HOME
DETAILS

ശാന്തിസദനിലെ അശരണര്‍ക്ക് ഓണക്കോടിയും സദ്യയുമൊരുക്കി പൊലിസ്

  
backup
September 09 2016 | 04:09 AM

%e0%b4%b6%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b8%e0%b4%a6%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b6%e0%b4%b0%e0%b4%a3%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95


കാളികാവ്: ചോക്കാട് ശാന്തി സദനിലെ അന്തേവാസികളുടെ ഓണാഘോഷം തുടങ്ങി. കാളികാവ് സ്റ്റേഷനിലെ പൊലിസുകാരുടെ വറ്റാത്ത കനിവാണ് അശരണര്‍ക്കു കൈത്താങ്ങയത്. എട്ട് വര്‍ഷമായി പൊലിസുകാരും ഓണാഘോഷത്തിനു തുടക്കം കുറിക്കുന്നതു ചോക്കാട് ശാന്തി സദനില്‍ വെച്ചാണ്. ഉറ്റവരും ഉടയവരും ഉപേക്ഷിച്ചു ശാന്തിസദനില്‍ കഴിയുന്നവര്‍ക്കു വീട്ടുകാര്‍ക്കും കുട്ടികള്‍ക്കുമെന്ന പോലെ ഓണക്കോടിയും സദ്യയും പൊലിസൊരുക്കി.
ശമ്പളത്തില്‍ നിന്ന് തുക ചെലവഴിച്ചാണു ശാന്തി സദനിലെ ഓണാഘോഷത്തിനുള്ള തുക പോലീസുകാര്‍ കണ്ടെത്തുന്നത്. നിരവധി പേര്‍ സമ്മാനങ്ങളുമായിട്ടെത്താറുണ്ടെങ്കിലും ഓണ സമ്മാനവുമായി പൊലിസെത്തുന്നത് അന്തേവാസികളില്‍ വലിയ ആഹ്ലാദമാണുണ്ടാക്കുന്നത്. വഴിയോരങ്ങളില്‍ നിന്ന് പൊലിസുകാര്‍ ശാന്തി സദനിലെത്തിച്ചവരുടെ കൂട്ടത്തിലുണ്ട്. അവരുടെ കാണപ്പെട്ട രക്ഷിതാക്കളും സംരക്ഷകരും കാക്കിയണിഞ്ഞ നിയമ പാലകരാണ്.
കൃത്യ നിര്‍വഹണത്തിരക്കിനിടയിലും വ്യാഴാഴ്ച പൊലിസുകാര്‍ ശാന്തി സദനിലുള്ളവരുമൊത്ത് ഓണാഘോഷത്തിനു തെരഞ്ഞെടുത്തു. അന്തേവാസികളില്‍ മുതിര്‍ന്ന അംഗമായ ലീലാമ്മയുടെ നേതൃത്വത്തിലുള്ള കലാപരിപാടികള്‍ ആഘോഷത്തിന്റെ പൊലിമ കൂട്ടി. ഓണക്കോടി വിതണത്തിന് ശേഷം എല്ലാവര്‍ഷവും ഭക്ഷണം വെച്ചു വിളമ്പി നല്‍കിയതിനു ശേഷമാണു പൊലിസുകാര്‍ മടങ്ങിയത്. കാളികാവ് സ്റ്റേഷനിലുള്ളവര്‍ക്കു പുറമെ മുന്‍ കാലങ്ങളില്‍ കാളികാവില്‍ സേവനം ചെയ്തവരും ആഘോഷത്തില്‍ പങ്കെടുക്കാനെത്തി.
വണ്ടൂര്‍ സി.ഐ സി.എം രവീന്ദ്രന്‍ ഓണക്കോടി വിതരണം ചെയ്ത് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. കാളികാവ് എസ്.ഐ കെ.പി.സുരേഷ് ബാബു അധ്യക്ഷനായി. എസ്.ഐ സുരേഷ് കുമാര്‍, എ.എസ്.ഐ ജോര്‍ജ്, ഫാദര്‍ ജോസ് മുണ്ടാക്കാമറ്റം സിസ്റ്റര്‍ അന്‍മേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  40 minutes ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  an hour ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  an hour ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  2 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  2 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  3 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  3 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  3 hours ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  4 hours ago