പൊന്നാനി കെ.എസ്.ആര്‍.ടി.സി ഡിപ്പോ വികസനം
പൊന്നാനി: കെ.എസ്.ആര്‍.ടി.സി സബ്ഡിപ്പോ വികസനവുമായി ബന്ധപ്പെട്ട് കൂടുതല്‍ ബസ് സര്‍വീസുകള്‍ അനുവദിക്കാന്‍ ഗതാഗതമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. നിയമസഭാ സ്പീക്കറുടെ നിര്‍ദേശപ്രകാരം വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിലാണ് തീരുമാനം.
ഡിപ്പോ വികസനവുമായി ബന്ധപ്പെട്ടുള്ള വഴിതര്‍ക്കം തീര്‍ക്കാനും യോഗത്തില്‍ തീരുമാനിച്ചു. ഡിപ്പോയുടെ പിറകുവശത്ത് താമസിക്കുന്ന കുടുംബങ്ങള്‍ക്ക് വഴി വിട്ടുകൊടുക്കാനും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ അടുത്ത ദിവസം സ്ഥലം സന്ദര്‍ശിച്ച് റോഡിനുള്ള സ്ഥലം അളന്നുനല്‍കും. എം.എല്‍.എ ഫണ്ടില്‍ നിന്നോ നഗരസഭയുടെ ഫണ്ടില്‍ നിന്നോ ഇവര്‍ക്കായി റോഡ് നിര്‍മിച്ചു നല്‍കും. പുതിയ കെട്ടിടത്തില്‍ കാന്റീന്‍, ഓഫിസുകള്‍ എന്നിവ വേഗത്തില്‍ പ്രവര്‍ത്തനം തുടങ്ങും. കെട്ടിടത്തിന്റെ ഉദ്ഘാടനങ്ങള്‍ നേരത്തേ പൂര്‍ത്തിയായിരുന്നു.
ലാഭകരമായ റൂട്ടില്‍ കൂടുതല്‍ ബസ് സര്‍വീസുകള്‍ തുടങ്ങാനും തീരുമാനമായി. യോഗത്തില്‍ സ്പീക്കര്‍ക്ക് പുറമെ ഗതാഗതമന്ത്രി, നഗരസഭാ ചെയര്‍മാന്‍, മറ്റു ഉന്നതഗതാഗത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."