cooperation, and is expected to support Indian businesses by facilitating compliance and providing access to international law expertise.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."