HOME
DETAILS
MAL
മലബാര്‍ സിമന്റ്സ് മുന്‍ എം.ഡി പത്മകുമാറിന് ഉപാധികളോടെ ജാമ്യം
backup
September 09 2016 | 09:09 AM
തൃശ്ശൂര്‍: അഴിമതിക്കേസില്‍ അറസ്റ്റിലായ മലബാര്‍ സിന്റ്സ് മുന്‍ എം.ഡി പത്മകുമാറിന് ഉപാധികളോടെ ജാമ്യം. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
കോടതിയില്‍ സര്‍ക്കാര്‍ പത്മകുമാറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തു. സിമന്റ് ഡീലര്‍ഷിപ്പ് ചട്ടങ്ങള്‍ മറിക്കടന്ന് അനുവദിച്ചതിലൂടെ 2.70 കോടി രൂപ കമ്പനിക്ക് നഷ്ടമുണ്ടാക്കിയെന്ന പൊതുപ്രവര്‍ത്തകനായ ജോയ് കൈതാരത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തിങ്കളാഴ്ചയാണ് വിജിലന്‍സ് പത്മകുമാറിനെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."