HOME
DETAILS
MAL
പതിനേഴാം വാർഷിക സമ്മേളനത്തിൻറെ രണ്ടാം പ്രമേയം
Web Desk
November 24, 2025 | 12:45 AM
കേരളത്തിലെ പ്രാഥമിക മദ്രസകൾക്ക് ശരിയായ ഒരു പാഠപദ്ധതി ഇല്ലാത്തതിനാൽ കേരളത്തിലെ മദ്രസകൾക്ക് ആകമാനം അഹലുസ്സുന്നത്തിവൽ ജമാഅത്തിന്റെ യഥാർഥ വിശ്വാസങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സിലബസ് (പാഠപദ്ധതി) തെയ്യാറാക്കി അതനുസരിച്ചുള്ള പുസ്‌തകങ്ങൾ സ.കെ. ജംഇയ്യത്ത് മുഖേന വിതരണം ചെയ്യാനും അതിനെ ഗവർമെണ്ടിനൊട് അംഗീകരിപ്പി ക്കുവാനും ഈ യോഗം തീരുമാനിക്കുന്നു. അവതാരകൻ: ടി. കെ. അബ്‌ദുല്ലാ മൌലവി (മാട്ടൂൽ), അനുവാദകൻ : എം. അബ്ദുൽ ഖാദർ മൗലവി (മാട്ടൂൽ).
ഈ പ്രമേയത്തെ അവതരിപ്പിച്ചുകൊണ്ട് പ്രമേയത്തിൻ്റെ ആവശ്യകതയെ വിവരിച്ചു കൊണ്ട് ടി. കെ. അബ്‌ദുല്ലാ മൌലവിയും പിന്താങ്ങിക്കൊണ്ട് എം. അബ്ദുൽ ഖാദർ മൌലവിയും ഓരോ പ്രസംഗങ്ങൾ ചെയ്യുകയും അവ അത്യാവശ്യമായ ഒരു സംഗതിയാ ണെന്ന് ജനബൊദ്ധ്യപ്പെടുകയും ചെയ്‌തു എന്നുള്ളത് പ്രത്യേകം പ്രസ്താവയോഗ്യമാണ്.
( പതിനേഴാം വാർഷിക സമ്മേളനവും യോഗ നടപടികളും വി.കെ മുഹമ്മദ് മൗലവി പ്രസാധനം ചെയ്തതത്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."