ഗുരുജയന്തി ആഘോഷം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
എടപ്പാള്‍: ഗുരുജയന്തി ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രാവിലെ ഒന്‍പതിന് തുയ്യത്ത് നിന്നാരംഭിക്കുന്ന വിളംബര ജാഥ വിവിധ സ്ഥലങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി എടപ്പാളില്‍ സമാപിക്കും.
ആഘോഷങ്ങളുടെ ഭാഗമായി ആയിരത്തോളം മൈക്രോഫിനാന്‍സ് അംഗങ്ങളെ രണ്ടണ്ട് ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സില്‍ സൗജന്യമായി ചേര്‍ക്കുകയും അന്‍പതോളം ചെറുകിട വ്യവസായ യൂനിറ്റുകളുടെ തുടക്കവും നടക്കും. 16ന് വൈകീട്ട് മൂന്നിന് എടപ്പാള്‍ ഗോവിന്ദ തീയേറ്ററിന് സമീപത്ത് നിന്നാരംഭിക്കുന്ന ഘോഷയാത്ര വൈള്ളത്തോള്‍ കോളജില്‍ സമാപിക്കും തുടര്‍ന്ന് പൊതുസമ്മേളനം, തൊഴിലുപകരണ വിതരണം, ഗൃഹോപകരണ വിതരണം, വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കുള്ള അവാര്‍ഡ് വിതരണം, ഗുരു പ്രഭാഷണം, സെമിനാര്‍ തുടങ്ങിയവ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ഇ.കെ സുനിലാനിലന്‍, മുരളീധരന്‍, സുരേഷ് തുയ്യം, സി.ജി മണികണ്ഠന്‍, പി.ഡി സലീം കുമാര്‍, ഐ.സി ഷജില്‍, രാഗം സുരേഷ്, ടി നന്ദന്‍, പ്രജിത്ത് തേറയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."