പാസ്പോര്‍ട്ട് റദ്ദാക്കിയതിനാലാണ് ഇന്ത്യയിലേക്ക് മടങ്ങാനാകാത്തതെന്ന് വിജയ് മല്യ
ന്യൂഡല്‍ഹി; പാസ്പോര്‍ട്ട് റദ്ദാക്കിയതിനാലാണ് ഇന്ത്യയിലേക്ക് മടങ്ങാനാകാത്തതെന്ന് വിജയ് മല്യ. ഡല്‍ഹി പാട്യാല കോടതിയിലാണ് ഇന്ത്യയിലേക്ക് മടങ്ങാനാഗ്രഹിക്കുന്നുവെന്നും എന്നാല്‍ പാസ്പോര്‍ട്ട് റദ്ദാക്കിയതിനാല്‍ അതിന് കഴിയുന്നുല്ലെന്നും വിജയ്മല്യ അറിയിച്ചത്.
ലണ്ടനിലേക്ക് പോയ മല്യ തിരിച്ച് വരാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് രണ്ടിനാണ് കേന്ദ്രസര്‍ക്കാര്‍ മല്യയുടെ നയതന്ത്ര പാസ്പോര്‍ട്ട് റദ്ദാക്കിയത്.മല്യയെ തിരിച്ച്കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ നിരവധി ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ മല്യ തിരിച്ച്വരാന്‍ തയ്യാറായിരുന്നില്ല.
രാജ്യത്തേക്ക് മടങ്ങി വന്ന് കോടതി നടപടികളില്‍ സഹകരിക്കാന്‍ തയ്യാറാണെന്ന് മല്യ കോടതിയെ അറിയിച്ചിട്ടുണ്ട്.മല്യയുടെ അഭിഭാഷകരാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മല്യ പ്രതികരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."