HOME
DETAILS

ചരിത്ര പ്രസിദ്ധമായ മീഞ്ചന്ത സമ്മേളന പ്രമേയം

  
Web Desk
November 23, 2025 | 11:19 PM

samastha arabic khutbah resolution

(സമസ്ത ചരിത്ര രേഖയിൽ നിന്ന് ) 

1947 മാർച്ച് 15ന് മീഞ്ചന്ത സമ്മേളന പ്രമേയം 

ജുമുഅന്റെ ഖുത്തുബയിൽ അറബിഭാഷ അല്ലാതെ ഭാഷ ഉപയോഗിക്കുന്നത് നല്ലതല്ലാത്തതും മുൻകറത്തായ ബിദ്അത്തുമാണെന്നു ഈ യോഗം തീർച്ചപ്പെടുത്തുന്നു. ഇന്നു ഖുത്തുബ പരിഭാഷ നടപ്പി ലുള്ള ജുമുഅത്ത് പള്ളി ഭാരവാഹികളോടും, ഖത്തീബന്മാരോടും, അത് നിറുത്തൽ ചെയ്യാൻ ഈ യോഗം ഉപദേശിക്കയും ചെയ്യുന്നു.

അവതാരകൻ- ഖുത്തുബി മുഹമ്മദ് മുസലിയാർ ചൊക്ലി

ഈ പ്രമേയം വായിച്ചു സദസ്യരെ കേൾപ്പിച്ച ശേഷം പ്രമേയാ വതാരകനായ അൽ ആലിമുൽ അല്ലാമ: ഉസ്‌താദുൽ അസാത്തീദ് മൌലാനാ ഖുത്തുബി മുഹമ്മദ് മുസലിയാർ അവർകൾ ഉച്ചഭാഷി ണിയുടെ മുമ്പാകെ എഴുന്നേറ്റ് നിന്നപ്പോൾ തന്നെ മഹാനായ അധ്യ ക്ഷൻ ഉൾപ്പെടെ സദസ്യരിൽ ഒരു നവചൈതന്യം ഉളവാകുകയും തന്റെ സാരവത്തായ പ്രസംഗത്തെ കേൾക്കുവാനായി ജനങ്ങൾ സശ്രദ്ധം ഒരുങ്ങി നിൽക്കുകയും ബഹുമാനപ്പെട്ട മൌലാനാ ഖു ത്തുബി അവർകളുടെ പ്രസംഗത്തിൽ അദ്ദേഹം പറയുകയുണ്ടായി. 

 നബി(സ) തങ്ങളെ കാലത്തൊ, സഹാബാക്കളെ കാലത്തൊ, താബിഈംഗളെ കാലത്തൊ, താബിഇത്താബിഈംഗളെ കാലത്തൊ അറബി അല്ലാതെ മറ്റൊരു ഭാഷയിൽ ജുമുഅ ഖുത്തുബ: ഓതുകയോ പരിഭാഷപ്പെടുത്തുകയോ ഉണ്ടായിട്ടില്ലന്നും, റസൂൽ (സ.അ) തങ്ങളൊടുള്ള ഇത്തിബാഇന്നു വേണ്ടിയും അഥവാ ഇത്തിബാ ഉസ്സലഫി, വഖലഫിനുവെണ്ടിയും ജുമുഅ ഖുത്തുബ: അറബിഭാഷയിൽ തന്നെ ഓതെണമെന്നും, തർജ്ജമയോട് കൂടി ഓതൽ മുങ്കറത്തായ ബിദ്അത്താണെന്നും സശിരകമ്പം ഏവരും സമ്മതിക്കുന്ന തെളിവ് സഹിതം സദസ്യരെ ബോധ്യപ്പെടുത്തുക യും ചെയ്തുകൊണ്ട് പ്രമേയം അവതരിപ്പിച്ചു. ഉടനെ അദ്ധ്യക്ഷൻ അവർകൾ പ്രമേയത്തെ പിന്താങ്ങിക്കൊണ്ടു ജുമുഅയുടെ ഖുത്തുബ അറബിയിൽ തന്നെ ഓതെണ്ടതാണെന്ന് ഹദീസും മറ്റും ലക്ഷ്യത്തിനായി എടുത്തുദ്ധരിച്ചു ഉറുദുവിൽ ഒരു പ്രസംഗം തന്നെ ചെയ്തു. തുടർന്നുകൊണ്ട് 1-ാം പ്രമേയത്തെ തന്നെ പിന്താങ്ങിയതായി ജനാബ് റശീദുദ്ദീൻ കെ. മൂസാ മൌലവി ഒരു പ്രസംഗം ചെയ്തു‌.

 പ്രസംഗത്തിൽ ഖുത്തുബ പരിഭാഷകൊണ്ടുള്ള ദോഷങ്ങളെയും നാനാവിധ കുഴപ്പങ്ങളെയും തന്നിമിത്തം ജുമുഅ തന്നെ മുടങ്ങുവാനും കാരണം വരുന്നതിനെയും ഒരു വിധത്തിലും നിരാക്ഷേപമായ 1800-ൽ പരം കൊല്ലമായി നടന്നുവരുന്ന അറബിഭാഷയിൽ തന്നെ ഖുത്തുബ ഓതുന്നതുകൊണ്ടുള്ള ഗുണങ്ങളെയും വിശദീകരിച്ചുകൊണ്ടുള്ള മൂസാ മൗലവിയുടെ പ്രസംഗത്തിനും ശേഷം 1-ാം പ്രമേയം സർവ്വസമ്മതമായി പാസാക്കി.

അനുവാദകന്മാർ 1. അദ്ധ്യക്ഷൻ അവർകൾ, 2. റശീദുദ്ദീൻ കെ മൂസാ മൌലവി (പൊറത്തയിൽ)

In a historic Samastha Mushawara session, Maulana Khutubi Muhammad Musliyar Chokli passionately defended the Arabic language in Jumu‘a Khutbah, affirming that translating it into other languages is an unacceptable bid‘ah. The motion, supported by Rashiduddin K. Moosa Moulavi and unanimously approved, reaffirmed the prophetic tradition of delivering Khutbah in Arabic.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആര്‍എസ്എസ് വിദേശ ഫണ്ട് സ്വീകരിക്കുന്നില്ല; അവകാശവാദവുമായി യോഗി ആദിത്യനാഥ്

National
  •  19 hours ago
No Image

അയർലന്റിൽ ഹോട്ടലിലെത്തിയ താമസക്കാരുടെ ന​ഗ്നദൃശ്യങ്ങൾ പകർത്തിയ മലയാളി യുവാവിനെ നാടുകടത്തും

International
  •  19 hours ago
No Image

എസ്.ഐ.ആര്‍; ഇതുവരെ ഡിജിറ്റൈസേഷന്‍ ചെയ്ത ഫോമുകള്‍ 51,38,838; കളക്ഷന്‍ ഹബ്ബുകളുടെ പ്രവര്‍ത്തനം തുടരും; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

Kerala
  •  20 hours ago
No Image

ജനസാഗരം നിയന്ത്രണം വിട്ടു: കാസർകോട് സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; 15-ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  20 hours ago
No Image

ലീഗ് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഇതര മതസ്ഥരില്ല; ഒരുമിച്ച് സമരം ചെയ്ത ഞങ്ങളെ കാര്യം കഴിഞ്ഞപ്പോള്‍ ഒഴിവാക്കി; മുസ്‌ലിം ലീഗിനെതിരെ വെള്ളാപ്പള്ളി നടേശന്‍ 

Kerala
  •  20 hours ago
No Image

അശ്ലീല വീഡിയോ കാണിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; ട്യൂഷൻ അധ്യാപകന് 30 വർഷം തടവും പിഴയും

Kerala
  •  21 hours ago
No Image

അവധി ദിനത്തില്‍ താമരശ്ശേരി ചുരത്തില്‍ കനത്ത ഗതാഗതക്കുരുക്ക്; യാത്രക്കാരി കുഴഞ്ഞുവീണു

Kerala
  •  21 hours ago
No Image

എസ്.ഐ.ആറിന്റെ പേരില്‍ നടക്കുന്നത് അടിച്ചമര്‍ത്തല്‍; മൂന്നാഴ്ച്ചക്കിടെ 16 ബിഎല്‍ഒമാര്‍ക്ക് ജീവന്‍ നഷ്ടമായി; രാഹുല്‍ ഗാന്ധി

National
  •  21 hours ago
No Image

യാത്രക്കാർക്ക് സന്തോഷവാർത്ത; തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള ആഭ്യന്തര, അന്താരാഷ്ട്ര സർവിസുകൾ വർധിപ്പിച്ചു

Kerala
  •  a day ago
No Image

എസ്.ഐ.ആര്‍ ജോലികള്‍ കൃത്യമായി ചെയ്തില്ലെന്ന് ആരോപണം; 60 ബിഎല്‍ഒമാര്‍ക്കെതിരെ കേസെടുത്ത് യുപി പൊലിസ് 

National
  •  a day ago