മിനറല്‍ വാട്ടര്‍ കുപ്പികളില്‍ വെള്ളം നിറച്ച് ഉപയോഗിക്കാറുണ്ടോ? കാന്‍സറിന് കാരണമാകുമെന്ന് പഠനം
മിനറല്‍ വാട്ടറുകളുടെ ഉപയോഗം നമ്മളില്‍ പലരുടേയും ജീവിതത്തിന്റെ തന്നെ ഭാഗമാണ്. ദൂരയാത്ര ചെയ്യുമ്പോഴും സോഫ്റ്റ് ഡ്രിങ്ക്‌സും മറ്റും ഉപയോഗിക്കുമ്പോഴുമെല്ലാം നമ്മള്‍ പ്ലാസ്റ്റിക്ക് ബോട്ടിലാണ് ഉപയോഗിക്കാറ്. എന്നാല്‍ കടകളില്‍ നിന്നും മിനറല്‍ വാട്ടര്‍ വാങ്ങുമ്പോള്‍ ആ കുപ്പിക്ക് പുറത്ത് എക്‌സ്പയറി ഡേറ്റ് രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ എത്ര നാള്‍ വരെ ആ കുപ്പി ഉപയോഗിക്കാം എന്നതിന്റെ എക്‌സ്‌പെയറി ഡേറ്റാണ് കുപ്പികളില്‍ രേഖപ്പെടുത്തുന്നത്. എന്നാല്‍ നമ്മളില്‍ പലരും അത് വെള്ളത്തിന്റെ എക്‌സ്പയറി ഡേറ്റായി തെറ്റിദ്ധരിക്കുകയാണ് ചെയ്യുന്നത്.
മിനറല്‍ വാട്ടര്‍ കുപ്പികളില്‍ വീണ്ടും വീണ്ടും വെള്ളമൊഴിച്ച് ഉപയോഗിക്കുന്ന ശീലക്കാരാണ് നമ്മളില്‍ ഭൂരിഭാഗവും.
ഒറ്റതവണ മാത്രം ഉപയോഗിക്കേണ്ട പ്ലാസ്റ്റിക് കുപ്പികള്‍ നിരവധി തവണ ഉപയോഗിക്കുന്നത് കാന്‍സര്‍ പോലെയുള്ള മാരക രോഗങ്ങള്‍ക്ക് വരെ കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.ഒരു ലിറ്റര്‍ കുപ്പിവെള്ളത്തില്‍ ശരാശരി 2,40,000 നാനോപ്ലാസ്റ്റിക് അടങ്ങിയിരിക്കുന്നതായി അടുത്തിടെ ഒരു പഠനറിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു.
മനുഷ്യനുള്‍പ്പടെ എല്ലാ ജീവജാലങ്ങള്‍ക്കും നാനോ പ്ലാസ്റ്റിക് വളരെ അപകടകരമാണ്. പ്രതിരോധ ശേഷിയെ ഇവ വലിയതോതില്‍ ബാധിക്കാം. കൂടാതെ ശരീരത്തില്‍ ഇന്‍സുലിന്‍ മരുന്നുകളുടെ പ്രവര്‍ത്തനത്തെയും ഇവ ബാധിക്കാം. വന്ധ്യത മുതല്‍ കാന്‍സറിന് വരെ നാനോ പ്ലാസ്റ്റിക് കാരണമാകാം. മനുഷ്യന്റെ മുടിയുടെ ഏഴില്‍ ഒരു ഭാഗം മാത്രമാണ് നാനോ പ്ലാസ്റ്റികിന്റെ വലിപ്പം. മനുഷ്യന്റെ രക്തത്തിലും മുലപ്പാലിലും വരെ മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയിട്ടുണ്ട്.
വെള്ളം തിളപ്പിക്കുന്നത് മൈക്രോ പ്ലാസ്റ്റിക്കിനെ നശിപ്പിക്കുന്നില്ല. വളരേയധികം തവണ ഫില്‍ടര്‍ ചെയ്ത വെള്ളം കുടിക്കുകയാണ് മൈക്രോപ്ലാസ്റ്റിക്കിനെ ഒരു പരിധി വരേയെങ്കിലും തടയാനുള്ള വഴി. മിനറല്‍ വാട്ടര്‍ കുപ്പികള്‍ ഒഴിവാക്കി കട്ടി കൂടുതലുള്ള ഗ്ലാസ് ബോട്ടിലുകള്‍ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. ടാപ്പുകളില്‍ നിന്നും മറ്റും നേരിട്ട് വെള്ളം കുടിക്കുന്നത് നല്ലതല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."