സഊദിയിൽ ജിമ്മുകളിലും സ്പോർട്സ് സെന്ററുകളിലും സ്വദേശിവത്കരണം: കൂടുതൽ തസ്തികകളിൽ സ്വദേശികളെ നിയമിക്കും; നിയമനം അടുത്ത വർഷം മുതൽ
റിയാദ്: സഊദി അറേബ്യയിലെ സ്വകാര്യ സ്പോർട്സ് സെന്ററുകളിലും ജിമ്മുകളിലും അടുത്ത വർഷം മുതൽ കൂടുതൽ തൊഴിൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനിച്ചു.
ഇതനുസരിച്ച്, 2026 നവംബർ 18 മുതൽ സഊദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ജിമ്മുകളിലും സ്പോർട്സ് സെന്ററുകളിലും 12 തരം ജോലികളിൽ സ്വദേശികളെ നിയമിക്കണം.
يساهم قرار توطين المهن في المراكز والصالات الرياضية في رفع نسب الفرص الوظيفية للكفاءات الوطنية في وظائف التدريب والإشراف بالقطاع الرياضي، ولضمان الامتثال يمكن للمنشآت الاطلاع على الدليل الإجرائي.
— وزارة الموارد البشرية والتنمية الاجتماعية (@HRSD_SA) November 24, 2025
🔗|| للاطلاع : https://t.co/7cpexN22Nk pic.twitter.com/E4PoHoqjc8
സഊദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം (MHRSD) തിങ്കളാഴ്ചയാണ് (2025 നവംബർ 24) ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. സഊദി കായിക മന്ത്രാലയവുമായി ചേർന്നാണ് MHRSD ഈ പദ്ധതി നടപ്പാക്കുന്നത്.
സ്വകാര്യ സ്പോർട്സ് സെന്ററുകളിലും ജിമ്മുകളിലും നാലോ അതിലധികമോ ജീവനക്കാരുണ്ടെങ്കിൽ, മൊത്തം ജീവനക്കാരുടെ 15 ശതമാനം സ്വദേശികളെ നിയമിക്കണമെന്നാണ് പുതിയ നിയമം.
- സ്പോർട്സ് കോച്ച്
- പ്രൊഫഷണൽ ഫുട്ബോൾ കോച്ച്
- സ്പോർട്സ് സൂപ്പർവൈസർ
- പേഴ്സണൽ ട്രെയിനർ
- പ്രൊഫഷണൽ അത്‌ലറ്റിക് കോച്ച്
തുടങ്ങിയ 12 തസ്തികകളിലാണ് പ്രധാനമായും സ്വദേശിവത്കരണം നടപ്പിലാക്കുക.
The Saudi Ministry of Human Resources and Social Development (MHRSD) has announced plans to implement Saudization in 12 jobs in private sports centers and gyms, effective November 18, 2026. The decision aims to increase job opportunities for Saudi nationals and improve the quality of sports services in the private sector.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."