HOME
DETAILS

ഐതിഹാസിക നേട്ടത്തിൽ തിളങ്ങി സഞ്ജു; അടിച്ചെടുത്തത് ടി-20യിലെ പുത്തൻ നാഴികക്കല്ല്

  
November 27, 2025 | 2:22 PM

Sanju Samson achieved a new milestone in the T20 format

ടി-20 ഫോർമാറ്റിൽ പുത്തൻ നാഴികക്കല്ല് സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസൺ. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഒഡീഷക്കെതിരെ നേടിയ അർദ്ധ സെഞ്ച്വറിയോടെയാണ് സഞ്ജു ഈ നേട്ടം കൈവരിച്ചത്. ടി-20യിൽ 50 അർദ്ധ സെഞ്ച്വറികൾ പൂർത്തിയാക്കാനാണ് സഞ്ജുവിന് സാധിച്ചത്. 

ടി-20യിൽ 314 മത്സരങ്ങളിൽ നിന്നും 7814 റൺസാണ് സഞ്ജു നേടിയിട്ടുള്ളത്. ആറ് സെഞ്ച്വറികളും 50 അർദ്ധ സെഞ്ച്വറികളുമാണ് സഞ്ജു ഇതുവരെ നേടിയിട്ടുള്ളത്. ഒഡീഷക്കെതിരെ 41 പന്തിൽ ഒരു സിക്സും ആറ് ഫോറും ഉൾപ്പെടെ 51 റൺസ് നേടിയാണ് സഞ്ജു തിളങ്ങിയത്. മത്സരത്തിൽ 10 വിക്കറ്റിന്റെ വമ്പൻ വിജയമാണ് കേരളം സ്വന്തമാക്കിയത്. 

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഒഡീഷ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. വിജയലക്ഷ്യം പിന്തുടർന്ന കേരളം 16.3 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യം മറികടന്നു. സെഞ്ച്വറി നേടിയ രോഹൻ കുന്നുമ്മലും കേരളത്തിന്റെ വിജയത്തിൽ നിർണായകമായി. 60 പന്തുകൾ നേരിട്ട രോഹൻ, 10 സിക്സറുകളും,10 ഫോറുകളും സഹിതം 121 റൺസുമായി പുറത്താവാതെ നിന്നു.

അതേസമയം നീണ്ട നാളത്തെ ചർച്ചകൾക്കെല്ലാം വിരമായിട്ടുകൊണ്ട് സഞ്ജു സാംസൺ നിലവിൽ ചെന്നൈ സൂപ്പർ കിങ്സിലെത്തിയിരിക്കുകയാണ്. രാജസ്ഥാനൊപ്പമുള്ള നീണ്ട വർഷക്കാലത്തെ ഐതിഹാസികമായ ക്രിക്കറ്റ് യാത്രക്ക് വിരാമമിട്ടാണ് സഞ്ജു ചെന്നൈയിലേക്ക് കൂടുമാറിയത്. ഇന്ത്യൻ സ്റ്റാർ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ, ഇംഗ്ലണ്ട് ഓൾ റൗണ്ടർ സാം കറൻ എന്നിവരെ രാജസ്ഥാന് കൈമാറിയാണ് ചെന്നൈ ഈ ട്രേഡ് പൂർത്തിയാക്കിയത്. ശിവം ദുബെ, ഡെവാൾഡ് ബ്രെവിസ് എന്നിവരിലൊരാളെ വേണമെന്നും രാജസ്ഥാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സി.എസ്.കെ അതിന് തയ്യാറാവാതെ ഇരിക്കുകയായിരുന്നു. ഇതോടെയാണ് ജഡേജ, കറൻ എന്നീ താരങ്ങളെ രാജസ്ഥാൻ ആവശ്യപ്പെട്ടത്. 

18 കൊടിക്കാണ് മലയാളി സൂപ്പർതാരത്തെ ചെന്നൈ സ്വന്തമാക്കിയത്. ഇതോടെ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ കാമറൂൺ ഗ്രീനിന്റെ റെക്കോർഡ് തകർത്തുകൊണ്ട് ഐപിഎൽ ചരിത്രത്തിൽ ഏറ്റവും ഉയർന്ന തുകക്ക് കൈമാറ്റം ചെയ്യപ്പെടുന്ന താരമായും സഞ്ജു മാറി. ഗ്രീൻ 2024ൽ 17.5 കോടിക്കായിരുന്നു മുംബൈ ഇന്ത്യൻസിൽ നിന്നും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിലേക്ക് കൂടുമാറിയത്. 

kerala star player Sanju Samson has achieved a new milestone in the T20 format. Sanju achieved this feat with a half-century against Odisha in the first match of the Syed Mushtaq Ali Trophy. Sanju was able to complete 50 half-centuries in T20.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിസ്ബുള്ളയുടെ ഇൻ്റലിജൻസ് തലവൻ ഹുസൈൻ മക്ലെദിനെ വധിച്ചതായി ഇസ്റാഈൽ

International
  •  8 days ago
No Image

സുരക്ഷാ ജാഗ്രത ശക്തം; മുസന്ദത്തില്‍ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ പഠനത്തിലേക്ക്

oman
  •  8 days ago
No Image

യുദ്ധഭീതിയിൽ നാട്; കൈകോർത്ത് യുഎഇ, പ്രവാസികൾക്കും യാത്രക്കാർക്കും സൗജന്യ താമസവും ഭക്ഷണവും; കാണാതെ പോകരുത് ഈ നന്മ!

uae
  •  8 days ago
No Image

സുരക്ഷാ ജാഗ്രത ശക്തം; മുസന്ദം തീരത്ത് സമുദ്ര പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം

oman
  •  8 days ago
No Image

ഇറാൻ ആക്രമണം: മരിച്ച അമേരിക്കൻ സൈനികരുടെ എണ്ണം നാലായി; തിരിച്ചടി തുടരുമെന്ന് യുഎസ്

International
  •  8 days ago
No Image

ഒമാന്‍ തീരത്ത് വീണ്ടും എണ്ണക്കപ്പലിന് നേരെ ആക്രമണം; ഇന്ത്യന്‍ നാവികപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

oman
  •  8 days ago
No Image

യുദ്ധഭീതി: ദുബൈ ഗ്ലോബൽ വില്ലേജ് അടച്ചിടും; ഐൻ ദുബൈ ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ പൂട്ടി

uae
  •  8 days ago
No Image

ഇറാൻ കനത്ത വില നൽകേണ്ടി വരും; തിരിച്ചടിക്കുമെന്ന് ഖത്തർ

qatar
  •  8 days ago
No Image

ദുബൈ യൂറോപ്പിനേക്കാൾ സുരക്ഷിതം; മിസൈൽ ഭീഷണിയിലും യുഎഇയുടെ കരുത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് ശതകോടീശ്വരന്മാർ

uae
  •  8 days ago
No Image

ഹൊര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചാല്‍ പ്രതിസന്ധി നേരിടാന്‍ പോകുന്നത് ഇന്ത്യ അടങ്ങുന്ന ഏഷ്യന്‍ രാജ്യങ്ങള്‍

International
  •  8 days ago