HOME
DETAILS

ടെസ്റ്റ് തോൽവിക്ക് ദക്ഷിണാഫ്രിക്കയ്‌ക്ക് വൈറ്റ് ബോളിൽ മറുപടി നൽകാൻ ഇന്ത്യ; പരമ്പരയുടെ ഗതി നിർണ്ണയിക്കുന്ന 3 താര പോരാട്ടങ്ങൾ

  
November 30, 2025 | 5:21 AM

india vs south africa odi series white ball response after test debacle three player battles to watch out for

റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ 0-2 എന്ന കനത്ത തോൽവി ഏറ്റുവാങ്ങിയ ഇന്ത്യക്ക് സ്വയം തിരുത്തലിനും തിരിച്ചുവരവിനുമുള്ള സുവർണാവസരമാണിത്. റാഞ്ചിയിലെ ജസ്റ്റിസ് ഹേമന്ത് കുമാർ കോഹ്ലി ഗ്രൗണ്ടിൽ ഇന്ന് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് തുടക്കമാവുകയാണ്. റെഡ് ബോളിലെ നിരാശ മറന്ന്, വൈറ്റ് ബോൾ ഫോർമാറ്റിലേക്ക് ചുവടുമാറുന്ന 'മെൻ ഇൻ ബ്ലൂ' ദക്ഷിണാഫ്രിക്കയുടെ ആധിപത്യം തകർക്കാൻ ഉറച്ചാണ് ഇറങ്ങുന്നത്.

ടെസ്റ്റ് പരമ്പരയിൽ ആതിഥേയരെ നിലംപരിശാക്കിയ പ്രോട്ടീസ്, 25 വർഷത്തിന് ശേഷം ഇന്ത്യൻ മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര വിജയം സ്വന്തമാക്കിയിരുന്നു. എന്നാൽ 50 ഓവർ ഫോർമാറ്റിൽ സ്വന്തം നാട്ടിൽ ശക്തരാണ് ഇന്ത്യ. ടെസ്റ്റ് തോൽവിക്ക് പലിശ സഹിതം മറുപടി നൽകി ഏകദിന കിരീടം നേടാനാണ് നീലപ്പടയുടെ ശ്രമം.

 പരിക്ക് തിരിച്ചടി: രാഹുൽ ക്യാപ്റ്റൻ; റബാഡ ഔട്ട്

ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ എന്നിവർ പരിക്കിനെ തുടർന്ന് പരമ്പരയിൽ നിന്ന് പുറത്തായത് ടീമിന് തിരിച്ചടിയാണ്. സീനിയർ ഓപ്പണറായ കെ.എൽ. രാഹുലാണ് സ്റ്റാൻഡ്-ഇൻ ക്യാപ്റ്റൻ. രാഹുലിന്റെ നേതൃത്വത്തിൽ ടീം പുതിയ ഊർജ്ജം കണ്ടെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

മറുവശത്ത്, ദക്ഷിണാഫ്രിക്കയുടെ സൂപ്പർ സ്റ്റാർ പേസർ കാഗിസോ റബാഡ വാരിയെല്ലിനേറ്റ പരിക്കുമൂലം ഏകദിന പരമ്പരയിൽ കളിക്കില്ല. ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും അദ്ദേഹത്തിന് നഷ്ടമായിരുന്നു. റബാഡയുടെ അഭാവം ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് ആശ്വാസമായേക്കും.

ഹെഡ്-ടു-ഹെഡ്: കണക്കുകളിൽ ഇന്ത്യക്ക് നേരിയ മുൻതൂക്കം

ഇതുവരെ നടന്ന 94 ഏകദിന മത്സരങ്ങളിൽ ദക്ഷിണാഫ്രിക്കയ്ക്കാണ് 51-40 എന്ന നേരിയ മുൻതൂക്കം. എന്നാൽ ഇന്ത്യയിൽ വെച്ച് കളിക്കുമ്പോൾ ആതിഥേയർ 18 വിജയവും ദക്ഷിണാഫ്രിക്ക 14 വിജയവും നേടി ഒപ്പത്തിനൊപ്പമുണ്ട്. റാഞ്ചിയിലെ പിച്ച് സ്പിന്നർമാർക്ക് അനുകൂലമായതിനാൽ, ഇന്ത്യൻ സ്പിൻ ആക്രമണം ഈ പരമ്പരയിൽ നിർണായകമാകും.

പരമ്പരയുടെ ഗതി നിർണ്ണയിക്കുന്ന 3 നിർണായക പോരാട്ടങ്ങൾ
പരമ്പരയുടെ ആവേശം ഇരട്ടിയാക്കുന്ന, കളിക്കളത്തിലെ ശ്രദ്ധേയമായ മൂന്ന് താരങ്ങളുടെ ഏറ്റുമുട്ടലുകൾ:

  •  വിരാട് കോഹ്‌ലി (ഇന്ത്യ) vs മാർക്കോ ജാൻസൻ (ദക്ഷിണാഫ്രിക്ക)

ഓസ്ട്രേലിയൻ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായി നിരാശപ്പെടുത്തിയെങ്കിലും, അവസാന ഏകദിനത്തിൽ 74* റൺസുമായി വിരാട് കോഹ്‌ലി ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 29 ഇന്നിംഗ്സുകളിൽ 65.39 ശരാശരിയിൽ 1504 റൺസ് നേടിയ കോഹ്‌ലിക്ക്, ഇടങ്കൈ സീമർ മാർക്കോ ജാൻസൻ വലിയ വെല്ലുവിളിയാകും. എല്ലാ ഫോർമാറ്റുകളിലുമായി 10 ഇന്നിംഗ്സുകളിൽ നാല് തവണ ജാൻസൻ കോഹ്‌ലിയെ പുറത്താക്കിയിട്ടുണ്ട്. ടെസ്റ്റ് പരമ്പരയിൽ 12 വിക്കറ്റുമായി തകർപ്പൻ ഫോമിലാണ് ജാൻസൺ.

  • ഐഡൻ മാർക്രം (ദക്ഷിണാഫ്രിക്ക) vs രവീന്ദ്ര ജഡേജ (ഇന്ത്യ)

വലത് കൈയ്യൻ ബാറ്റർ ഐഡൻ മാർക്രം ദക്ഷിണാഫ്രിക്കൻ നിരയിലെ പ്രധാനി ആണെങ്കിലും, 50 ഓവർ ഫോർമാറ്റിൽ ഇന്ത്യയ്‌ക്കെതിരെ അദ്ദേഹത്തിന് മികച്ച റെക്കോർഡില്ല (16 മത്സരങ്ങളിൽ 23.57 ശരാശരി). ഓസ്ട്രേലിയൻ പരമ്പരക്ക് ശേഷം ഏകദിന ടീമിലേക്ക് തിരിച്ചെത്തിയ വെറ്ററൻ സ്പിൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുമായിട്ടുള്ള മാർക്രത്തിൻ്റെ പോരാട്ടം ശ്രദ്ധേയമാകും. അന്താരാഷ്ട്ര ക്രിക്കറ്റിൽ 7 ഇന്നിംഗ്സുകളിൽ 4 തവണ മാർക്രത്തെ പുറത്താക്കിയ ചരിത്രം ജഡേജയ്ക്കുണ്ട്.

  •  രോഹിത് ശർമ (ഇന്ത്യ) vs ലുങ്കി എൻഗിഡി (ദക്ഷിണാഫ്രിക്ക)

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ഇന്ത്യയുടെ മികച്ച നേട്ടങ്ങളിലൊന്ന് ഓപ്പണർ രോഹിത് ശർമ്മയുടെ ഫോമായിരുന്നു. അവസാന ഏകദിനത്തിൽ 125 പന്തിൽ 121* റൺസുമായി അദ്ദേഹം പരമ്പരയുടെ താരമായി. തുടർച്ചയായ സെഞ്ച്വറി ലക്ഷ്യമിടുന്ന രോഹിത്തിന് ദക്ഷിണാഫ്രിക്കയുടെ വലങ്കൈ പേസർ ലുങ്കി എൻഗിഡി ഒരു വെല്ലുവിളിയാണ്. മൂന്ന് ഇന്നിംഗ്സുകളിൽ രണ്ട് തവണ രോഹിതിൻ്റെ വിക്കറ്റ് വീഴ്ത്തിയ എൻഗിഡി, ഇന്ത്യൻ ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ പ്രഹരമേൽപ്പിക്കാൻ ശ്രമിക്കും.

പരമ്പരയിലെ ആദ്യ മത്സരം ഇന്ന് വൈകിട്ട് 2 മണിക്ക് ആരംഭിക്കും. ടെസ്റ്റ് തോൽവിയുടെ ഭാരം കുറയ്ക്കാൻ ഇന്ത്യൻ ടീമിന് ഈ പരമ്പര നിർണായകമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കുടുങ്ങിയോ? വിഷമിക്കേണ്ട; യാത്രികർക്ക് കൈത്താങ്ങുമായി പ്രമുഖ ഡെവലപ്പർമാർ

uae
  •  7 minutes ago
No Image

മൂന്ന് വട്ടം വിഷം നൽകി, മരിക്കാത്തപ്പോൾ ക്വട്ടേഷൻ; ഭാര്യയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവടക്കം മൂന്ന് പേർ പിടിയിൽ

National
  •  24 minutes ago
No Image

ഗോരക്ഷയുടെ പേരില്‍ മുസ്‌ലിം യുവാക്കള്‍ക്ക് വീണ്ടും മര്‍ദ്ദനം, ബലംപ്രയോഗിച്ച് ചാണകം തീറ്റിച്ചു; മഹാരാഷ്ട്ര നിയമസഭയില്‍ പരാതി ഉയര്‍ത്തി എം.എല്‍.എ

National
  •  25 minutes ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം: ഇൻഡിഗോ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു; കെയ്‌റോയിലും ഡൽഹിയിലും കുടുങ്ങി നൂറുകണക്കിന് യാത്രക്കാർ

uae
  •  41 minutes ago
No Image

'ഗള്‍ഫ് മേഖലയിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണം' ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കി മുസ്‌ലിം ലീഗ് എംപിമാര്‍

National
  •  an hour ago
No Image

ചന്ദ്രബോസ് വധക്കേസ്: നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് കുടുംബം; പ്രതിയുടെ ജാമ്യാപേക്ഷയിൽ സർക്കാരിനോട് വിശദീകരണം തേടി സുപ്രിം കോടതി

Kerala
  •  an hour ago
No Image

സഊദിയിൽ നിന്ന് ഇന്ത്യയിലേക്ക് ക്രൂഡ് ഓയിലുമായി എണ്ണടാങ്കർ വിജയകരമായി ഹോർമുസ് കടന്നു

Saudi-arabia
  •  an hour ago
No Image

'രക്തസാക്ഷിയാകാൻ വിധിച്ചിട്ടുണ്ടെങ്കിൽ അത് സംഭവിക്കും'; നൊമ്പരമായി യുഎഇ പൈലറ്റ് അൽ തുനൈജിയുടെ അവസാന വാക്കുകൾ

uae
  •  an hour ago
No Image

ഇറാനെതിരായ നീക്കത്തിന് തങ്ങളുടെ മണ്ണ് വിട്ടുനൽകില്ല; സമാധാനത്തിന് ആഹ്വാനം ചെയ്ത് യുഎഇ

uae
  •  an hour ago
No Image

'കൂടുതല്‍ ശക്തമായ മിസൈലുകള്‍ വിന്യസിക്കും' ഇറാന്റെ മിസൈല്‍ പദ്ധതി പൂര്‍ണമായും തകര്‍ത്തെന്ന ട്രംപിന്റെ വാദം തള്ളി ഐ.ആര്‍.ജി.സി; ചര്‍ച്ചക്കുള്ള യു.എസിന്റെ നിര്‍ദ്ദേശം നിരസിച്ചു

International
  •  2 hours ago